• HOME
  • »
  • NEWS
  • »
  • sports
  • »
  • BABY GIRL BORN TO A LESBIAN COUPLE IN AUSTRALIA

സ്വവർഗ ദമ്പതികളിലെ ഓസീസ് വനിതാ ക്രിക്കറ്റ് താരത്തിന് പെൺകുഞ്ഞ്; സന്തോഷം പങ്കിട്ട് താരം

ഓഗസ്റ്റ് 17ന് രാത്രി 10 മണിക്കാണ് പെൺകുഞ്ഞ് ജനിച്ചത്. കുഞ്ഞിന് 858 ഗ്രാം തൂക്കമുണ്ടെന്നും ട്വിറ്ററില്‍ താരം കുറിച്ചിട്ടുണ്ട്

Megan_child

Megan_child

  • Share this:
    മെൽബൺ: സ്വവര്‍​ഗ ദമ്പതികളായ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം മേഗന്‍ ഷൂട്ടിനും പങ്കാളി ജെസ് ഹോളിയോകെയ്ക്കും പെൺകുഞ്ഞ് പിറന്നു. ജെസിനും കുഞ്ഞിനുമൊപ്പമുള്ള ചിത്രങ്ങൾ മേഗൻ തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ആരാധകർക്കായി ഒരു സന്തോഷ വാർത്ത അറിയിക്കാനുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് മേഗൻ ചിത്രം പങ്കുവെച്ചത്.

    റിലീ ലൂയിസ് ഷൂട്ട് എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞ് ഓഗസ്റ്റ് 17ന് രാത്രി 10 മണിക്കാണ് ജനിച്ചത്. കുഞ്ഞിന് 858 ഗ്രാം തൂക്കമുണ്ടെന്നും ട്വിറ്ററില്‍ താരം കുറിച്ചിട്ടുണ്ട്. ഇരുവരുടേയും ആദ്യത്തെ കുഞ്ഞാണിത്. 2019 മാര്‍ച്ചിലാണ് മേഗന്‍ ഷൂട്ടും ജെസ്സും വിവാഹിതരായത്. ഇക്കഴിഞ്ഞ മേയ് മാസത്തില്‍ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്ന വിവരം മേ​ഗന്‍ സോഷ്യൽ മീഡിയ വഴി അറിയിച്ചിരുന്നു.


    "ജെസ് ഒരു സുന്ദരിയായ പങ്കാളിയാണ്, അതിൻറെ ഭാഗമാകുന്നത് അവിശ്വസനീയമാണ്, എന്റെ ഭാര്യയെക്കുറിച്ച് എനിക്ക് ഇതിനകം അഭിമാനിക്കാൻ ഏറെയുണ്ട്. അവൾ അങ്ങനെയാകുമെന്ന് എനിക്കറിയാമായിരുന്നു. എന്റെ ജീവിതത്തിൽ അത്തരം രണ്ട് സുന്ദരികളായ പെൺകുട്ടികളെ ലഭിച്ച ഒരു ഭാഗ്യവാനായ മനുഷ്യനാണ് ഞാൻ, "മേഗൻ കുറിച്ചു. .

    മെഗാനെയും ജെസിനെയും അഭിനന്ദിച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ വന്നത്. "നിങ്ങൾ രണ്ടുപേർക്കും അഭിനന്ദനങ്ങൾ, അവൾ സുന്ദരിയാണ്!" ഓസ്ട്രേലിയൻ പേസർ ലോറൻ സീറ്റിൽ അഭിനന്ദം അറിയിച്ചത് ഇങ്ങനെയാണ്. "നിങ്ങൾ രണ്ടുപേർക്കും അഭിനന്ദനങ്ങൾ!" ന്യൂസിലാൻഡ് പേസറായ ലിയ താഹുഹു എഴുതി. "നിങ്ങൾ രണ്ടുപേർക്കും അഭിനന്ദനങ്ങൾ സുഹൃത്തുക്കളേ, വളരെ സന്തോഷം," മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ലിസ സ്റ്റാലേക്കർ എഴുതി.


    2012 -ൽ അരങ്ങേറ്റം കുറിച്ചതിനു ശേഷം മേഗൻ 65 ഏകദിനങ്ങളിലും 73 ടി 20 മത്സരങ്ങളിലും ഓസ്ട്രേലിയയെ പ്രതിനിധീകരിച്ചു, ഏകദിനത്തിൽ 99 വിക്കറ്റും ടി20യിൽ 96 വിക്കറ്റുകളും മേഗൻ സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യയ്ക്കെതിരായ 2020 ടി 20 ലോകകപ്പ് വിജയത്തിൽ നിർണായക പങ്ക് വഹിച്ച താരമാണ് മേഗൻ. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ (എംസിജി) ഇന്ത്യയ്‌ക്കെതിരായ ഫൈനലിൽ 4/18 ഉൾപ്പെടെ 13 വിക്കറ്റുകളോടെ ലോകകപ്പിൽ ഓസ്‌ട്രേലിയയ്ക്കുവേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരമായിരുന്നു അവർ. സെപ്റ്റംബർ 19 മുതൽ ഇന്ത്യയ്‌ക്കെതിരായ പരമ്പര ആരംഭിക്കുമ്പോൾ, വ്യക്തിഗത കാരണങ്ങളാൽ ടീമിലേക്ക് പരിഗണിക്കരുതെന്ന് മേഗൻ ക്രിക്കറ്റ് ഓസ്ട്രേലിയയോട് അഭ്യർത്ഥിച്ചത് വാർത്തയായിരുന്നു.
    Published by:Anuraj GR
    First published:
    )}