നോട്ടിങ്ങ്ഹാം: ലോകകപ്പില്‍ ഇന്നത്തെ മത്സരത്തില്‍ ടോസ് നേടിയ വിന്‍ഡീസ് ഫീല്‍ഡിങ്ങ് തെരഞ്ഞെടുത്തു. ആദ്യ മത്സരം ജയിച്ച ഇരു ടീമുകളും തുടര്‍ച്ചയായ രണ്ടാം ജയം ലക്ഷ്യമിട്ടാണ് ഇന്ന് നോട്ടിങ്ങ്ഹാമില്‍ ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ ആധികാരിക ജയമായിരുന്നു ഇരു ടീമുകളും സ്വന്തമാക്കിയത്. ആ നേട്ടം ഇന്നും ആവര്‍ത്തിച്ച് ന്യുസീലന്‍ഡിന് ശേഷം തുടര്‍ച്ചയായ രണ്ട് കളി ജയിക്കുന്ന ടീമാവുകയാണ് ഇരുവരും ലക്ഷ്യമിടുന്നത്.
ലോകകപ്പിലെ ഫേവറിറ്റുകളുടെ കൂട്ടത്തിലാണ് ഓസ്ട്രേലിയ. കഴിഞ്ഞ കളിയില്‍ അഫ്ഗാനിസ്ഥാനെതിരെ 7 വിക്കറ്റിന്റെ ജയമാണ് കങ്കാരുക്കള്‍ നേടിയത്. വാര്‍ണറെ ഓപ്പണിംഗ് കൂട്ടാളിയായി തിരികെക്കിട്ടിയതോടെ ഫിഞ്ച് പഴയ ആക്രമണ ബാറ്റിങ്ങിലേക്ക് കളം മാറുന്നതിന്റെ സൂചനകള്‍ കണ്ടു. മൂന്നാം പേസറെ മാറ്റി നിര്‍ത്തിയാല്‍ ബൗളിംഗിലും കാര്യങ്ങള്‍ ഭദ്രമാണ്.
കമ്മിന്‍സും സ്റ്റാര്‍ക്കും ഏതിര്നിരയെ തച്ചുടക്കാന്‍ പോന്നവരാണ്. വിന്‍ഡീസിന്റെ ഇടങ്കൈയ്യന്‍ ബാറ്റ്സ്മാന്മാര്ക്കെതിരെ ആദം സാംപയും സ്റ്റാര്‍ക്കും അപകടകാരികളായേക്കും. മറുവശത്ത് അപ്രവചനീയ ക്രിക്കറ്റാണ് ഈ വിന്‍ഡീസ് ടീമിന്റെത്. ചില ദിവസങ്ങളില്‍ 1970കളിലെ വിന്‍ഡീസ് ടീമിനെ പോലം തോന്നിപ്പിക്കുന്ന സംഘം മറ്റ് ചിലപ്പോള്‍ ചെറുടീമുകള്‍ക്ക് മുന്നിലും കീഴടങ്ങും.
ചെറിയ പരിക്കുള്ള ഗെയ്ലും റസലും ഫോമിലായാല്‍ പിടിച്ചുനിര്‍ത്താന്‍ ഏറെ പണിപ്പെടേണ്ടിവരും. ബൗളിങ്ങില്‍ ഒഷേന്‍ തോമസ് കഴിഞ്ഞ കളിയില്‍ തിളങ്ങിയരുന്നു. ലോകകപ്പിന് മുമ്പുള്ള സന്നാഹമത്സരത്തില്‍ ഇരു ടീമും നേര്‍ക്കുനേര്‍ വന്നപ്പോള്‍ 7 വിക്കറ്റിന് ഓസ്ട്രേലിയ ജയിച്ചിരുന്നു. മത്സരം നടക്കുന്ന നോട്ടിങ്ങ്ഹാമില്‍ ഓസീസ് ഏറ്റവുമൊടുവില്‍ ജയിക്കുന്നത് 10 വര്‍ഷം മുമ്പാണ്. വിന്‍ഡീസാകട്ടെ മൂന്നു പതിറ്റാണ്ട് മുമ്പും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.