ഓസീസിന് 323 റണ്‍സ് വിജയ ലക്ഷ്യം

News18 Malayalam
Updated: December 9, 2018, 10:38 AM IST
ഓസീസിന് 323 റണ്‍സ് വിജയ ലക്ഷ്യം
  • Share this:
അഡ്‌ലെയ്ഡ്: ഇന്ത്യാ- ഓസീസ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസീസിന് 323 റണ്‍സ് വിജയലക്ഷ്യം. ഇന്ത്യയുടെ രണ്ടാമിന്നിങ്ങ്‌സ് 307 ല്‍ അവസാനിച്ചതോടെയാണ് ആതിഥേയര്‍ക്ക് മുന്നില്‍ വിജയലക്ഷ്യം കുറിക്കപ്പെട്ടത്. നഥാന്‍ ലിയോണിന്റെ ആറു വിക്കറ്റ് പ്രകടനമാണ് ഇന്ത്യന്‍ വാലറ്റത്തെ ചുരുട്ടിക്കെട്ടിയത്.

285 ന് ആറ് എന്ന നിലയില്‍ നിന്നാണ് ഇന്ത്യ 307 റണ്‍സില്‍ ഓള്‍ഔട്ടായത്. ഇന്ത്യന്‍ നിരയില്‍ 71 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയും 70 റണ്‍സെടുത്ത ഉപനായകന്‍ അജിങ്ക്യാ രഹാനെയുമാണ് ഭേദപ്പെട്ട സ്‌കോര്‍ നേടാന്‍ ടീമിനെ സഹായിച്ചത്. ഇരുവര്‍ക്കും പുറമെ രോഹിത് ശര്‍മ (1), ഋഷഭ് പന്ത് (28), അശ്വിന്‍ (5), ഇശാന്ത് ശര്‍മ (0), ഷമി(0) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് ഇന്ന് നഷ്ടമായത്.

Also Read: രഹാനെ നയിക്കുന്നു; ഇന്ത്യ മികച്ച ലീഡിലേക്ക്

നേരത്തെ ആദ്യ ഇന്നിങ്ങ്സില്‍ 15 റണ്‍സിന്റെ ലീഡായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്ങ്സില്‍ മികച്ച സ്‌കോര്‍ നേടി വിജയം നേടുക എന്ന ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് ഇന്നലെ തുടക്കത്തില്‍ തന്നെ മുരളി വിജയിയെ നഷ്ടമായിരുന്നു. 18 റണ്‍സാണ് ഓപ്പണര്‍ സ്വന്തമാക്കിയത്. മറുഭാഗത്ത് മികച്ച രീതിയില്‍ തുടങ്ങിയ കെഎല്‍ രാഹുല്‍ 44 റണ്‍സെടുത്ത് പുറത്താവുകയും ചെയ്തു.

പിന്നീട് ഒത്തുചേര്‍ന്ന പൂജാരയും നായകന്‍ കോഹ്ലിയും ചേര്‍ന്ന് ഇന്ത്യയെ കരകയറ്റവെ 34 റണ്‍സെടുത്ത കോഹ്ലി നഥാന്‍ ലിയോണിന്റെ പന്തില്‍ ആരോണ്‍ ഫിഞ്ചിന് ക്യാച്ച് നല്‍കി മടങ്ങി. നാലാം ദിനത്തില്‍ ആദ്യ ഇന്നിങ്ങ്സിലെ സെഞ്ച്വറി നേട്ടക്കാരന്‍ പൂജാരയെയാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. ഒമ്പത് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു പൂജാരയുടെ ഇന്നിങ്സ്.

Also Read: കളംപിടിച്ച് ഇന്ത്യ; ഏഴുവിക്കറ്റ് ശേഷിക്കെ 166 റണ്‍സിന്റെ ലീഡ്

രണ്ടാമിന്നിങ്ങ്‌സില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് ഒടുവില്‍ വിവരംകിട്ടുമ്പോള്‍ വിക്കറ്റ് നഷ്ടം കൂടാതെ അഞ്ച് റണ്‍സ് നേടിയിട്ടുണ്ട്. ആരോണ്‍ ഫിഞ്ചും ഹാരിസുമാണ് ക്രീസില്‍.

First published: December 9, 2018, 9:36 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading