• HOME
 • »
 • NEWS
 • »
 • sports
 • »
 • ബോൾ ബോയിൽ നിന്ന് ലോക ഒന്നാം നമ്പർ ബാറ്റ്‌സ്‍മാനായ കഥ, 'ബാബർ കി കഹാനി'യുടെ വീഡിയോ വൈറൽ

ബോൾ ബോയിൽ നിന്ന് ലോക ഒന്നാം നമ്പർ ബാറ്റ്‌സ്‍മാനായ കഥ, 'ബാബർ കി കഹാനി'യുടെ വീഡിയോ വൈറൽ

2016ല്‍ ഇരുപതാം വയസില്‍ അരങ്ങേറ്റം കുറിച്ച ബാബര്‍ അസം പാകിസ്ഥാന്‍ ക്രിക്കറ്റില്‍ ചുരുങ്ങിയ വര്‍ഷത്തിനുളളിലാണ് തന്റെ ബാറ്റിങ് മികവുകൊണ്ട് സൂപ്പര്‍ താര പരിവേഷം സ്വന്തമാക്കിയത്.

babar-azam_

babar-azam_

 • Last Updated :
 • Share this:
  ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്‍മാരില്‍ ഒരാളാണ് ബാബർ അസം. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയും പാകിസ്താന്‍ നായകന്‍ ബാബര്‍ അസമും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ ആരാണ് കേമൻ എന്ന തരത്തിൽ പല വാദപ്രതിവാദങ്ങളും ഇരു താരങ്ങളുടെയും ആരാധകർ തമ്മിൽ ഉണ്ടാകാറുണ്ട്. സ്ഥിരതയുളള പ്രകടനങ്ങളിലൂടെ തങ്ങളുടെ ടീമിന് വിജയം സമ്മാനിക്കുന്നതില്‍ ഇരുവർക്കുമുള്ള മിടുക്ക് എല്ലാവര്‍ക്കും സുപരിചിതമാണ്. ആധുനിക ക്രിക്കറ്റിന്റെ ഉല്‍പന്നങ്ങള്‍ തന്നെയാണ് ഇരുവരെങ്കിലും ഇവരുടെ ബാറ്റിങ്ങില്‍ ക്രിക്കറ്റിന്റെ ക്ലാസ്സിക് ശൈലിയാണ് ദൃശ്യമാകുക. ക്രിക്കറ്റിലെ കോപ്പിബുക്ക് ശൈലിയിലൂടെ തന്നെയാണ് ഇരുവരും പരമാവധി റണ്‍സ് കണ്ടെത്തുന്നത്.

  കോഹ്ലി കഴിഞ്ഞ മൂന്ന് വര്‍ഷ കാലമായി കയ്യടക്കി വെച്ചിരുന്ന ഏകദിന റാങ്കിങ്ങിലെ ഒന്നാം സ്ഥാനം അടുത്തിടെ ബാബര്‍ അസം പിടിച്ചെടുത്തത് ക്രിക്കറ്റ്‌ ലോകത്ത് ചര്‍ച്ചയായിരുന്നു. 2016ല്‍ ഇരുപതാം വയസില്‍ അരങ്ങേറ്റം കുറിച്ച ബാബര്‍ അസം പാകിസ്ഥാന്‍ ക്രിക്കറ്റില്‍ ചുരുങ്ങിയ വര്‍ഷത്തിനുളളിലാണ് തന്റെ ബാറ്റിങ് മികവുകൊണ്ട് സൂപ്പര്‍ താര പരിവേഷം സ്വന്തമാക്കിയത്. പാകിസ്ഥാനിലെ ചെറിയ കുട്ടികളിൽ മുതൽ മുതിർന്നവരിൽ വരെ വലിയ സ്വാധീനമാണ് ഗ്രൗണ്ട് ബോയിയില്‍ നിന്ന് ക്യാപ്റ്റന്‍സിയിലേക്കും ലോകത്തെ ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനിലേക്കുമുളള ബാബറിന്റെ വളര്‍ച്ച ചെലുത്തുന്നത്.

  Also Read-  ന്യൂസിലാൻഡിനും ഇംഗ്ലണ്ടിനുമെതിരായ മത്സരങ്ങൾ ഇന്ത്യക്ക് അഭിമാനപ്രശ്നം; കാരണങ്ങൾ അറിയാം

  ഇപ്പോൾ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ താരം പുറത്തുവിട്ട ഒരു വീഡിയോ വൈറലാകുകയാണ്. 'ബാബർ കി കഹാനി' എന്നെഴുതി അസം പാകിസ്ഥാൻ ദേശീയ ജേഴ്സിയിൽ പുറം തിരിഞ്ഞു നിക്കുന്ന പോസ്റ്റർ ആണ് താരം ആദ്യം പുറത്തുവിട്ടത്. ഇത് മിനിറ്റുകൾക്കകം ആരാധകർ ഏറ്റെടുത്തു. തങ്ങളുടെ ആരാധനാപാത്രത്തിന്റെ കഥ ഏത് തരത്തിലാണ് ജനങ്ങളിലേക്ക് എത്താൻ പോകുന്നത് എന്ന ആകാംക്ഷയിലായിരുന്നു അവർ. ഇത് സിനിമയാണോ, സീരിസാണോ, പുസ്തകമാണോ എന്നതിനെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങളൊന്നും പോസ്റ്ററില്‍ ഉണ്ടായിരുന്നില്ല.

  Also Read- 'ഇപ്പോഴത്തെ ഇന്ത്യൻ ടീം ജയിക്കാൻ വേണ്ടി മാത്രം ജനിച്ചവരെപ്പോലെ': സുനിൽ ഗവാസ്‌കർ

  'നൂൺ' എന്ന ഒരു മൊബൈൽ എഡ്യൂക്കേഷണൽ ആപ്ലിക്കേഷന്റെ ക്യാമ്പയിനിന്റെ ഭാഗമായിരുന്നു ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ. എന്ത് കാര്യം അഭ്യസിക്കുമ്പോഴും അതിൽ മികച്ച അധ്യാപകന്റെ പ്രാധാന്യത്തേക്കുറിച്ചാണ് വിഡിയോയിൽ പറയുന്നത്. 80 ഏകദിനങ്ങളില്‍ നിന്നും 56.8 ബാറ്റിങ് ശരാശരിയില്‍ 3,808 റണ്‍സും 33 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 2,169 റണ്‍സും 54 ടി ട്വന്റി മത്സരങ്ങളില്‍ നിന്നും 47.3 ബാറ്റിങ് ശരാശരിയില്‍ 2,035 റണ്‍സും നേടിയിട്ടുണ്ട്. ട്വിറ്ററില്‍ ഗദ്ദാഫി സ്റ്റേഡിയത്തിലെ ബോള്‍ ബോയിയില്‍ നിന്ന് ലോക ഒന്നാം നമ്ബര്‍ ബാറ്റ്‌സ്മാനിലേക്കുളള ബാബറിന്റെ വളര്‍ച്ച കാണിക്കുന്ന ചിത്രങ്ങളും ബാബര്‍ കി കഹാനിക്ക് മുന്നോടിയായി ആരാധകര്‍ പ്രചരിപ്പിക്കുന്നുണ്ട്.

  News summary: Babar Azam' 'Babar ki kahaani' poster and video goes viral in social media
  Published by:Anuraj GR
  First published: