HOME » NEWS » Sports » BABAR AZAM HAS THE CAPACITY TO LEVEL UP TO HIS IDOL VIRAT KOHLI SAYS GRANT

വിരാടിന്റെ നേട്ടങ്ങള്‍ക്കൊപ്പമെത്താന്‍ ഇവന് കഴിയും; പാക് താരത്തെ കോഹ്‌ലിയോട് ഉപമിച്ച് പരിശീലകന്‍

ന്യൂസിലന്‍ഡിനെതിരായ ലോകകപ്പ് മത്സരത്തിലെ താരത്തിന്റെ പ്രകടനത്തിനു പിന്നാലെയാണ് പരിശീലകന്റെ വാക്കുകള്‍

news18
Updated: June 28, 2019, 8:59 PM IST
വിരാടിന്റെ നേട്ടങ്ങള്‍ക്കൊപ്പമെത്താന്‍ ഇവന് കഴിയും; പാക് താരത്തെ കോഹ്‌ലിയോട് ഉപമിച്ച് പരിശീലകന്‍
Virat-Kohli
  • News18
  • Last Updated: June 28, 2019, 8:59 PM IST
  • Share this:
ലണ്ടന്‍: ക്രിക്കറ്റ് ലോകത്ത് ബാറ്റ്‌സ്മാന്മാരെ സച്ചിന്‍ ടെണ്ടുല്‍ക്കറോട് ഉപമിക്കുന്നത് പതിവ് കാഴ്ചയായിരുന്നു. എന്നാല്‍ അടുത്ത കാലത്തായി സച്ചിനില്‍ നിന്നും മാറി യുവതാരങ്ങളെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയോടാണ് മുന്‍ താരങ്ങളും നിരീക്ഷകറും ഉപമിക്കാറുള്ളത്. ബാറ്റസ്മാനെന്ന നിലയില്‍ വിരാട് നേടിയ നേട്ടങ്ങളാണ് താരത്തെ മറ്റുതാരങ്ങളോട് ഉപമിക്കുന്നതിലേക്ക് നയിച്ചത്.

ഇപ്പോഴിതാ പാക് താരം ബാബര്‍ അസമിനെ വിരാടുമായി ഉപമിച്ചിരിക്കുകയാണ് അവരുടെ ബാറ്റിങ്ങ് പരിശീലകനായ ഗ്രാന്റ് ഫ്‌ലവര്‍. കോഹ്‌ലിയുടെ നേട്ടങ്ങള്‍ക്കൊപ്പമെത്താനുള്ള റണ്‍ദാഹം ബാബര്‍ അസമിനുണ്ടെന്നാണ് ഫ്‌ലവര്‍ പറയുന്നത്. ന്യൂസിലന്‍ഡിനെതിരായ ലോകകപ്പ് മത്സരത്തിലെ താരത്തിന്റെ പ്രകടനത്തിനു പിന്നാലെയാണ് പരിശീലകന്റെ വാക്കുകള്‍.

Also Read: മഴയല്ല, ഇത്തവണ കളി തടസപ്പെടുത്തിയത് തേനീച്ചകള്‍; ഗ്രൗണ്ടില്‍ കമിഴ്ന്ന് കിടന്ന് താരങ്ങളും അംപയര്‍മാരും

കിവികള്‍ക്കെതിരായ മത്സരത്തില്‍ പുറത്താകാതെ 101 റണ്‍സായിരുന്നു ബാബര്‍ അസം നേടിയത്. ഈ പ്രകടനത്തിനിടയില്‍ കോഹ്‌ലിയുടെ ഒരു റെക്കോര്‍ഡും ബാബര്‍ അസം മറികടന്നിരുന്നു. ഏറ്റവും കുറഞ്ഞ ഇന്നിങ്‌സുകളില്‍ 3000 റണ്‍സ് എന്ന നേട്ടത്തിലാണ് ബാബര്‍ കോഹ്‌ലിയെ പിന്തള്ളിയത്. 68 ഇന്നിങ്‌സുകളില്‍ നിന്നാണ് ബാബര്‍ 3,000 റണ്‍സ് തികച്ചത്. 75 ഇന്നിങ്‌സുകളില്‍ നിന്നായിരുന്നു കോഹ്‌ലി 3000 തികച്ചത്.

First published: June 28, 2019, 8:59 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories