ഓസ്ട്രേലിയൻ ഓപ്പൺ കിരീടം ജോക്കോവിച്ചിന്; ഇത് എട്ടാം തവണ
ഓസ്ട്രേലിയൻ ഓപ്പൺ കിരീടം ജോക്കോവിച്ചിന്; ഇത് എട്ടാം തവണ
ഓസ്ട്രേലിയൻ താരം ഡൊമിനിക് തീമിനെ നാലുമണിക്കൂറിലേറെ നീണ്ട പോരാട്ടത്തിനൊടുവിലാണ് ജോക്കോവിച്ച് പരാജയപ്പെടുത്തിയത്. ഈ ജയത്തോടെ എടിപി റാങ്കിങ്ങിൽ നദാലിനെ പിന്തള്ളി ജോക്കോവിച്ച് ഒന്നാമതെത്തി.
നാലുമണിക്കൂറിലധികം നീണ്ട പോരാട്ടത്തിനൊടുവിൽ ഓസ്ട്രേലിയൻ താരം ഡൊമിനിക് തീമിനെ പരാജയപ്പെടുത്തി എട്ടാം തവണയും സെർബിയയുടെ നൊവാക് ജോക്കോവിച്ച് ഓസ്ട്രേലിയൻ ഓപ്പൺ കിരീടത്തിൽ മുത്തമിട്ടു. ഈ വിജയത്തോടെ എടിപി റാങ്കിംഗിൽ റഫാൽ നദേലിലെ പിന്തള്ളി ജോക്കോവിച്ച് ഒന്നാമതെത്തി. ഓസ്ട്രേലിയൻ താരത്തിനെതിരെ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് പിന്നിൽ നിന്നശേഷമാണ് ജോക്കോവിച്ചിന്റെ കളിയിലെ ഗംഭീര തിരിച്ചുവരവ്. സ്കോർ- 6-4, 4-6, 2-6, 6-3,6-4.
ജോക്കോവിച്ചിന്റെ 17ാം ഗ്രാൻഡ് സ്ലാം കിരീടമാണിത്. റോജർ ഫെഡററും (20) റഫേൽ നദാലും (19) മാത്രമാണ് ജോക്കോവിച്ചിന് മുന്നിലുള്ളത്. ജോക്കിവിച്ചും തീമും ഒടുവിൽ ഏറ്റുമുട്ടിയ അഞ്ച് മത്സരങ്ങളിൽ നാലെണ്ണത്തിലും തീമിനായിരുന്നു വിജയം. ആദ്യ സെറ്റ് ജോക്കോവിച്ച് 6-4ന് സ്വന്തമാക്കിയെങ്കിലും അടുത്ത സെറ്റ് 6-4ന് തീം നേടി. അടുത്ത സെറ്റ് കൂടി തീം നേടിയതോടെ ജോക്കോവിച്ചിന്റെ കൈയിൽ നിന്ന് കളി വഴുതിപ്പോയെന്ന നിരാശയിലായിരുന്നു ആരാധകർ. എന്നാൽ അവസാന രണ്ട് സെറ്റുകൾ തിരിച്ചുപിടിച്ച് കടുത്ത വെല്ലുവിളി ഉയർത്തിയ തീമിനെ തകർത്ത് ജോക്കോവിച്ച് തന്റെ എട്ടാമത്തെ ഓസ്ട്രേലിയൻ ഓപ്പൺ കിരീടം സ്വന്തമാക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.