• HOME
  • »
  • NEWS
  • »
  • sports
  • »
  • Babar Azam |'അന്ന് കോഹ്ലിയുമായി സംസാരിച്ചത് എന്തെന്ന് വെളിപ്പെടുത്തില്ല': ബാബര്‍ അസം

Babar Azam |'അന്ന് കോഹ്ലിയുമായി സംസാരിച്ചത് എന്തെന്ന് വെളിപ്പെടുത്തില്ല': ബാബര്‍ അസം

അന്ന് കോഹ്ലിയുമായി എന്താണ് സംസാരിച്ചതെന്ന് കഴിഞ്ഞ ദിവസം വാര്‍ത്ത സമ്മേളനത്തില്‍ ഒരു മാധ്യമ പ്രവര്‍ത്തകന്‍ ബാബര്‍ അസമിനോട് ചോദിച്ചു.

Credit: twitter

Credit: twitter

  • Last Updated :
  • Share this:
    ഇത്തവണത്തെ ട്വന്റി-20 ലോകകപ്പില്‍ (T20 World Cup) ഇന്ത്യയെ (India) തോല്‍പ്പിച്ച് പാകിസ്ഥാന്‍ (Pakistan) ചരിത്രനേട്ടം സ്വന്തമാക്കിയിരുന്നു. ലോകകപ്പില്‍ ഇന്ത്യക്കെതിരേ പാകിസ്ഥാന്റെ ആദ്യ വിജയമായിരുന്നു അത്. സൂപ്പര്‍ 12 മത്സരത്തില്‍ പത്തു വിക്കറ്റിനായിരുന്നു പാകിസ്ഥാന്റെ ജയം. തോല്‍വിക്ക് ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി (Virat Kohli) പാകിസ്താനെ വിജയത്തിലേക്ക് നയിച്ച ഓപ്പണിങ് ജോഡിയായ ബാബര്‍ അസമിനേയും (Babar Azam) മുഹമ്മദ് റിസ്വാനെയും അഭിനന്ദിച്ചിരുന്നു.

    ഈ ചിത്രം ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. അന്ന് ബാബര്‍ അസമിനോട് കോഹ്ലി സംസാരിച്ചത് എന്താണ് എന്ന് അറിയാന്‍ എല്ലാവര്‍ക്കും ആകാംക്ഷയുമുണ്ടായിരുന്നു. ആ സമയത്ത് കോഹ്ലിയുമായി എന്താണ് സംസാരിച്ചതെന്ന് കഴിഞ്ഞ ദിവസം ഒരു വാര്‍ത്ത സമ്മേളനത്തില്‍ ഒരു മാധ്യമ പ്രവര്‍ത്തകന്‍ ബാബര്‍ അസമിനോട് ചോദിച്ചു.

    'ടി20 ലോകകപ്പിനിടെ നിങ്ങളും വിരാട് കോഹ്ലിയും ചാറ്റ് ചെയ്യുന്ന ഒരു വീഡിയോ പുറത്തുവന്നിരുന്നു. അപ്പോള്‍ നിങ്ങള്‍ എന്താണ് സംസാരിച്ചത്? നിങ്ങള്‍ കോഹ്ലിയോട് എന്താണ് പറഞ്ഞത്, അല്ലെങ്കില്‍ കോഹ്ലി നിങ്ങളോട് എന്താണ് പറഞ്ഞത്?' എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം.

    'നിങ്ങളെ നിരാശപ്പെടുത്തുന്നതില്‍ ഞാന്‍ ഖേദിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഇതൊരു പിസിബി പത്രസമ്മേളനമാണ്. വെസ്റ്റ് ഇന്‍ഡീസ് പരമ്പരയെക്കുറിച്ച് നിങ്ങള്‍ക്ക് എന്തെങ്കിലും ചോദ്യങ്ങളുണ്ടെങ്കില്‍ അത് ചോദിക്കൂ' എന്ന് പാകിസ്ഥാന്‍ ടീമിന്റെ മീഡിയ മാനേജര്‍ ഇടയ്ക്ക് കയറി പറഞ്ഞു. എന്നാല്‍ മാധ്യമ പ്രവര്‍ത്തകന്‍ പിന്മാറാന്‍ തയാറായില്ല.

    Read also: IND vs SA | ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന്റെ ആദ്യ പരിശീലന സെഷനില്‍ കോഹ്ലി പങ്കെടുത്തില്ല

    ഇതൊരു വിവാദത്തിലേക്ക് നയിക്കുന്ന ചോദ്യമാണെന്ന് ഞാന്‍ കരുതുന്നില്ല. ഇത് ലളിതവും ലഘുവുമായ ചോദ്യമാണ്. നിങ്ങള്‍ തമ്മിലുള്ള സംഭാഷണം എന്താണ്? എനിക്ക് അതേക്കുറിച്ച് ചോദിക്കാനുണ്ട്. നിങ്ങള്‍ക്ക് വേണമെങ്കില്‍ ഉത്തരം നല്‍കാം'- മാധ്യമ പ്രവര്‍ത്തകന്‍ പറഞ്ഞു.

    Read also: Virat Kohli | ക്യാപ്റ്റൻസിയുടെ സമ്മർദ്ദമില്ലാത്ത കോഹ്ലി കൂടുതൽ അപകടകാരി; മുന്നറിയിപ്പുമായി ഗംഭീർ

    'തീര്‍ച്ചയായും, ഞങ്ങള്‍ ഒരു ചര്‍ച്ച നടത്തി. പക്ഷെ ഞാന്‍ എന്തിനാണ് എല്ലാവരുടെയും മുന്നില്‍ അത് വെളിപ്പെടുത്തുന്നത്?' എന്നാണ് അതിന് ബാബര്‍ മറുപടി കൊടുത്തത്.

    നിലവില്‍ രോഹിത് ശര്‍മയാണ് ട്വന്റി-20യിലും ഏകദിനത്തിലും ഇന്ത്യയുടെ ക്യാപ്റ്റന്‍. വിരാട് കോഹ്ലി ടെസ്റ്റ് ടീമിന്റെ മാത്രം ക്യാപ്റ്റനാണ്. ഡിസംബര്‍ 26 മുതല്‍ ഇന്ത്യ- ദക്ഷിണാഫ്രിക്ക പരമ്പര തുടങ്ങും. മൂന്നു വീതം ടെസ്റ്റുകളും ഏകദിനങ്ങളുമാണ് പരമ്പരയിലുള്ളത്.
    Published by:Sarath Mohanan
    First published: