നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • Avi Barot |മുന്‍ ഇന്ത്യന്‍ അണ്ടര്‍19 ക്യാപ്റ്റന്‍ അവി ബരോട് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

    Avi Barot |മുന്‍ ഇന്ത്യന്‍ അണ്ടര്‍19 ക്യാപ്റ്റന്‍ അവി ബരോട് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

    ആഭ്യന്തര ലീഗില്‍ സൗരാഷ്ട്രയുടെ ക്രിക്കറ്റ് താരം കൂടിയായ ബരോടിന് 29 വയസായിരുന്നു.

    അവി ബരോട്

    അവി ബരോട്

    • Share this:
      മുന്‍ ഇന്ത്യന്‍ അണ്ടര്‍19 ക്യാപ്റ്റന്‍(Under 19 captain) അവി ബരോട് (Avi Barot) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ആഭ്യന്തര ലീഗില്‍ സൗരാഷ്ട്രയുടെ (Saurasthra) ക്രിക്കറ്റ് താരം കൂടിയായ ബരോടിന് 29 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ച്ചയായിരുന്നു അന്ത്യം. 2019-20 സീസണില്‍ രഞ്ജി ട്രോഫി(Ranji Trophy) നേടിയ സൗരാഷ്ട്ര ടീമില്‍ അംഗമായിരുന്നു.

      അവി ബരോട് തന്റെ കരിയറില്‍ ഹരിയാനയെയും ഗുജറാത്തിനെയും താരം പ്രതിനിധീകരിച്ചിട്ടുണ്ട്. താരത്തിന്റെ വിയോഗത്തില്‍ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി.

      2011ലായിരുന്നു അവി ബരോട് അണ്ടര്‍ 19 ഇന്ത്യന്‍ ടീമിന്റെ നായകനായത്. അതേ വര്‍ഷം സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഗോവക്കെതിരെ 53 പന്തില്‍ 122 റണ്‍സ് നേടി ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. 38 ഫസ്റ്റ് ക്ലാസ് മത്സങ്ങള്‍ കളിച്ചിട്ടുള്ള ബരോട് 1547 റണ്‍സ് നേടിയിട്ടുണ്ട്. 38 ലിസ്റ്റ് എ മത്സരങ്ങളില്‍ 1030 റണ്‍സും നേടി. 20 ടി20 മത്സരങ്ങളില്‍ 717 റണ്‍സും താരം സ്വന്തമാക്കിയിട്ടുണ്ട്. സൗരാഷ്ട്രക്ക് വേണ്ടി അദ്ദേഹം 21 രഞ്ജി ട്രോഫി മത്സരങ്ങളും 17 ലിസ്റ്റ് മത്സരങ്ങളും 11 ആഭ്യന്തര ടി20 മത്സരങ്ങളും കളിച്ചു. വലം കയ്യന്‍ ബാറ്റ്സ്മാനായ ബരോട് ഇടക്ക് ഓഫ് ബ്രേക്ക് ബൗളറുടെ റോളും ഏറ്റെടുത്തിരുന്നു.
      Published by:Sarath Mohanan
      First published:
      )}