നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • യൂറോയിൽ നിന്ന് ഐഎസ്എല്ലിലേക്ക്; ഫിൻലൻഡ് താരം ജോണി കൗകോയെ ടീമിലെത്തിച്ച് എടികെ മോഹൻ ബഗാൻ

  യൂറോയിൽ നിന്ന് ഐഎസ്എല്ലിലേക്ക്; ഫിൻലൻഡ് താരം ജോണി കൗകോയെ ടീമിലെത്തിച്ച് എടികെ മോഹൻ ബഗാൻ

  ഈ യൂറോയിലെ അരങ്ങേറ്റക്കാരായ ഫിൻലൻഡ്‌ ടീമിലെ മധ്യനിര താരമായ ജോണി കൗകോയാണ് ഇന്ത്യയിലേക്കെത്തുന്നത്. എടികെ മോഹൻ ബഗാനുമായി രണ്ടു വർഷത്തെ കരാറിലാണ് ഫിൻലൻഡ്‌ താരം ഇന്ത്യൻ ലീഗിൽ കളിക്കാനെത്തുന്നത്.

  Joni Kauko during Euro Cup match

  Joni Kauko during Euro Cup match

  • Share this:


   ഇന്ത്യൻ സൂപ്പർ ലീഗിൽ വീണ്ടും താരത്തിളക്കം. യൂറോപ്യൻ രാജ്യങ്ങൾ ഏറ്റുമുട്ടുന്ന ടൂർണമെന്റിൽ കളിച്ച ടീമിലെ താരം ഇന്ത്യയിൽ കളിക്കാനൊരുങ്ങുന്നു. ഈ യൂറോയിലെ അരങ്ങേറ്റക്കാരായ ഫിൻലൻഡ്‌ ടീമിലെ മധ്യനിര താരമായ ജോണി കൗകോയാണ് ഇന്ത്യയിലേക്കെത്തുന്നത്. കഴിഞ്ഞ സീസണിലെ റണ്ണറപ്പുകളായ എടികെ മോഹൻ ബഗാനുമായി രണ്ടു വർഷത്തെ കരാറിലാണ് ഫിൻലൻഡ്‌ താരം ഇന്ത്യൻ ലീഗിൽ കളിക്കാനെത്തുന്നത്.

   ഇപ്പോൾ നടക്കുന്ന യൂറോയിലെ ഗ്രൂപ്പ് മത്സരങ്ങളിൽ ഫിൻലൻഡ്‌ ജേഴ്‌സിയിൽ താരം കളത്തിൽ ഇറങ്ങിയിരുന്നു. ഡെൻമാർക്ക്‌, റഷ്യ, ബെൽജിയം എന്നീ ടീമുകൾക്കെതിരായ മത്സരങ്ങളിൽ പകരക്കാരനായാണ് താരം കളത്തിൽ ഇറങ്ങിയത്.

   ഇന്നലെ വൈകീട്ടാണ് കൗകോയെ ടീമിലെടുത്ത വിവരം സംബന്ധിച്ച് ക്ലബ്ബിന്റെ ഭാഗത്ത് നിന്നുമുള്ള ഔദ്യോഗിക പ്രഖ്യാപനം വന്നത്. കൗകോയും ഇന്ത്യയിൽ കളിക്കാൻ വരുന്നതിന്റെ സന്തോഷം തന്റെ ട്വിറ്റർ പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്.
   ഫിൻലന്ഡിലെ മുൻനിര ഡിവിഷനിലെ ടീമായ ഇന്റർ തുർക്കുവിലാണ് കൗകോ തന്റെ പ്രൊഫഷനൽ ഫുട്‍ബോൾ കരിയർ തുടങ്ങിയത്. പിന്നീട് അവിടുന്ന് ജർമനിയിൽ എത്തിയ താരം രാജ്യത്തെ രണ്ടാം ഡിവിഷൻ ക്ലബ്ബായ എഫ് എസ് വി ഫ്രാങ്ക്ഫർട്ടിന് വേണ്ടി കളിച്ചു. ഇതിനു ശേഷം താരം ഡെന്മാർക്ക് സൂപ്പർലീഗിൽ റാൻഡേർസ് എഫ്‌സിക്കും എസ്ബിയഗ്‌ ടീമുകൾക്ക് വേണ്ടിയും ബൂട്ടണിഞ്ഞു.

   2019-20 സീസണിൽ എസ്ബിയഗ്‌ തരംതാഴ്ത്തൽ നേരിട്ടതിനെ തുടർന്ന് ഡെന്മാർക്കിലെ രണ്ടാം ഡിവിഷൻ ലീഗിലേക്ക് കളം മാറ്റി ചവിട്ടിയ താരം 26 മത്സരങ്ങളിൽ ടീമിന്റെ ജേഴ്സിയണിഞ്ഞു. തന്റെ കരിയറിൽ ആദ്യം ഇന്റർ തുർക്കുവിന് വേണ്ടിയും പിന്നീട് 2019ൽ എസ്ബിയഗിന് വേണ്ടിയും കളിച്ച താരം നാല് യൂറോപ്പ ലീഗ് സീസണുകളിൽ നിന്നായി എട്ട് മത്സരങ്ങളിൽ കളിച്ച പരിചയവുമായാണ് ഇന്ത്യയിലേക്ക് വരുന്നത്.

   സെൻട്രൽ മിഡ്ഫീൽഡിൽ കളിക്കുന്ന കൗകോ 2012ൽ ട്രിനിഡാഡ് ആൻഡ് ടുബാഗോക്കെതിരേ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിലൂടെയാണ് ഫിൻലൻഡ്‌ ജേഴ്‌സിയിൽ അരങ്ങേറ്റം കുറിച്ചത്. ഇതുവരെ 37 മത്സരങ്ങളിൽ താരം ഫിൻലൻഡിന് വേണ്ടി കളിക്കാൻ ഇറങ്ങി.

   അതേസമയം, ഐഎസ്എല്ലിലെ വരുന്ന സീസണിലേക്ക് ഒരുങ്ങുന്നതിനായി വമ്പൻ സൈനിംഗുകൾ നടത്തുന്ന തിരക്കിലാണ് മോഹൻ ബഗാൻ. കഴിഞ്ഞ സീസണിൽ മിന്നും പ്രകടനം കാഴ്ചവച്ച ലിസ്റ്റൺ കൊളാസോയെ ഹൈദരാബാദ് എഫ്സിയിൽ നിന്നും റെക്കോർഡ് തുകക്ക് റാഞ്ചിയ അവർ നോർത്തീസ്റ്റ് യുണൈറ്റഡിൽ നിന്നും അശുതോഷ് മെഹ്തയേയും ബിദ്യാനന്ദ സിങ്ങിനെയും മുംബൈ സിറ്റിയിൽ നിന്ന് അമരീന്ദർ സിങ്ങിനെയും ട്രാവു എഫ്സിയിൽ നിന്ന് ഫാൽഗുനി സിങ്ങിനെയും ടീമിലെടുത്തിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ടീമിന് വേണ്ടി കളിച്ച ഹാവിയർ ഹെർണാണ്ടസ്, ജയേഷ് റാണെ, കോമൾ തട്ടാൽ, റീഗൻ മൈക്കൽ എന്നിവരെ ടീമിൽ നിന്നും ഒഴിവാക്കി.

   Summary

   ATK Mohun Bagan signs Joni Kauko for a two-year deal, Kauko was part of the Finland team that played in the Euro Cup this year.
   Published by:Naveen
   First published:
   )}