നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ICC World CuP 2019: തകർത്തടിച്ച് ഓസ്ട്രേലിയ; ബംഗ്ലാദേശിന് ജയിക്കാൻ വേണ്ടത് 382 റൺസ്

  ICC World CuP 2019: തകർത്തടിച്ച് ഓസ്ട്രേലിയ; ബംഗ്ലാദേശിന് ജയിക്കാൻ വേണ്ടത് 382 റൺസ്

  വാർണർക്ക് സെഞ്ചുറി; ഉസ്മാൻ ഖവാജയ്ക്കും ആരോൺ ഫിഞ്ചിനും അർധ സെഞ്ചുറി

  ഡേവിഡ് വാർണർ

  ഡേവിഡ് വാർണർ

  • News18
  • Last Updated :
  • Share this:
   ട്രെന്റ് ബ്രിഡ്ജ്: സെഞ്ചുറി നേടിയ ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെയും അർധ സെഞ്ചുറി നേടിയ ഉസ്മാൻ ഖവാജയുടെയും ക്യാപ്റ്റൻ ആരോൺ ഫിഞ്ചിന്റെയും മികവിൽ ബംഗ്ലാദേശിനെതിരെ ഓസ്ട്രേലിയക്ക് കൂറ്റൻ സ്കോർ. നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 381 റൺസാണ് ഓസ്ട്രേലിയ അടിച്ചുകൂട്ടിയത്. അവസാന ഓവർ തുടങ്ങുന്നതിന് മുൻപേ മഴ  എത്തിയതോടെ അമ്പയർ‌മാർ കളി നിർത്തിവെച്ചു. തുടർന്ന് 20 മിനിറ്റോളം കഴിഞ്ഞാണ് കളി പുനരാരംഭിച്ചത്.

   ലോകകപ്പിലെ രണ്ടാം സെഞ്ചുറി നേടിയ ഡേവിഡ‍് വാർണർ 166 (147)റണ്‍സിന് പുറത്തായി. ഉസ്മാൻ ഖവാജ 89 (72), ആരോൺ ഫിഞ്ച് 53 (51) എന്നിവരും തിളങ്ങി. പത്ത് പന്തിൽ മൂന്നു സിക്സും രണ്ട് ഫോറും സഹിതം 32 റൺസെടുത്ത ഗ്ലെൻ മാക്സ് വെല്ലും ഓസ്ട്രേലിയൻ സ്കോറിങ്ങിന് വേഗത കൂട്ടി.

   110 പന്തില്‍ നിന്നാണ് വാര്‍ണര്‍ തന്റെ 16ാം ഏകദിന സെഞ്ചുറി തികച്ചത്. ഈ ലോകകപ്പിലെ വാര്‍ണറുടെ രണ്ടാം സെഞ്ചുറിയാണിത്. അഞ്ച് സിക്സും 14 ഫോറും അടങ്ങുന്നതായിരുന്നു വാർണറുടെ ഇന്നിങ്സ്. ആരോണ്‍ ഫിഞ്ച് - ഡേവിഡ് വാര്‍ണര്‍ ഓപ്പണിങ് സഖ്യം 121 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്. സൗമ്യ സർക്കാർ മൂന്ന് വിക്കറ്റ് വീഴ്ത്തി. മുസ്താഫിസുർ റഹ്മാൻ ഒരു വിക്കറ്റ് നേടി. മാക്സ് വെൽ റണ്ണൗട്ടാവുകയായിരുന്നു.

   നേരത്തെ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഒമ്പത് മത്സരങ്ങള്‍ക്കു ശേഷമാണ് ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിനെ ടോസിന്റെ ഭാഗ്യം തുണച്ചത്. അവസാന മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെതിരെ തകര്‍പ്പന്‍ ജയം നേടിയ ആത്മവിശ്വാസത്തിലാണ് ബംഗ്ലാദേശ് എത്തുന്നത്. അഞ്ച് മത്സരം കളിച്ച അവര്‍ രണ്ടെണ്ണത്തില്‍ വിജയിച്ചപ്പോള്‍ ശ്രീലങ്കയ്ക്ക് എതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.

   കളിച്ച അഞ്ചില്‍ നാല് മത്സരവും ജയിച്ചാണ് ഓസ്‌ട്രേലിയ ഇറങ്ങിയത്. അഫ്ഗാന്‍, വെസ്റ്റിന്‍ഡീസ്, പാകിസ്താന്‍, ശ്രീലങ്ക ടീമുകള്‍ക്കെതിരെ ജയിച്ചപ്പോള്‍ ഇന്ത്യയോട് തോറ്റു. അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ എട്ട് പോയിന്റുമായി മൂന്നാമതാണ് ഓസ്‌ട്രേലിയ. അഞ്ച് പോയിന്റുമായി ബംഗ്ലാദേശ് അഞ്ചാമതും.

   First published:
   )}