• HOME
  • »
  • NEWS
  • »
  • sports
  • »
  • കായിക താരം സ്‌റ്റേഡിയത്തിലെ ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍

കായിക താരം സ്‌റ്റേഡിയത്തിലെ ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍

  • Share this:
    ന്യൂഡല്‍ഹി: കായികതാരത്തെ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നലിയില്‍ കണ്ടെത്തി. അന്താരാഷ്ര തലത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ള പര്‍വീന്ദര്‍ സിങ്ങ് (18) നെയാണ് സ്റ്റേഡിയം ഹോസ്റ്റലിലെ സീലിങ്ങ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ(സായ്) വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു.

    രാജ്യ തലസ്ഥാനത്തെ ജെഎല്‍എന്‍ സ്‌റ്റേഡിയം ഹോസ്റ്റിലാണ് ചൗധരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉത്തര്‍പ്രദേശിലെ അലിഗഡ് സ്വദേശിയാണ് പര്‍വീന്ദര്‍ ചൗധരി. 100 മീറ്ററിലും 200 മീറ്ററിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന താരം 2016 നവംബര്‍ മുതല്‍ സ്‌റ്റേഡിയം ഹോസ്റ്റലില്‍ താമസിക്കുന്നുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി സായ് ഡയറക്ടര്‍ ജനറല്‍ നീലം കപൂറാണ് വ്യക്തമാക്കിയത്.

    ഐസിസി ടൂര്‍ണ്ണമെന്റില്‍ ഒരുമിച്ച് ബാറ്റ് ചെയ്ത് ചരിത്രമെഴുതി ദമ്പതികള്‍

    'വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ട് കഴിഞ്ഞു. സായ് സെക്രട്ടറി സ്വരണ്‍ സിങ്ങാകും അന്വേഷണം നയിക്കുക. ഒരാഴ്ചക്കുള്ളില്‍ തന്നെ അന്വേഷണം പൂര്‍ത്തീകരിക്കും' നീലം കപൂര്‍ പറഞ്ഞു. കഴിഞ്ഞ ദിവം സഹോദരി ചൗധരിയെ കാണാന്‍ വന്നതിനു പിന്നാലെ താരം പിതാവുമായി പണം സംബന്ധിച്ച് ഫോണിലൂടെ തര്‍ക്കിച്ചിരുന്നുവെന്നും കുടുംബ പ്രശ്‌നങ്ങളാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് പ്രാഥമിക നിഗമനം.

    ചൗധരിയുടെ മരണത്തില്‍ കായിക മന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോര്‍ ദു:ഖം രേഖപ്പെടുത്തി. നേരത്തെ 2015 മെയ് മാസത്തില്‍ കേരളത്തിലെ സായ് സെന്ററില്‍ നാല് പെണ്‍കുട്ടികള്‍ വിഷക്കായ കഴിച്ചതും ഒരാള്‍ മരണപ്പെട്ടതും ചര്‍ച്ചയായിരുന്നു. റാഗിങ്ങും പീഡനവും സഹിക്കാന്‍ കഴിയാതെയായിരുന്നു കുട്ടികളുടെ ആത്മഹത്യാ ശ്രമം. അന്ന് കായിക മന്ത്രാലയം അന്വേഷണവുമായി രംഗത്തെത്തിയിരുന്നു.

     

    First published: