• HOME
  • »
  • NEWS
  • »
  • sports
  • »
  • ജയിച്ചാല്‍ റെക്കോര്‍ഡ്, തോറ്റാല്‍ നാണക്കേട്

ജയിച്ചാല്‍ റെക്കോര്‍ഡ്, തോറ്റാല്‍ നാണക്കേട്

  • Share this:
    സിഡ്നി: ഇന്ത്യ ഓസീസ് ടി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഇന്ന സിഡ്നിയില്‍ നടക്കും. കഴിഞ്ഞദിവസം നടന്ന രണ്ടാം മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ അവസാന മത്സരത്തില്‍ ജയിച്ച് പരമ്പര സമനിലയിലാക്കുക എന്ന ലക്ഷ്യവുമായാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. ഇന്നത്തെ മത്സരം ജയിച്ചാല്‍ തോല്‍വി അറിയാതെ തുടര്‍ച്ചയായി പത്ത് ടി20 പരമ്പരകള്‍ പൂര്‍ത്തിയാക്കുന്ന ടീമെന്ന റെക്കോര്‍ഡ് ഇന്ത്യക്ക് സ്വന്തമാക്കാന്‍ കഴിയും അതേസമയം ഫലം മറിച്ചാണെങ്കില്‍ ഒരു മത്സരവും ജയിക്കാതെ പരമ്പര അടിയറവ് പറഞ്ഞെന്ന നാണക്കേടാകും വിരാടും സംഘവും നേരിടുക.

    പരമ്പരയിലെ ആദ്യ മത്സരം സ്വന്തമാക്കിയ ഓസീസിന് നിലവില്‍ 1- 0 ത്തിന്റെ അപരാജിത ലീഡുണ്ട്. ആദ്യ മത്സരം പരാജയപ്പെടുകയും രണ്ടാം മത്സരം മഴമൂലം ഉപേക്ഷിക്കുകയും ചെയ്തതോടെ തുടര്‍ച്ചായായി എട്ട് ടി20 പരമ്പരകള്‍ എന്ന റെക്കോര്‍ഡാണ് ഇന്ത്യക്ക് നഷ്ടമായത്.

    'എപ്പടി ഇറുക്കിങ്കെ'; ധോണിയോട് തമിഴും ഭോജ്പുരിയുമായി സിവ

    ആദ്യ രണ്ട് മത്സരത്തില്‍ കളത്തിലിറക്കിയ ടീമിനെ തന്നെയാണ് ഇന്ത്യ ഇന്നും പരീക്ഷിക്കുന്നത്. മഴമൂലം ഉപേക്ഷിച്ച രണ്ടാം മത്സരത്തില്‍ മികച്ച പ്രകടനമായിരുന്നു ഇന്ത്യന്‍ ബൗളര്‍മാര്‍ നടത്തിയത്. ഓസീസ് മുന്‍നിരയെ തലയുയര്‍ത്താന്‍ വിടാതെ ഖലീലും ഭൂവനേശ്വറും അടങ്ങുന്ന മുന്‍നിര ചുരുട്ടികെട്ടിയിരുന്നു.

    ഓസീസ് നിരയില്‍ സൂപ്പര്‍ താരം മിച്ചല്‍ സ്റ്റാര്‍ക്ക് ഇന്നത്തെ മത്സരം കളിക്കുന്നുണ്ട്. മത്സരത്തില്‍ ടോസ് നേടിയ ഓസീസ് ബാറ്റിങ്ങ് തെരഞ്ഞെടുത്തു.

    First published: