നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ICC Cricket World Cup 2019: തകർപ്പൻ സെഞ്ച്വറിയുമായി വാർണർ; ഓസീസിനെ 307ൽ ഒതുക്കി ആമിർ

  ICC Cricket World Cup 2019: തകർപ്പൻ സെഞ്ച്വറിയുമായി വാർണർ; ഓസീസിനെ 307ൽ ഒതുക്കി ആമിർ

  ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്യേണ്ടിവന്ന ഓസീസിന് കരുത്തായത് ഓപ്പണർ ഡേവിഡ് വാർണറുടെ തകർപ്പൻ സെഞ്ച്വറിയായിരുന്നു. എന്നാൽ തകർപ്പൻ പന്തേറുമായി മൊഹമ്മദ് ആമിർ ഓസീസിന് മൂക്കുകയറിടുകയായിരുന്നു.

  Amir

  Amir

  • News18
  • Last Updated :
  • Share this:
   ടോണ്ടൻ: ലോകകപ്പിൽ പാകിസ്ഥാനെതിരെ ഓസ്ട്രേലിയയ്ക്ക് മികച്ച സ്കോർ. ദേശീയ ടീമിലേക്ക് മടങ്ങിയെത്തിയശേഷം ലോകകപ്പിൽ സെഞ്ച്വറിയുമായി ഡേവിഡ് വാർണർ തിളങ്ങിയ മത്സരത്തിൽ ഓസീസ് നേടിയത് 49 ഓവറിൽ 307 റൺസ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്യേണ്ടിവന്ന ഓസീസിന് കരുത്തായത് ഓപ്പണർ ഡേവിഡ് വാർണറുടെ തകർപ്പൻ സെഞ്ച്വറിയായിരുന്നു. 111 പന്ത് നേരിട്ട വാർണർ 11 ഫോറിന്‍റെയും ഒരു സിക്സറിന്‍റെയും അകമ്പടിയോടെയാണ് 107 റൺസെടുത്തത്.

   ഓസീസിന് വേണ്ടി നായകൻ ആരോൺ ഫിഞ്ച് 82 റൺസെടുത്തു. ഫിഞ്ചും വാർണറും ചേർന്നുള്ള ഓപ്പണിങ് കൂട്ടുകെട്ട് 22.1 ഓവറിൽ 146 റൺസ് വാരിക്കൂട്ടിയതാണ് ഓസീസ് ഇന്നിംഗ്സിൽ നിർണായകമായത്. പാകിസ്ഥാനുവേണ്ടി മൊഹമ്മദ് ആമിർ അഞ്ചു വിക്കറ്റെടുത്തു. ഷഹീൻ അഫ്രിദി രണ്ടുവിക്കറ്റ് നേടി. ആമിറിന്‍റെ തകർപ്പൻ പ്രകടനമാണ് ഓസീസിനെ തടഞ്ഞുനിർത്താൻ പാകിസ്ഥാൻ സഹായിച്ചത്.

   കഴിഞ്ഞ മത്സരത്തിൽ ഇന്ത്യയോട് പരാജയപ്പെട്ട ഓസീസ് മൂന്നാം ജയമാണ് ലക്ഷ്യമിടുന്നത്.
   First published:
   )}