HOME » NEWS » Sports » ATTACKS ON INNOCENT PEOPLE MUST END LIVERPOOL PLAYER SALAH WITH PALESTINIAN SOLIDARITY JK

‘നിഷ്ക്കളങ്കരായ ജനങ്ങൾക്ക് നേരെയുള്ള ആക്രമണം അവസാനിപ്പക്കണം'; ഫലസ്തീന് ഐക്യദാർഢ്യവുമായി ലിവർപൂർ താരം സല

അധിനിവേശ കിഴക്കന്‍ ജെറുസലേമിലെ അല്‍ അഖ്‌സ പള്ളി വളപ്പില്‍ തിങ്കളാഴ്ച്ച ആരംഭിച്ച സംഘര്‍ഷമാണ് അതിരൂക്ഷമായ അക്രമണങ്ങളിലേക്ക് നയിച്ചത്

News18 Malayalam | news18-malayalam
Updated: May 12, 2021, 5:01 PM IST
‘നിഷ്ക്കളങ്കരായ ജനങ്ങൾക്ക് നേരെയുള്ള ആക്രമണം അവസാനിപ്പക്കണം'; ഫലസ്തീന് ഐക്യദാർഢ്യവുമായി ലിവർപൂർ താരം സല
Mohamed Salah
  • Share this:
ഇസ്രയേല്‍ പലസ്തീന്‍ സംഘര്‍ഷത്തില്‍ പ്രതികരണവുമായി ലിവര്‍പൂള്‍ താരം മുഹമ്മദ് സല. നിഷ്‌ക്കളങ്കരായ ജനങ്ങള്‍ക്ക് നേരെയുള്ള അക്രമണവും കൊന്നൊടുക്കലും അവസാനിപ്പിക്കാന്‍ ലോക നേതാക്കള്‍ ഇടപെടണം എന്ന് താരം ആവശ്യപ്പെട്ടു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ ടാഗ് ചെയ്തുകൊണ്ട് ട്വിറ്ററിലൂടെയായിരുന്നു സലയുടെ പ്രതികരണം.

''ഞാന്‍ നാല് വര്‍ഷമായി ജീവിക്കുന്ന രാജ്യത്തിന്റെ പ്രധാനമന്ത്രിയടക്കം എല്ലാ ലോക നേതാക്കളും നിഷ്‌ക്കളങ്കരായ ആളുകള്‍ക്ക് നേരെയുള്ള അക്രമണവും കൊന്നൊടുക്കലും അവസാനിപ്പിക്കാന്‍ അവരുടെ എല്ലാം അധികാരവും ഉപയോഗപ്പെടുത്തണം,'' സല ട്വിറ്ററില്‍ കുറിച്ചു.

സല യുടെ ട്വീറ്റിന് വലിയ പ്രചാരമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.രണ്ടര ലക്ഷത്തോളും പേര്‍ ട്വീറ്റ് ലൈക്ക് ചെയ്യുകയും 83,000 ത്തോളം പേര്‍ ഇത് റീ ട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. സലയുടെ അഭിപ്രായപ്രകടനത്തോട് യോജിച്ച് ധാരാളം കമന്റുകളും ട്വീറ്റിന് താഴെയുണ്ട്.

നേരത്തെ ലിവര്‍പൂള്‍ ടീമിലെ മുഹമ്മദ് സല യുടെ സഹ താരം കൂടിയായ സാദിയോ മാനെയും വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരുന്നു. ഫ്രീ പലസ്തീന്‍ എന്ന് എഴുതിയ ഒരു പോസ്റ്ററാണ് സാദിയോ മാനെ പങ്കുവെച്ചത്. ഹൃദയഭേദകം എന്ന അടിക്കുറിപ്പും ചിത്രത്തിന് ഒപ്പം ഉണ്ടായിരുന്നു.



തുര്‍ക്കിയില്‍, ഫെനെര്‍ബഹാസ് താരവും മുന്‍ ആര്‍സനല്‍ മുന്നേറ്റ താരവുമായ ഓസിലും പലസ്തീന് ഐക്യദാര്‍ഢ്യവുമായി രംഗത്ത് എത്തി.സിവാസ്പൂറിനെതിരെ കഴിഞ്ഞ ദിവസം നടന്ന പരിശീലന മത്സരത്തില്‍ പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ടുള്ള ടീ ഷര്‍ട്ട് ധരിച്ചാണ് ഓസില്‍ കളിച്ചത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഇസ്രയേല്‍ പലസ്തീന്‍ സംഘര്‍ഷം തുടരുകയാണ്. മലയാളി നഴ്‌സ് ഉള്‍പ്പടെ 30 പേരാണ് ഇതുവരെ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 9 കുട്ടികള്‍ ഉള്‍പ്പടെ 28 പേരാണ് കൊല്ലപ്പെട്ടത്. ഇതിന് പ്രതികാരമായി ഹമാസ് ഇസ്രയേലിലേക്ക് നടത്തിയ റോക്കറ്റ് ആക്രമണത്തിലാണ് മലയാളി നഴ്‌സ് ഉള്‍പ്പടെ രണ്ടു പേര്‍ മരിച്ചത്.

അധിനിവേശ കിഴക്കന്‍ ജെറുസലേമിലെ അല്‍ അഖ്‌സ പള്ളി വളപ്പില്‍ തിങ്കളാഴ്ച്ച ആരംഭിച്ച സംഘര്‍ഷമാണ് അതിരൂക്ഷമായ അക്രമണങ്ങളിലേക്ക് നയിച്ചത്. ഷെയ്ഖ് ജറ മേഖലയിലെ പലസ്തീന്‍കാരെ ഒഴിപ്പിക്കാനുള്ള നീക്കത്തെ തുടര്‍ന്ന് ഇവിടെ രണ്ടാഴ്ച്ചയായി സംഘര്‍ഷം നിലനിന്നിരുന്നു. അല്‍ അഖ്‌സയില്‍ നിന്ന് ഇസ്രയേല്‍ സേന പിന്‍വാങ്ങാന്‍ പലസ്തീന്‍ പ്രതിരോധ പ്രസ്ഥാനമായ ഹമാസ് നല്‍കിയ സമയം തിങ്കളാഴ്ച അവസാനിച്ചിരുന്നു. ഹമാസ് ഇസ്രയേലിലേക്കു റോക്കറ്റാക്രമണം നടത്തിയതോടെ ഇസ്രയേല്‍ നടപടികള്‍ കടുപ്പിച്ചു.

സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അറബ് രാജ്യങ്ങള്‍ ഇസ്രയേലിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്യാന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പ്പറേഷന്റെ സ്ഥിരം പ്രതിനിധികളുടെ അടിയന്തര യോഗവും ജിദ്ദയില്‍ ചേര്‍ന്നിട്ടുണ്ട്.

ഇസ്രായേലില്‍ മരണപ്പെട്ട മലയാളി നഴ്‌സിന്റെ മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള ശ്രമങ്ങളും തുടരുന്നുണ്ട്. ഇതിനായി ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് കേന്ദ്രമന്ത്രി വി. മുരളീധരന്‍ കുടുംബത്തെ ഫോണില്‍ വിളിച്ച് അറിയിച്ചത്.
Published by: Jayesh Krishnan
First published: May 12, 2021, 5:01 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories