മുംബൈ: ഐപിഎല്‍ പ്ലേ ഓഫ് അടുത്തിരിക്കെ മുംബൈ ഇന്ത്യന്‍സിന് തിരിച്ചടിയായി സൂപ്പര്‍ താരത്തിന്റെ മടക്കം. ഓസീസ് ഫാസ്റ്റ് ബൗളര്‍ ജാസന്‍ ബെഹറെന്ഡോര്ഫാണ് ലോകകപ്പ് തയ്യാറെടുപ്പുകള്‍ക്കായി നാട്ടിലേക്ക് മടങ്ങിയത്. നാട്ടിലേക്ക് മടങ്ങുന്ന വിവരം താരം ട്വിറ്ററിലൂടെയാണ് പുറത്തുവിട്ടത്.
സീസണില്‍ ഇതുവരെ അഞ്ച് മത്സരങ്ങള്‍ കളിച്ച താരം അഞ്ച് വിക്കറ്റും വീഴ്ത്തിയിരുന്നു. ഐപിഎല്‍ പ്ലേ ഓഫിനരികെ എത്തി നില്‍ക്കെ ഫാസ്റ്റ് ബൗളറുടെ മടക്കം ടീമിന്റെ തന്ത്രങ്ങളെ ബാധിച്ചേക്കും. ഓസീസ് ടീമിനൊപ്പം ചേരാന്‍ രാജസ്ഥാന് റോയല്‍സ് നായകന് സ്റ്റീവ് സ്മിത്തും സണ്‍റൈസേഴ്സ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറും തയ്യാറെടുക്കവെയാണ് ബെഹറെന്‍ഡോര്‍ഫ് നാട്ടിലേക്ക് മടങ്ങിയിരിക്കുന്നത്.
Also Read: ഐപിഎല്ലില്‍ ഉമേഷിന് സംഭവിച്ചതെന്ത്? പരിശീലകന് നെഹ്റ പറയുന്നു
മെയ് രണ്ടിനാണ് ഓസീസിന്റെ ലോകകപ്പ് ക്യാമ്പ് ആരംഭിക്കുന്നത്. അപ്പോഴേക്കും ടീമിലുള്ള താരങ്ങളെല്ലാം മടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബാംഗ്ലൂര്‍ താരം സ്റ്റോയിനിസും ക്യാമ്പിനൊപ്പം ചേരാന്‍ ഉടന്‍ മടങ്ങിയേക്കും.
നാട്ടിലേക്ക് മടങ്ങുന്നതായി വ്യക്തമാക്കി ബെഹറെന്‍ഡോര്‍ഫ് ഇട്ട ട്വിറ്റര്‍ പോസ്റ്റിനു മറുപടിയുമായെതത്ിയ മുംബൈ ഇന്ത്യന്‍സ് താരത്തിന് ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയട്ടെയെന്ന് ആശംസിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.