• HOME
  • »
  • NEWS
  • »
  • sports
  • »
  • മാനസിക ആരോഗ്യം തൃപ്തികരമല്ല; ഓസ്ട്രേലിയൻ താരം ഗ്ലെൻ മാക്സ് വെൽ അനിശ്ചിതകാല ഇടവേളയിലേക്ക്

മാനസിക ആരോഗ്യം തൃപ്തികരമല്ല; ഓസ്ട്രേലിയൻ താരം ഗ്ലെൻ മാക്സ് വെൽ അനിശ്ചിതകാല ഇടവേളയിലേക്ക്

മാനസിക ആരോഗ്യവുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ മാക്സ് വെൽ നേരിടുന്നതായി ഓസ്ട്രേലിയൻ ടീം സൈക്കോളജിസ്റ്റ് ഡോ. മൈക്കൽ ലോയ്ഡ് അറിയിച്ചു.

Glenn Maxwell

Glenn Maxwell

  • Share this:
    മാനസിക ആരോഗ്യം തൃപ്തികരമല്ലാത്തതിനെ തുടർന്ന് ഓസ്ട്രേലിയൻ ഓൾ റൗണ്ടർ ഗ്ലെന്‍ മാക്സ് വെൽ കളിയിൽ നിന്ന് അനിശ്ചിതകാലത്തേക്ക് ഇടവേളയെടുക്കുന്നു. ക്രിക്കറ്റ് ഓസ്ട്രേലിയ ഇക്കാര്യം സ്ഥിരീകരിച്ചു. ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടി20യിൽ മികച്ച പ്രകടനം കാഴ്ചവെച്ച മാക്സ് വെൽ 62 റൺസ് നേടിയിരുന്നു. തുടർന്നുള്ള മത്സരങ്ങളിൽ മാക്സ് വെൽ കളിച്ചിരുന്നില്ല. ഇതിനു പിന്നാലെയാണ് ഈ തീരുമാനം.

    also read:സൂപ്പർ താരത്തിന് രണ്ടുവർഷം വിലക്ക്; ഞെട്ടിത്തരിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ലോകം

    മാനസിക ആരോഗ്യവുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ മാക്സ് വെൽ നേരിടുന്നതായി ഓസ്ട്രേലിയൻ ടീം സൈക്കോളജിസ്റ്റ് ഡോ. മൈക്കൽ ലോയ്ഡ് അറിയിച്ചു. ഇതിനെ തുടർന്നാണ് അദ്ദേഹം കളിയിൽ നിന്ന് ഇടവേള എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. താൻ അനുഭവിക്കുന്ന മാനസിക ബുദ്ധിമുട്ടുകൾ മാക്സ് വെൽ നേരത്തെ തന്നെ തിരിച്ചറിഞ്ഞതായും അദ്ദേഹം പറഞ്ഞു.

    കളിക്കാരുടെ ആരോഗ്യമാണ് പ്രധാനമെന്നും അതിനാൽ മാക്സ് വെല്ലിന് എല്ലാ പിന്തുണയും നൽകുമെന്നും ടീം എക്സിക്യൂട്ടീവ് ജനറൽ മാനേജർ ബെൻ ഒലിവർ അറിയിച്ചു.

    ഓസ്‌ട്രേലിയക്കുവേണ്ടി ഏഴ് ടെസ്റ്റും 110 ഏകദിനങ്ങളും 61 ടി20 മത്സരങ്ങളുമാണ് മാക്‌സ്‌വെല്‍ കളിച്ചിട്ടുള്ളത്. ഏകദിനത്തില്‍ ഒരു സെഞ്ചുറി അടക്കം 2877 റണ്‍സും 50 വിക്കറ്റുകളും ടി20യിൽ മൂന്ന് സെഞ്ചുറി അടക്കം 1576 റൺസും 26 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.

    അടുത്തിടെ ഒരു അഭിമുഖത്തിൽ കളിക്കാർ അനുഭവിക്കുന്ന മാനസിക സമ്മർദത്തെ കുറിച്ച് മാക്സ് വെൽ തുറന്നു പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ബ്രേക്ക് എടുക്കുന്നത്.
    First published: