നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Euro Cup| ഓസ്ട്രിയ ക്വാർട്ടറിലെ എതിരാളികളെക്കാൾ കടുപ്പം - മാൻചീനി

  Euro Cup| ഓസ്ട്രിയ ക്വാർട്ടറിലെ എതിരാളികളെക്കാൾ കടുപ്പം - മാൻചീനി

  ഓസ്ട്രിയക്കെതിരെ എക്സ്ട്രാ ടൈം വരെ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇറ്റലിക്ക് വിജയം കൈവരിക്കാനായത്.

  Roberto Mancini

  Roberto Mancini

  • Share this:


   യൂറോ കപ്പിലെ പ്രീ ക്വാർട്ടർ മത്സരത്തിൽ ഓസ്ട്രിയക്കെതിരായ മത്സരം വരാനിരിക്കുന്ന ക്വാർട്ടർ പോരാട്ടത്തേക്കാൾ കടുപ്പമാകുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നതായി ഇറ്റാലിയൻ പരിശീലകനായ റോബർട്ടോ മാൻചീനി. ഇന്നലെ ഓസ്ട്രിയക്കെതിരെ എക്സ്ട്രാ ടൈം വരെ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇറ്റലിക്ക് വിജയം കൈവരിക്കാനായത്. ജയത്തോടെ ക്വാർട്ടറിൽ പ്രവേശിച്ച ഇറ്റലിക്ക് എതിരാളികളായി വരുന്നത് ഇന്നത്തെ സൂപ്പർ പോരാട്ടത്തിൽ ഏറ്റുമുട്ടുന്ന ബെൽജിയം - പോർച്ചുഗൽ മത്സരവിജയിയെയാണ്. ഇത്തരമൊരു കടുപ്പമേറിയ പോരാട്ടം മുന്നിൽ നിൽക്കെയാണ് ഇറ്റാലിയൻ പരിശീലകൻ ഇത്തരത്തിൽ ഒരു പ്രതികരണം നടത്തിയിരിക്കുന്നത്.

   ഇന്നലെ നേടിയ വിജയത്തോടെ പുതിയ ഒരു റെക്കോർഡ് കുറിക്കാൻ കൂടി ഇറ്റലിക്ക് കഴിഞ്ഞിരുന്നു. തോൽവിയറിയാതെ തുടർച്ചയായ 31 മത്സരങ്ങളാണ് അവർ പൂർത്തിയാക്കിയിരിക്കുന്നത്. തന്റെ ടീം കഴിവിന്റെ പരമാവധി മത്സരം സ്വന്തമാക്കിയത് എന്ന് പറഞ്ഞ ഇറ്റാലിയൻ പരിശീലകൻ, തന്റെ ടീമിന് കളി എക്സ്ട്രാ ടൈമിന് മുൻപ് തന്നെ സ്വന്തമാക്കാൻ അവസരം ലഭിച്ചിരുന്നെന്നും എന്നാൽ ഇത് മുതലാക്കാൻ കഴിഞ്ഞില്ല എന്നും കൂട്ടിച്ചേർത്തു.

   " നേരത്തെ തന്നെ ഗോൾ നേടിയാൽ കളി സ്വന്തമാക്കാൻ കഴിയും എന്ന വിശ്വാസം ഞങ്ങൾക്കുണ്ടായിരുന്നു. പക്ഷെ കളിയുടെ സാധാരണ സമയത്ത് കിട്ടിയ അവസരങ്ങൾ ഞങ്ങൾക്ക് മുതലാക്കാൻ കഴിഞ്ഞില്ല. അതിനാൽ കളി എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടു. ബെഞ്ചിൽ നിന്നും കളത്തിലിറങ്ങിയ താരങ്ങൾ മത്സരത്തിന്റെ ഗതി മാറ്റണമെന്ന ഉറച്ച മനോഭാവത്തോടെയാണുണ്ടായിരുന്നത്. എല്ലാവരും കളി ജയിക്കണമെന്ന മനോഭാവത്തോടെയാണ് പോരാടിയത്. അതുകൊണ്ട് തന്നെ ഓസ്ട്രിയയുടെ കടുത്ത വെല്ലുവിളി മറികടന്നു കൊണ്ട് വിജയൻ നേടാൻ ഞങ്ങൾക്ക് കഴിഞ്ഞു." മാൻചീനി പറഞ്ഞു.

   Also read-Euro Cup | ഇറ്റലിയോട് പൊരുതിത്തോറ്റ് ഓസ്ട്രിയ; മാന്‍ചീനിയും സംഘവും ക്വാര്‍ട്ടറിലേക്ക്

   ഓസ്ട്രിയക്കെതിരായ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇറ്റലി വിജയം സ്വന്തമാക്കിയത്. ടൂർണമെന്റിൽ ഗ്രൂപ്പ് മത്സരങ്ങളിൽ ഗോളുകൾ ഒന്നും തന്നെ വഴങ്ങാതെയാണ് പ്രീക്വാർട്ടറിൽ എത്തിയിരുന്നത്. അത്തരമൊരു ടീമിനെതിരെയാണ് ഓസ്ട്രിയ ഗോൾ നേടിയത് എന്നുള്ളത് അവരുടെ മികച്ച പ്രകടനത്തിന്റെ തെളിവാണ്. കളിയിൽ അവരാണ് ആദ്യം ലീഡ് നേടിയതെങ്കിലും വാർ പരിശോധനയുടെ സഹായത്തോടെ ഓസ്ട്രിയയുടെ ഗോൾ റഫറി നിഷേധിക്കുകയായിരുന്നു.

   അതേസമയം, ക്വാർട്ടർ ഫൈനലിൽ ബെൽജിയം, പോർച്ചുഗൽ എന്നീ ടീമുകളിൽ ആരെയാകും എതിരാളിയായി പ്രതീക്ഷിക്കുന്നത് എന്ന ചോദ്യത്തിന് അദ്ദേഹം പറഞ്ഞത്- " യൂറോ പോലൊരു ടൂർണമെന്റിൽ ക്വാർട്ടർ പോരാട്ടം ഒരിക്കലും എളുപ്പമാകില്ല. ഇവിടെ തങ്ങൾക്ക് മുന്നിൽ ബെൽജിയം, പോർച്ചുഗൽ എന്നിങ്ങനെ രണ്ട് കരുത്തരായ ടീമുകളാണ് നിൽക്കുന്നത്. ഇതിൽ ഒരു ടീമിനെ തിരഞ്ഞെടുക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. നിർണായകമായ മത്സരത്തിൽ ഇത്തരത്തിൽ കടുപ്പമേറിയ എതിരാളികളെ ഒഴിവാക്കാനാകും എല്ലാവരും ആഗ്രഹിക്കുക,പക്ഷെ അത് നടക്കുന്ന കാര്യമല്ല."

   ജർമനിയിലെ മ്യുണിക്കിൽ വെച്ചാണ് ക്വാർട്ടർ പോരാട്ടം നടക്കുക.

   summary

   Austria, a tougher opposition than the quarter final opponents, says Roberto Mancini
   Published by:Naveen
   First published:
   )}