ടി20യ്ക്ക് പിന്നാലെ ഏകദിന പരമ്പരയും കൈവിട്ടു; അഞ്ചാം ഏകദിനത്തില്‍ ഓസീസിന് 35 റണ്‍സ് ജയം

273 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് 237 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു

news18
Updated: March 13, 2019, 9:20 PM IST
ടി20യ്ക്ക് പിന്നാലെ ഏകദിന പരമ്പരയും കൈവിട്ടു; അഞ്ചാം ഏകദിനത്തില്‍ ഓസീസിന് 35 റണ്‍സ് ജയം
australia
  • News18
  • Last Updated: March 13, 2019, 9:20 PM IST
  • Share this:
ന്യൂഡല്‍ഹി: ഓസീസ് മണ്ണില്‍ ഏകദിന പരമ്പര നേടി മടങ്ങിയെത്തിയ ഇന്ത്യയ്ക്ക് സ്വന്തം മണ്ണില്‍ പരമ്പര നഷ്ടം. നിര്‍ണായകമായിരുന്ന അഞ്ചാം ഏകദിനത്തില്‍ 35 റണ്‍സിനാണ് ഓസീസ് ജയിച്ചത്. സന്ദര്‍ശകര്‍ ഉയര്‍ത്തിയ 273 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് 237 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

ഇന്ത്യക്കായി രോഹിത് ശര്‍മ (56), കേദാര്‍ ജാദവ് (44), ഭൂവനേശ്വര്‍ കുമാര്‍ (46) എന്നിവര്‍ പൊരുതി നോക്കിയെങ്കിലും വിജയത്തിലേക്കെത്താന്‍ കഴിഞ്ഞില്ല. കേദാര്‍ ജാവും ഭൂവനേശ്വറും തമ്മിലുള്ള കൂട്ടുകെട്ടാണ് ഇന്ത്യയുടെ പരാജയഭാരം കുറച്ചത്. ഓപ്പണര്‍ ശിഖര്‍ ധവാന്‍ 12, കോഹ്‌ലി 20, പന്ത്, 16, വിജയ് ശങ്കര്‍ 16 എന്നിങ്ങനെയാണ് മറ്റുതാരങ്ങളുടെ സ്‌കോര്‍.

Also read: അഞ്ചാം ഏകദിനം: പരമ്പരയ്ക്കും ഇന്ത്യയ്ക്കുമിടയില്‍ 273 റണ്‍സ് ദൂരം

നേരത്തെ ആദ്യം ബാറ്റുചെയ്ത ഓസീസ് 9 വിക്കറ്റ് നഷ്ടത്തിലാണ് 272 രമ്#സ് നേടിയത്. പരമ്പരയിലെ രണ്ടാം സെഞ്ചുറി കണ്ടെത്തിയ ഉസ്മാന്‍ ഖവജയും അര്‍ധ സെഞ്ച്വറി നേടിയ ഹാന്‍ഡ്‌സ്‌കോമ്പുമാണ് കങ്കാരുക്കള്‍ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.

ഖവാജ 106 പന്തില്‍ നിന്ന് രണ്ടു സിക്‌സും 10 ബൗണ്ടറികളുമടക്കം 100 റണ്‍സെടുത്തു. താരത്തിന്റെ രണ്ടാം ഏകദിന സെഞ്ച്വറിയാണ് ഇന്നത്തേത്. ഒന്നാം വിക്കറ്റില്‍ നായകന്‍ ഫിഞ്ചിനൊപ്പം 76 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കിയ ഖവാജ രണ്ടാം വിക്കറ്റില്‍ ഹാന്‍ഡ്‌സ്‌കോമ്പുമായി ചേര്‍ന്ന് 99 റണ്‍സും നേടി.

ഖവാജയെ പുറത്താക്കിയതിനു പിന്നലെ കളംപിടിച്ച ഇന്ത്യന്‍ ബൗളര്‍മാര്‍എതിരളികളുടെ സ്‌കോറിങ് വേഗത കുറയ്ക്കുകയായിരുന്നു. ഇന്ത്യക്കായി ഭൂവനേശ്വര്‍ കുമാര്‍ മൂന്നം രവീന്ദ്ര ജഡേജയും ഷമിയും രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി. പരമ്പരയിലെ ആദ്യ നാലു മത്സരങ്ങളില്‍ ഇരുടീമുകളും രണ്ടുവീതം ജയം സ്വന്തമാക്കിയിരുന്നു. ഇന്നത്തെ ജയത്തോടെ ടി20 പരമ്പരയ്ക്ക് പിന്നാലെ ഏകദിന പരമ്പരയും കങ്കാരുക്കള്‍ സ്വന്തമാക്കി.

First published: March 13, 2019, 9:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading