ICC T20 World Cup | 'വെറുത്തുപോയി ഇന്ത്യക്കാരുടെ കളി' വനിതാ ടി20 ലോകകപ്പ് ഫൈനലിന് മുമ്പ് ഓസീസ് ബൗളറുടെ ആശങ്ക

ICC T20 World Cup | ഷെഫാലി വർമയ്ക്കും സ്മൃതി മന്ദാനയ്ക്കുമെതിരെ പന്തെറിയാൻ വയ്യെന്ന് ക്യാപ്റ്റൻ മെഗ് ലാനിങ്ങിനോട് പറഞ്ഞിരിക്കുകയാണ് പേസർ മെഗാൻ സ്കുട്ട്.

News18 Malayalam | news18-malayalam
Updated: March 6, 2020, 4:10 PM IST
ICC T20 World Cup | 'വെറുത്തുപോയി ഇന്ത്യക്കാരുടെ കളി' വനിതാ ടി20 ലോകകപ്പ് ഫൈനലിന് മുമ്പ് ഓസീസ് ബൗളറുടെ ആശങ്ക
Megan-Schutt
  • Share this:
മെൽബൺ: ഇന്ത്യയ്ക്കെതിരായ വനിതാ ലോകകപ്പ് ടി20 ഫൈനലിന് മുന്നോടിയായി ആശങ്കയുമായി ഓസീസ് ബൗളർ. ഷെഫാലി വർമ, സ്മൃതി മന്ദാന എന്നിവരുടെ ആക്രമണ ബാറ്റിങ്ങിൽ ആശങ്കയുമായി ഓസീസ് പേസർ. ഷെഫാലി വർമയ്ക്കും സ്മൃതി മന്ദാനയ്ക്കുമെതിരെ പന്തെറിയാൻ വയ്യെന്ന് ക്യാപ്റ്റൻ മെഗ് ലാനിങ്ങിനോട് പറഞ്ഞിരിക്കുകയാണ് പേസർ മെഗാൻ സ്കുട്ട്. ഇന്ത്യക്കാരുടെ ആക്രമണാത്മക ശൈലിയിലുള്ള ബാറ്റിങ്ങാണ് മെഗാൻ സ്കുട്ടിന് തലവേദന സൃഷ്ടിക്കുന്നത്. ആദ്യ ഓവർ മുതൽ ആക്രമിച്ചു കളിക്കുന്ന ഇന്ത്യൻതാരങ്ങൾ എതിർ ബൌളിങ്നിരയ്ക്കുമേൽ അതിവേഗം ആധിപത്യം സ്ഥാപിക്കുന്നു.

കഴിഞ്ഞ മാസം നടന്ന ത്രിരാഷ്ട്ര പരമ്പരയിൽ ഇന്ത്യൻ ഓപ്പണർമാരുടെ ബാറ്റിന്‍റെ ചൂട് ശരിക്കും അറിഞ്ഞിരുന്നു മെഗാൻ സ്കുട്ട്. ആദ്യ ഓവറിലെ ആദ്യ പന്ത് തന്നെ ഷെഫാലി വർമ ഫോറടിച്ചപ്പോൾ, നേരിട്ട ആദ്യ പന്ത് സിക്സറടിച്ചാണ് സ്മൃതി മന്ദാന, സ്കുട്ടിനെ വരവേറ്റത്. അന്ന് ആദ്യ ഓവറിൽ 16 റൺസ് വഴങ്ങേണ്ടിവന്നതിന്‍റെ ഞെട്ടൽ ഇതുവരെയും മാറിയിട്ടില്ലെന്ന് സ്കുട്ട് പറയുന്നു.

മെൽബണിൽ നടക്കാൻ പോകുന്ന വനിതാ ടി20 ലോകകപ്പ് ഫൈനലിന്‍റെ ത്രില്ലിലാണ് എല്ലാവരും. എന്നാൽ ഇന്ത്യൻ ഓപ്പണർമാരെ നേരിടേണ്ട കാര്യം ഓർക്കുമ്പോൾ ശരിക്കും ആശങ്കയുണ്ട്- സ്കുട്ട് പറയുന്നു.
BEST PERFORMING STORIES:കൊറോണയേക്കാൾ വേഗത്തിൽ പടരുന്ന വാട്സാപ്പിലെ വ്യാജസന്ദേശങ്ങൾ [PHOTO]രാത്രി സമരം: സ്ത്രീകൾ ഇറങ്ങരുതെന്ന് ദേശീയ വനിതാ ലീഗ്: അറിയില്ലെന്ന് സംസ്ഥാന വനിതാ ലീഗ് [NEWS]ജോസഫിന്റെ അവകാശവാദം അംഗീകരിച്ചു; 'കുട്ടനാട്' കോൺഗ്രസ് ഏറ്റെടുത്തേക്കും [PHOTO]
ഷെഫാലി വർമയ്ക്കും സ്മൃതി മന്ദാനയ്ക്കുമെതിരെ കൃത്യമായ പദ്ധതികളുമായാണ് ഓസീസ് കളിക്കാൻ ഇറങ്ങുകയെന്ന് സ്കുട്ട് പറയുന്നു. എന്നാൽ പവർ പ്ലേയിൽ ഇവർ ആഞ്ഞടിച്ചാൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്നും അവർ പറഞ്ഞു.

ടി20യിൽ സ്കുട്ടിന്‍റെ ഇക്കണോമി റേറ്റ് 5.98 ആണ്. എന്നാൽ ഇന്ത്യയ്ക്കെതിരെ ഇത് 6.93 ആണ്. അതുപോലെ ബൌളിങ് ശരാശരിയും ഇന്ത്യയ്ക്കെതിരെ വളരെ മോശമാണ്. 24.66 റൺസ് വിട്ടുനൽകിയാണ് അവർ ഇന്ത്യയ്ക്കെതിരെ ഒരു വിക്കറ്റെടുക്കുന്നത്. എന്നാൽ കരിയറിലെ ശരാശരി 15.68 മാത്രമാണ്.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ സെമിഫൈനലിൽ മെഗാൻ സ്കുട്ടിന്‍റെ തകർപ്പൻ ബൌളിങ്ങാണ് ഓസീസിന്‍റെ ഫൈനൽ പ്രവേശത്തിൽ നിർണായകമായത്. 17 റൺസ് മാത്രം വിട്ടുനൽകി രണ്ടു വിക്കറ്റാണ് അവർ സെമിയിൽ നേടിയത്.
First published: March 6, 2020, 4:07 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading