• HOME
  • »
  • NEWS
  • »
  • sports
  • »
  • Australia Vs New Zealand | രണ്ടാം ഏകദിനത്തില്‍ ന്യൂസിലന്‍ഡിനെ കീഴടക്കി ഓസ്‌ട്രേലിയന്‍ വനിതാ ടീം; പരമ്പര സ്വന്തം

Australia Vs New Zealand | രണ്ടാം ഏകദിനത്തില്‍ ന്യൂസിലന്‍ഡിനെ കീഴടക്കി ഓസ്‌ട്രേലിയന്‍ വനിതാ ടീം; പരമ്പര സ്വന്തം

Australia women beat New Zealand and won the series 2-0 | ഈ വിജയത്തോടെ ഓസ്ട്രേലിയൻ വനിതാ ടീം തുടർച്ചയായ 23-ാം മത്സരത്തിലും വിജയം സ്വന്തമാക്കി

പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ

പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ

  • Share this:
    ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ഓസ്ട്രേലിയൻ വനിതാ ടീമിന് തകർപ്പൻ വിജയം. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയൻ വനിതാ ടീം നിശ്ചിത 50 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 271 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലൻഡ് വനിതാ ടീം 45 ഓവറിൽ 200 റൺസിന് എല്ലാവരും പുറത്തായി. ഇതോടെ 71 റൺസിൻ്റെ വമ്പൻ വിജയമാണ് ഓസ്ട്രേലിയൻ ടീം സ്വന്തമാക്കിയത്.

    ഈ വിജയത്തോടെ മൂന്നു മത്സരങ്ങളടങ്ങുന്ന ഏകദിന പരമ്പര ഓസ്ട്രേലിയ സ്വന്തമാക്കി. ആദ്യ മത്സരത്തിലും ഓസീസ് കിവീസിനെ കീഴടക്കിയിരുന്നു. ഓസീസിനായി 87 റൺസെടുത്ത റേച്ചൽ ഹെയ്ൻസ് മത്സരത്തിലെ താരമായി തെരെഞ്ഞെടുക്കപ്പെട്ടു.

    ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസീസിനായി ഹെയ്ൻസിന് പുറമേ 49 റൺസെടുത്ത മെഗ് ലാന്നിങ്, 44 റൺസെടുത്ത അലീസ ഹീലി എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ബാറ്റിംഗ് ഓർഡറിൽ താഴെ ഇറങ്ങിയ ബെത് മൂണി 26 റൺസെടുത്തു. ന്യൂസിലൻഡിനായി ലെയ് കാസ്പെറെക് 10 ഓവറിൽ 46 റൺസ് വഴങ്ങി ആറ് വിക്കറ്റുകൾ വീഴ്ത്തി ഒറ്റയാൾ പോരാട്ടം നടത്തി.

    മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡിനായി 47 റൺസെടുത്ത അമേലിയ കെർ മാത്രമാണ് പിടിച്ചുനിന്നത്. 32 റൺസെടുത്ത ബ്രൂക്ക് ഹാളിഡേയും 28 റൺസ് നേടിയ ഹെയ്ലി ജെൻസണും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ഓസീസിനായി ജെസ്സ് ജോനാസ്സെൻ മൂന്നു വിക്കറ്റ് വീഴത്തിയപ്പോൾ ജോർജിയ വാറെൻഹാം രണ്ട് വിക്കറ്റ് വീഴ്ത്തി.



    ഈ വിജയത്തോടെ ഓസ്ട്രേലിയൻ വനിതാ ടീം തുടർച്ചയായ 23-ാം മത്സരത്തിലും വിജയം സ്വന്തമാക്കി. കഴിഞ്ഞ മത്സരത്തിൽ വിജയിച്ചതോടെ തുടർച്ചയായി 22 മത്സരങ്ങൾ വിജയിച്ച് ടീം ലോകറെക്കോഡ് സ്ഥാപിച്ചിരുന്നു.
    ഇവർ മറികടന്നത് 2003ൽ റിക്കി പോണ്ടിങ്ങിന്റെ നേതൃത്വത്തിൽ തുടരെ 21 വിജയങ്ങൾ നേടിയ ഓസ്ട്രേലിയൻ പുരുഷ ടീമിനെ ആയിരുന്നു. 2017 ഒക്ടോബറിനു ശേഷം ഇതുവരെയുള്ള എല്ലാ മത്സരങ്ങളും ജയിച്ചാണ് ടീം. ഈ നേട്ടത്തിൽ എത്തിയത്.

    2018ൽ ഇന്ത്യക്കെതിരെ നടന്ന ഏകദിന പരമ്പരയിൽ അവർ 3-0ത്തിനാണ് വിജയിച്ചത്. പിന്നീടങ്ങോട്ട് അവരുടെ തേരോട്ടമായിരുന്നു. അതിനു ശേഷം അരങ്ങേറിയ പരമ്പരകളിൽ പാകിസ്ഥാൻ, ന്യൂസിലൻഡ് (രണ്ട് വട്ടം), ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, ശ്രീലങ്ക എന്നീ ടീമുകളെ തോൽപ്പിച്ച് പരമ്പര നേടിയിരുന്നു. എല്ലാ ടീമുകളേയും 3-0ന് ആണ് തോൽപ്പിച്ചത്. ഇപ്പോഴിതാ വീണ്ടും ന്യൂസിലൻഡിനെതിരായി ഒരു മത്സരം കൂടി ജയിച്ച് തങ്ങളുടെ വിജയ തുടർച്ച അവർ 22ൽ നിന്നും 23ലേക്ക് എത്തിച്ചിരിക്കുന്നു. കൂടാതെ മൂന്ന് മത്സര പരമ്പര ജയിച്ച് 2-0ന് മുന്നിട്ട് നിൽക്കുകയും ചെയ്യുന്നു.

    രണ്ടാം ഏകദിനം ഓസ്ട്രേലിയ ജയിച്ചതോടെ ഫലം അപ്രസക്തമായ മൂന്നാം ഏകദിനം ഏപ്രിൽ പത്തിന് നടക്കും.

    English Summary: Aussies women beat New Zealand women by 71 runs to extend their record winning streak in the three-match series. The third match is slated for April 10
    Published by:user_57
    First published: