HOME /NEWS /Sports / ഓസീസ് പര്യടനം: ആദ്യ ടെസ്റ്റിന് ശേഷം വിരാട് കോഹ്ലി നാട്ടിലേക്ക് മടങ്ങും

ഓസീസ് പര്യടനം: ആദ്യ ടെസ്റ്റിന് ശേഷം വിരാട് കോഹ്ലി നാട്ടിലേക്ക് മടങ്ങും

Image: Archives

Image: Archives

ജനുവരിയിൽ ഭാര്യ അനുഷ്കയുടെ പ്രസവം അടുത്തതിനാലാണ് കോഹ്ലിക്ക് നാട്ടിലേക്ക് മടങ്ങാൻ ബിസിസിഐ അനുമതി നൽകിയത്.

  • Share this:

    ഓസീസ് പര്യടനത്തിലെ ആദ്യ ടെസ്റ്റിന് ശേഷം ക്യാപ്റ്റൻ വിരാട് കോഹ്ലി നാട്ടിലേക്ക് മടങ്ങും. ജനുവരിയിൽ ഭാര്യ അനുഷ്കയുടെ പ്രസവം അടുത്തതിനാലാണ് കോഹ്ലിക്ക് നാട്ടിലേക്ക് മടങ്ങാൻ ബിസിസിഐ അനുമതി നൽകിയത്. ജനുവരിയിൽ അനുഷ്ക കുഞ്ഞിന് ജന്മം നൽകും.

    കോഹ്ലിയുടെ അഭാവത്തിൽ അജിങ്ക്യ രഹാനെ കെഎൽ രാഹുലോ ടീമിനെ നയിക്കുമെന്നാണ് സൂചന. ഡ‍ിസംബർ 17നാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. 17 മുതൽ 21 വരെയാണ് ആദ്യ ടെസ്റ്റ്. ഇതിന് ശേഷം കോഹ്ലി നാട്ടിലേക്ക് മടങ്ങും.

    ഒക്ടോബർ 26 ന് നടന്ന സെലക്ഷൻ കമ്മിറ്റി യോഗത്തിൽ പിതൃത്വാവധി വേണമെന്ന് കോഹ്ലി ആവശ്യപ്പെട്ടിരുന്നു. ഇതംഗീകരിച്ചാണ് കോഹ്ലിക്ക് നാട്ടിൽ പോകാൻ അനുമതി നൽകിയതെന്ന് ബിസിസിഐ അറിയിച്ചു.

    നവംബർ 27 ന് ആരംഭിക്കുന്ന ഓസ്ട്രേലിയൻ പര്യടനത്തിൽ, നാല് ടെസ്റ്റുകളും മൂന്ന് വീതം ട്വന്റി-20, ഏകദിന മത്സരങ്ങളുമാണുള്ളത്. ട്വന്റി-20, ഏകദിന മത്സരങ്ങളിൽ കോഹ്ലി ഭാഗമാകും. ഐപിഎല്ലിന് ശേഷം ഇന്ത്യൻ ടീം നേരെ ഓസ്ട്രേലിയയിലേക്ക് പുറപ്പെടും.

    You may also like:ഓസ്ട്രേലിയൻ പര്യടനം; ഇന്ത്യൻ ടീമിൽ അഴിച്ചുപണി; സ‍ഞ്ജു ഏകദിന ടീമിൽ, രോഹിത് ടെസ്റ്റ് ടീമിലേക്ക്

    അതേസമയം, ഓസീസ് പര്യടനത്തിന് ഉൾപ്പെടുത്താതിരുന്ന രോഹിത് ശർമയ്ക്കും ബിസിസിഐ അവസരം നൽകിയിട്ടുണ്ട്. രോഹിത് ശർമയെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തിയതായി ബിസിസിഐ അറിയിച്ചു. രോഹിത്തിന‍്റെ ഫിറ്റ്നസിൽ മെഡിക്കൽ ടീം പരിശോധിച്ചെന്നും ഏകദിന-ട്വന്റി മത്സരങ്ങളിൽ അദ്ദേഹത്തിന് പൂർണ വിശ്രമം അനുവദിച്ച് ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

    ടീം അംഗങ്ങളുടെ പരിക്ക് സംബന്ധിച്ച മെഡിക്കൽ സംഘത്തിന്റെ റിപ്പോർട്ട് അനുസരിച്ചാണ് സെലക്ഷൻ കമ്മിറ്റി ടീമിൽ നേരിയ മാറ്റം വരുത്തിയിരിക്കുന്നത്. നേരത്തേ, ട്വന്റി-20 മാത്രം ഉൾപ്പെടുത്തിയിരുന്ന സഞ്ജു സാംസണെ ഏകദിന ടീമിലും ഉൾപ്പെടുത്തിയിട്ടുണ്ട്. അഡീഷണൽ വിക്കറ്റ് കീപ്പറായിട്ടാണ് സഞ്ജു ടീമിൽ ഉൾപ്പെട്ടിരിക്കുന്നത്.

    പരിക്കിൽ നിന്നും മുക്തനായാൽ ഇശാന്ത് ശർമയ്ക്കും ടെസ്റ്റ് ടീമിൽ ഭാഗമാകാം. നിലവിൽ ബാംഗ്ലൂരിലെ ക്രിക്കറ്റ് അക്കാദമിയിൽ ചികിത്സയിലാണ് ഇഷാന്ത് ശർമ. ട്വന്റി-20 ടീമിൽ ഉൾപ്പെട്ടിരുന്ന വരുൺ ചക്രവർത്തിയെ പരിക്ക് മൂലം പിൻവലിച്ചു. ടി നടരാജനെ പകരം ഉൾപ്പെടുത്തി.

    ട്വന്റി 20 ടീം: വിരാട് കോലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, മായങ്ക് അഗര്‍വാള്‍, കെ.എല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ, സഞ്ജു സാംസണ്‍, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, യുസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, നവ്ദീപ് സെയ്‌നി, ദീപക് ചാഹര്‍, ടി. നടരാജന്‍.

    ഏകദിന ടീം: വിരാട് കോലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ശുഭ്മാന്‍ ഗില്‍, കെ.എല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, നവ്ദീപ് സെയ്‌നി, ഷാര്‍ദുല്‍ താക്കൂര്‍, സഞ്ജു സാംസണ്‍.

    ടെസ്റ്റ് ടീം: വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ, കെ.എല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ഹനുമ വിഹാരി, ശുഭ്മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ, ഋഷഭ് പന്ത്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, നവ്ദീപ് സെയ്‌നി, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്

    First published:

    Tags: Team india, Virat kohli