• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ICC World Cup 2019: ഓസീസിന് നാലാം ജയം; ആരോൺ ഫിഞ്ച് മാൻ ഓഫ് ദ മാച്ച്

153 റൺസെടുത്ത ക്യാപ്റ്റൻ ആരോൺ ഫിഞ്ചാണ് മാൻ ഓഫ് ദ മാച്ച്.

news18
Updated: June 15, 2019, 11:01 PM IST
ICC World Cup 2019: ഓസീസിന് നാലാം ജയം; ആരോൺ ഫിഞ്ച് മാൻ ഓഫ് ദ മാച്ച്
ആരോൺ ഫിഞ്ച്
news18
Updated: June 15, 2019, 11:01 PM IST
ലണ്ടൻ: ലോകകപ്പിൽ ഓസ്ട്രേലിയയ്ക്ക് നാലാമത്തെ ജയം. ശ്രീലങ്കയെ 87 റൺസിനാണ് ഓസീസ് തോൽപ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് ഏഴു വിക്കറ്റ് നഷ്ടത്തിൽ 334 റൺസ് നേടി. ക്യാപ്റ്റൻ ആരോൺ ഫിഞ്ചിന്‍റെ സെഞ്ചുറിയും മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്‍റെ അർധസെഞ്ചുറിയും ഓസീസിന് കരുത്തായി.

എന്നാൽ, 335 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക 45.5 ഓവറിൽ 247 റൺസിന് ഓൾഔട്ടായി. നാല് വിക്കറ്റ് വീഴ്ത്തിയ മിച്ചൽ സ്റ്റാർക്കും മൂന്ന് വിക്കറ്റെടുത്ത റിച്ചാഡ്സണുമാണ് ഓസീസ് വിജയം അനായാസമാക്കിയത്.

153 റൺസെടുത്ത ക്യാപ്റ്റൻ ആരോൺ ഫിഞ്ചാണ് മാൻ ഓഫ് ദ മാച്ച്. ഇതോടെ കളിച്ച അഞ്ചു മത്സരങ്ങളിൽ ഇന്ത്യയോട് മാത്രം തോറ്റ ഓസീസ് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി.

First published: June 15, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...