നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • ബാബര്‍ അസമിന്റെ മാച്ച് ഫീ പാക് വനിതാ താരത്തിന്റെ ചികിത്സക്കായി ഉപയോഗിക്കണം; പിസിബിയോട് ബാബറിന്റെ പിതാവ്

    ബാബര്‍ അസമിന്റെ മാച്ച് ഫീ പാക് വനിതാ താരത്തിന്റെ ചികിത്സക്കായി ഉപയോഗിക്കണം; പിസിബിയോട് ബാബറിന്റെ പിതാവ്

    പാകിസ്ഥാന്റെ നക്ഷത്രം ധരിക്കുന്ന ഒരു താരം നിസഹായവസ്ഥയിലാണ് എങ്കില്‍ രാജ്യം നിസഹായവസ്ഥയിലാണ് എന്നാണ് അതിനര്‍ഥം, ബാബറിന്റെ പിതാവ് പറഞ്ഞു.

    • Share this:
      പാകിസ്ഥാന്‍(Pakistan) ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെ(Babar Azam) മാച്ച് ഫീ പാക് വനിതാ താരം ബിസ്മ അംജദിന്റെ ചികിത്സക്ക് വേണ്ടി ഉപയോഗിക്കാന്‍ പിസിബിയോട്(PCB) നിര്‍ദേശിച്ച് ബാബറിന്റെ പിതാവ് അസം സിദ്ദിഖ്. പരിശീലനത്തിന് ഇടയിലാണ് 18കാരിയായ ബിസ്മ അംജദിന് പരിക്കേറ്റത്. കഴിഞ്ഞ മൂന്ന് ദിവസമായി ബിസ്മ അംജദിന് ഛര്‍ദില്‍ വിട്ടുമാറാതെ തുടരുകയാണ്.

      അംജദിന്റെ ചികിത്സയ്ക്ക് വേണ്ടതെല്ലാം ചെയ്യാന്‍ ഞാന്‍ പിസിബി ചെയര്‍മാന്‍ റമീസ് രാജയോട് ആവശ്യപ്പെടുകയാണ്. പാകിസ്ഥാന്റെ നക്ഷത്രം ധരിക്കുന്ന ഒരു താരം നിസഹായവസ്ഥയിലാണ് എങ്കില്‍ രാജ്യം നിസഹായവസ്ഥയിലാണ് എന്നാണ് അതിനര്‍ഥം, ബാബറിന്റെ പിതാവ് അസം സിദ്ധിഖ് പറഞ്ഞു.



      ബിസ്മയുടെ ചികിത്സാ ചെലവ് തങ്ങള്‍ വഹിക്കുമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. സിന്ധ് പ്രവിശ്യയിലെ അക്കാദമിയില്‍ പരിശീലനം നടത്തുന്നതിന് ഇടയിലാണ് ബിസ്മയ്ക്ക് പരിക്കേറ്റത്. ബിസ്മയെ വീണ്ടും സ്‌കാനിങ്ങിന് വിധേയമാക്കുമെന്ന് താരത്തെ ചികിത്സിക്കുന്ന ന്യൂറോ സര്‍ജന്‍ വ്യക്തമാക്കി.


      ഇത്തവണത്തെ ലോകകപ്പില്‍ ഇന്ത്യക്കെതിരേ ബാബര്‍ വീരോചിത പ്രകടനം നടത്തിയത് അമ്മ വെന്റിലേറ്ററിലായ വേദന മറന്നുകൊണ്ടാണെന്ന് അസം സിദ്ദിഖ് ഈയിടെ വെളിപ്പെടുത്തിയിരുന്നു. ഇന്ത്യ- പാക് മത്സരം നടക്കുമ്പോള്‍ ബാബറിന്റെ മാതാവിനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നുവെന്നാണ് ബാബറിന്റെ പിതാവ് തുറന്ന് പറഞ്ഞത്.

      'മുജീബിന് വൈദ്യസഹായം നൽകാൻ ഇന്ത്യക്ക് കഴിഞ്ഞിരുന്നെങ്കിൽ'; അഫ്ഗാനിസ്ഥാന്റെ ജയം ആഗ്രഹിക്കുന്ന മറുപടിയുമായി അശ്വിൻ

      ടി20 ലോകകപ്പിൽ ഇന്ത്യയുടെ സെമി സാധ്യതകൾ സ്വന്തം മത്സരങ്ങളിലെ ജയങ്ങൾക്ക് പുറമെ ഗ്രൂപ്പിലെ മറ്റ് ടീമുകളുടെ മത്സരഫലത്തെ കൂടി ആശ്രയിച്ചാണ് ഇരിക്കുന്നത്. ആറ് ടീമുകൾ അടങ്ങിയ ഗ്രൂപ്പിൽ നിന്ന് രണ്ട് ടീമുകൾ മാത്രമാണ് അടുത്ത ഘട്ടത്തിലേക്ക് മുന്നേറുക. ഇതിൽ കളിച്ച നാല് മത്സരങ്ങളും ജയിച്ച് പാകിസ്ഥാൻ (Pakistan) സെമിയിലേക്ക് മുന്നേറിക്കഴിഞ്ഞു. ബാക്കിയുള്ള ഏക സ്ഥാനത്തിന് വേണ്ടിയാണ് ഇന്ത്യയും ന്യൂസിലൻഡും അഫ്ഗാനിസ്ഥാനും പോരാടുന്നത്. ഇതിൽ ഇന്ത്യയുടെ സാധ്യതകൾ ബാക്കി രണ്ട് ടീമുകളെ വെച്ച് നോക്കുമ്പോൾ പുറകിലാണ്. ആദ്യത്തെ രണ്ട് കളികൾ തോറ്റതാണ് ഇന്ത്യയെ പുറകോട്ടടിച്ചത്. ഇതോടെയാണ് ഇന്ത്യക്ക് ഇരു ടീമുകളുടെയും മത്സരഫലങ്ങളെ പ്രത്യേകിച്ച് ന്യൂസിലൻഡിന്റെ മത്സരഫലത്തെ ആശ്രയിക്കേണ്ടി വന്നത്.

      ഈ പശ്ചാത്തലത്തിൽ രസകരമായ മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യൻ സ്പിന്നറായ രവിചന്ദ്രൻ അശ്വിൻ. ഇന്ത്യയുടെ സെമി സാധ്യത നിശ്ചയിക്കുന്നതിൽ നിർണായകമായ അഫ്ഗാനിസ്ഥാൻ - ന്യൂസിലൻഡ് മത്സരത്തെ കുറിച്ച് പത്രസമ്മേളനത്തിൽ ഉയർന്ന ചോദ്യത്തിൽ പ്രതികരിക്കുകയായിരുന്നു അശ്വിൻ.

      പരിക്കിന്റെ പിടിയിലുള്ള അഫ്ഗാനിസ്ഥാന്റെ സ്പിന്നറായ മുജീബുർ റഹ്‍മാന് വൈദ്യസഹായം നൽകാൻ ഇന്ത്യക്ക് കഴിഞ്ഞിരുന്നെങ്കിൽ മുജീബിനെ മത്സരത്തിനായി തയാറാക്കാൻ സാധിക്കുമായിരുന്നു എന്നായിരുന്നു അശ്വിന്റെ മറുപടി. 'ടൂർണമെന്റിൽ അഫ്ഗാനിസ്ഥാൻ മികച്ച രീതിയിലാണ് ഇതുവരെ കളിച്ചത്, വരുന്ന മത്സരങ്ങളിലും അവർ മികച്ച പ്രകടനം തുടരുമെന്ന് ആശിക്കുന്നു. ഞാൻ ആഗ്രഹിക്കുന്നത് എന്താണെന്നാൽ മുജീബിന്റെ പരിക്ക് ഭേദമാകാൻ തക്കവണ്ണമുള്ള വൈദ്യസഹായം ഇന്ത്യക്ക് നൽകാൻ കഴിരുന്നെങ്കിൽ എന്നാണ്. മികച്ച ബൗളറായ മുജീബ് സുഖം പ്രാപിച്ചാൽ അഫ്ഗാൻ ബൗളിംഗ് നിരയുടെ കരുത്ത് കൂടും. ഇതാണ് ഞങ്ങൾക്ക് ഇപ്പോൾ ആശിക്കാൻ കഴിയുക.' അശ്വിൻ പറഞ്ഞു.
      Published by:Sarath Mohanan
      First published:
      )}