Babar Azam| 62 പന്തിൽ 114 റൺസ്; കരിയർ ബെസ്റ്റ് പ്രകടനവുമായി വിമർശകരുടെ വായടപ്പിച്ച് ബാബർ അസം

ട്വന്റി-20 കരിയറിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ച് ബാബർ അസം.

News18 Malayalam | news18-malayalam
Updated: September 17, 2020, 5:09 PM IST
Babar Azam| 62 പന്തിൽ 114 റൺസ്; കരിയർ ബെസ്റ്റ് പ്രകടനവുമായി വിമർശകരുടെ വായടപ്പിച്ച് ബാബർ അസം
Image:Instagram
  • Share this:
കരിയർ ബെസ്റ്റ് പ്രകടനവുമായി വിമർശകരുടെ വായടപ്പിച്ച് ബാബർ അസം. ഇംഗ്ലണ്ടിലെ വിറ്റാലിറ്റി ടി-20 ബ്ലാസ്റ്റിലാണ് പാക് താരം ബാബർ അസം ട്വന്റി-20 കരിയറിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ച വെച്ചത്.

ട്വന്റി-20 കരിയറിലെ നാലാം സെഞ്ച്വറിയാണ് 25 കാരനായ ബാബർ അസം നേടിയത്. ടൂർണമെന്റിൽ സോമർസെറ്റിന് വേണ്ടിയാണ് അസം കളിക്കുന്നത്. കഴിഞ്ഞ മത്സരങ്ങളിലെ ഫോമില്ലായ്മ മൂലം താരത്തിന് ഏറെ പഴി കേൾക്കേണ്ടി വന്നിരുന്നു. കഴിഞ്ഞ മൂന്ന് ഇന്നിങ്സുകളിൽ 6,0,10 എന്നിങ്ങനെയായിരുന്നു അസമിന്റെ സ്കോർ.

പത്തൊമ്പതാം ഓവറിലായിരുന്നു അസമിന്റെ സെഞ്ചുറി നേട്ടം. മത്സരത്തിൽ പുറത്താകാതിരുന്ന അസം സോമർസെറ്റിന്റെ സ്കോർ മൂന്ന് വിക്കറ്റിന് 183 എന്ന നിലയിൽ എത്തിച്ചു. പുറത്താകാതെ നിന്ന ലെവിസ് ഗോൾഡ്സ് വെർത്തി 38 റൺസ് നേടി. നാലാം വിക്കറ്റിൽ ആരംഭിച്ച അസം-ലെവിസ് കൂട്ടുകെട്ടിൽ 110 റൺസ് പിറന്നു.


ഒമ്പത് ഫോറുകളും രണ്ട് സിക്സറുകളും അസമിന്റെ ബാറ്റിൽ നിന്നും പിറന്നു. നേരത്തേ, 102 നോട്ട് ഔട്ട് ആയിരുന്നു അസമിന്റെ ഏറ്റവും മികച്ച ടി-20 റെക്കോർഡ്. പുതിയ നേട്ടത്തോടെ, ട്വന്റി-20 യിൽ ഏറ്റവും വേഗത്തിൽ 5000 റൺസ് തികയ്ക്കുന്ന മൂന്നാമത്തെ താരമെന്ന നേട്ടവും അസം സ്വന്തമാക്കി. ക്രിസ് ഗെയിലും ഷോൺ മാർഷുമാണ് അസമിന് മുന്നിലുള്ളത്.

ഗ്ലോസ്റ്റഷറിനെതിരായ കഴിഞ്ഞ മത്സരത്തിൽ 17 ബോളിൽ പത്ത് റൺസ് മാത്രം നേടിയ അസമിനെ ട്വിറ്ററിൽ ആരാധകർ കണക്കിന് പരിഹസിച്ചിരുന്നു. ഡേവിഡ് പെയിനിന്റെ ബോൾ നേരിടാൻ പാടുപെടുന്ന അസമിന്റെ വീഡിയോ പങ്കുവെച്ച ഗ്ലോസ്റ്റഷർ, പിച്ചിൽ റാങ്കിങ്ങിന് പ്രസക്തിയില്ലെന്നായിരുന്നു പരിഹസിച്ചത്.
Published by: Naseeba TC
First published: September 17, 2020, 5:09 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading