നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • PAK vs AUS | 24 വർഷത്തിന് ശേഷം പാകിസ്ഥാനിൽ പര്യടനത്തിനൊരുങ്ങി ഓസ്‌ട്രേലിയ

  PAK vs AUS | 24 വർഷത്തിന് ശേഷം പാകിസ്ഥാനിൽ പര്യടനത്തിനൊരുങ്ങി ഓസ്‌ട്രേലിയ

  മൂന്ന് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും ഒരു ടി20യും അടങ്ങുന്ന സമ്പൂർണ പര്യടനത്തിനാണ് ഓസ്‌ട്രേലിയ ഒരുങ്ങുന്നത്.

  (AFP Photo)

  (AFP Photo)

  • Share this:
   24 വർഷങ്ങൾക്ക് ശേഷം പാകിസ്ഥാനുമായി (Pakistan) പാകിസ്ഥാന്റെ മണ്ണിൽ പര്യടനത്തിനൊരുങ്ങി ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീം (Australian Cricket team). അടുത്ത വർഷം മാർച്ചിലാകും ഓസ്‌ട്രേലിയ പാകിസ്ഥാനിൽ എത്തുക. കറാച്ചി, റാവൽപിണ്ടി, ലാഹോർ എന്നിവിടങ്ങളിലായി മൂന്ന് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും ഒരു ടി20യും അടങ്ങുന്ന സമ്പൂർണ പര്യടനത്തിനാണ് ഓസ്‌ട്രേലിയ ഒരുങ്ങുന്നത്. 1998 ന് ശേഷം ആദ്യമായാണ് ഓസ്‌ട്രേലിയ പാകിസ്ഥാനിൽ സമ്പൂർണ പര്യടനത്തിനായി എത്തുന്നത്.

   മാർച്ച് മൂന്നിന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയോടെയാകും ഓസ്‌ട്രേലിയയുടെ പാകിസ്ഥാൻ പര്യടനത്തിന് തുടക്കമാവുക. മാര്‍ച്ച് മൂന്നു മുതൽ ഏഴ് വരെ നടക്കുന്ന ആദ്യ ടെസ്റ്റ് കറാച്ചിയിലും മാര്‍ച്ച് 12 മുതല്‍ 16 വരെ നടക്കുന്ന രണ്ടാം ടെസ്റ്റ് റാവല്‍പിണ്ടിയിലും മാര്‍ച്ച് 21 മുതല്‍ 25 വരെ നടക്കുന്ന മൂന്നാം ടെസ്റ്റ് ലാഹോറില്‍ വെച്ചും നടക്കും. മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ അഞ്ച് വരെയാകും ഏകദിന, ടി20 മത്സരങ്ങള്‍. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ (World Test Championship) ഭാഗമായായിരിക്കും പരമ്പരയിലെ ടെസ്റ്റ് മത്സരങ്ങൾ കണക്കാക്കുക. ഏകദിന മത്സരങ്ങൾ 2023ലെ ഏകദിന ലോകകപ്പിന് (ICC World Cup 2023) യോഗ്യത ഉറപ്പാക്കാനുള്ള സൂപ്പര്‍ ലീഗിന്‍റെ ഭാഗമാകും.


   സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഇംഗ്ലണ്ടും ന്യൂസിലൻഡും പാകിസ്ഥാൻ പര്യടനം റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തിൽ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് എടുത്തിരിക്കുന്ന ഈ തീരുമാനം ശ്രദ്ധേയമാണ്. ഓസ്‌ട്രേലിയയുമായുള്ള പരമ്പര മികച്ച രീതിയിൽ നടത്തി മറ്റ് ടീമുകൾക്കും പാകിസ്ഥാനുമായി പാകിസ്ഥാനിൽ വെച്ച് തന്നെ പരമ്പരകൾ കളിക്കാനുള്ള സാഹചര്യം ഉണ്ടാക്കിയെടുക്കുക എന്ന വലിയ അവസരമാണ് പാകിസ്ഥാൻ ക്രിക്കറ്റിന് മുന്നിൽ ഈ പര്യടനത്തിലൂടെ ലഭ്യമാവുക. തീവ്രവാദവും മറ്റ് ആഭ്യന്തര പ്രശ്നങ്ങളും മൂലം പാകിസ്ഥാനിൽ പര്യടനം നടത്തുവാൻ മറ്റ് ടീമുകൾ തയാറായിരുന്നില്ല. ഇതോടെ നിഷ്‌പക്ഷ വേദികളിൽ വെച്ചായിരുന്നു പാകിസ്ഥാൻ മറ്റു ടീമുകളുമായി ഏറ്റുമുട്ടിയിരുന്നത്.

   1998-1999ല്‍ മാര്‍ക് ടെയ്‌ലറുടെ നേതൃത്വത്തിലാണ് അവസാനമായി ഓസ്ട്രേലിയന്‍ ടീം പാക്കിസ്ഥാനിലെത്തിയത്. അന്ന് 40 വര്‍ഷത്തിനുശേഷം ആദ്യമായി ഓസ്ട്രേലിയ പാക്കിസ്ഥാനെതിരെ ടെസ്റ്റ് പരമ്പര നേടി(1-0) ചരിത്രം കുറിച്ചിരുന്നു.

   1998-ലെ പര്യടനത്തിനു ശേഷം, പാകിസ്ഥാൻ ഓസ്‌ട്രേലിയയുമായി നാല് പരമ്പരകളാണ് നിഷ്‌പക്ഷ വേദികളിൽ കളിച്ചത്. ഇതിൽ രണ്ടെണ്ണം പൂർണ്ണമായും യുഎഇയിലും ഒരു പരമ്പര ഇംഗ്ലണ്ടിലും മറ്റൊന്ന് യുഎഇയിലും ശ്രീലങ്കയിലുമായിട്ടാണ് നടന്നത്.
   Published by:Naveen
   First published:
   )}