നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • പാകിസ്താനോട് നോ പറയാം; ഇന്ത്യയോട് പറയുമോ; വിമർശനവുമായി ഓസ്‌ട്രേലിയൻ താരം

  പാകിസ്താനോട് നോ പറയാം; ഇന്ത്യയോട് പറയുമോ; വിമർശനവുമായി ഓസ്‌ട്രേലിയൻ താരം

  പാകിസ്താനിൽ ചെന്ന് അവർക്കെതിരെ പരമ്പര കളിക്കാൻ നിശ്ചയിച്ചതിന് ശേഷം ഒരു വ്യവസ്ഥയും കൂടാതെ പിന്മാറുന്ന ടീമുകൾ ഇന്ത്യക്കെതിരെയും അതുപോലൊരു സമീപനം സ്വീകരിക്കുമോ എന്നാണ് ഖവാജ ചോദിക്കുന്നത്.

  Usman Khwaja

  Usman Khwaja

  • Share this:
   പാക് പര്യടനങ്ങളില്‍ നിന്ന് ടീമുകള്‍ പിന്മാറുന്നതിനെതിരെ വിമർശനവുമായി ഓസ്‌ട്രേലിയൻ താരം ഉസ്മാൻ ഖവാജ. പാകിസ്താനിൽ ചെന്ന് അവർക്കെതിരെ പരമ്പര കളിക്കാൻ നിശ്ചയിച്ചതിന് ശേഷം ഒരു വ്യവസ്ഥയും കൂടാതെ പിന്മാറുന്ന ടീമുകൾ ഇന്ത്യക്കെതിരെയും അതുപോലൊരു സമീപനം സ്വീകരിക്കുമോ എന്നാണ് ഖവാജ ചോദിക്കുന്നത്.

   പാകിസ്താനോട് അവർക്കെതിരെ അവരുടെ മണ്ണിൽ കളിക്കാൻ പറ്റില്ല എന്ന് പറയാൻ ആർക്കും ഒരു ബുദ്ധിമുട്ടും ഇല്ല. കാരണം അത് പാകിസ്താൻ ആണല്ലോ. ഒരുപക്ഷെ ബംഗ്ലാദേശിനോടും ഈ സമീപനം കാണിച്ചേക്കും. എന്നാല്‍ ഇന്ത്യയിൽ ഇത് പോലൊരു സാഹചര്യത്തിൽ അവരുമായി കളിക്കാൻ തയാറല്ല എന്ന് ഏതെങ്കിലും ഒരു ടീം പറയാൻ തയ്യാറാവുമോ, അങ്ങനെ സംഭവിക്കില്ല കാരണം പണമാണ് അവിടെ പ്രധാനപ്പെട്ടത്, അതിനാൽ നിശ്ചയിച്ച പരമ്പര അതുപോലെ തന്നെ നടക്കുമെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നും ഖവാജ പറയുന്നു.


   പാക് മണ്ണിൽ കളിക്കുന്നതിന് യാതൊരു പ്രശ്നവുമില്ല എന്ന് അവർ അവിടെ മത്സരങ്ങൾ നടത്തി തെളിയിച്ചിട്ടുള്ളതാണ്. അവിടെ സ്ഥിതിഗതികൾ ശാന്തമാണ്, പ്രശ്നങ്ങളേതും തന്നെയില്ല. പാകിസ്താനിൽ പര്യടനം നടക്കാതിരിക്കാന്‍ ഒരു കാരണവും ഞാന്‍ കാണുന്നില്ല, ഖവാജ കൂട്ടിച്ചേർത്തു.


   പാക് പര്യടനത്തിന് എത്തിയ ന്യൂസിലന്‍ഡ് ടീം ആദ്യ ഏകദിനം ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രമുള്ളപ്പോള്‍ പിന്മാറിയത് വിവാദമായിരുന്നു. സുരക്ഷ ഭീഷണി ചൂണ്ടിയായിരുന്നു പിന്മാറ്റം. പിന്നാലെ ഇംഗ്ലണ്ടും അവരുടെ പുരുഷ വനിതാ ടീമുകളെ പാകിസ്താനിലേക്ക് അയക്കുന്നതിൽ നിന്നും പിന്മാറിയിരുന്നു. ഈ തീരുമാനങ്ങൾക്കെല്ലാം പിന്നാലെയാണ് ഖവാജ വിമർശനവുമായി രംഗത്ത് വന്നത്.

   Also read- PAK vs ENG | ന്യൂസിലന്‍ഡ് പാക് പര്യടനം റദ്ദാക്കിയതിന് പിന്നില്‍ ഇന്ത്യന്‍ ഇ മെയില്‍ എന്ന് പാകിസ്ഥാന്‍ മന്ത്രി

   പാകിസ്താനുമായി നടക്കാനിരുന്ന പരമ്പരയില്‍ നിന്നും ന്യൂസിലന്‍ഡ് ടീം പിന്മാറിയതിന് പിന്നില്‍ ഇന്ത്യയാണെന്ന ആരോപണവുമായി പാകിസ്താൻ പബ്ലിക് റിലേഷൻ മന്ത്രിയായ ഫവാദ് ചൗധരി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ന്യൂസിലന്‍ഡ് ടീമിന് ഭീഷണി മുഴക്കി ലഭിച്ച ഇ-മെയില്‍ സന്ദേശം ഇന്ത്യയിൽ നിന്നാണ് വന്നതെന്ന ആരോപണമാണ് മന്ത്രി ഉന്നയിച്ചത്.
   Published by:Naveen
   First published: