പെർത്ത്: രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്കെതിരെ ഓസ്ട്രേലിയക്ക് ബാറ്റിംഗ്. ടോസ് നേടിയ ഓസ്ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്ൻ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പേസും ബൌൺസുമുള്ള പിച്ചിൽ ശ്രദ്ധയോടെയാണ് ഓസീസ് തുടങ്ങിയത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 23 റൺസ് എന്ന നിലയിലാണ് ഓസ്ട്രേലിയ. 13 റൺസ് വീതം നേടിയ ഹാരിസും ആരോൺ ഫിഞ്ചുമാണ് ക്രീസിൽ.
റണ്‍ സ്കോറിങ്ങ് മുതല്‍ മാന്‍ ഓഫ് ദ മാച്ച് വരെ ദ്രാവിഡും പൂജാരയും അത്ഭുതപ്പെടുത്തുന്നതിങ്ങനെപരിക്കേറ്റ അശ്വിനും രോഹിത് ശർമക്കും പകരം ഹനുമ വിഹാരിയെയും ഉമേഷ് യാദവിനെയും ഇന്ത്യ ടീമിൽ ഉൾപ്പെടുത്തി. കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ ഓസ്ട്രേലിയ നിലനിർത്തിയിട്ടുണ്ട്.
നാല് മത്സര പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലാണ്. പെർത്തിൽ കൂടി ജയിക്കാനായാൽ ബോർഡർ - ഗവാസ്കർ ട്രോഫി ഇന്ത്യക്ക് നിലനിർത്താം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.