സിഡ്നി: ഓസീസ് വനിതാ ക്രിക്കറ്റ് ടീമിലെ സ്വവർഗ ദമ്പതികൾക്ക് കുഞ്ഞ് പിറന്നു. ഓസീസ് വനിതാ ടീം വൈസ് ക്യാപ്റ്റൻ റെയ്ച്ചൽ ഹെയ്ൻസിനും ജീവിത പങ്കാളിയും ഓസീസ് ടീം അംഗവുമായ ലീ പോൾട്ടിനുമാണ് കുഞഅഞ് പിറന്നത്. കുഞ്ഞിന് ഹ്യൂഹോ പോൾട്ടൻ ഹെയ്ൻസ് എന്ന് പേരിട്ടതായി ഹെയ്ൻസ് ട്വീറ്റ് ചെയ്തു.
ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ പരിക്ക് കാരണം വിട്ടുനിൽക്കുന്ന റെയ്ച്ചൽ ഹെയ്ൻസ് ടീം ക്യംപിൽനിന്ന് സിഡ്നിയിലേക്ക് മടങ്ങിയിരുന്നു. അതിന് പിന്നാലെയാണ് ഹെയ്ൻസിന്റെ ജീവിത പങ്കാളി ലീ പോൾട്ടൻ കുഞ്ഞിന് ജന്മം നൽകിയത്. ഏകദിന പരമ്പരയിലേറ്റ പരിക്ക് കാരണമാണ് ഹെയ്ൻസ് ടെസ്റ്റ് പരമ്പരയിൽ നിന്ന് പിൻമാറിയത്.
'ഇന്ത്യയ്ക്കെതിരായ ടെസ്റ്റിൽ കളിക്കാനാകാത്തത് നിരാശയുണ്ടാക്കിയിരുന്നു. എന്നാൽ ജീവിതത്തിൽ വലിയൊരു സന്തോഷ വാർത്ത വന്നിരിക്കുകയാണ്. ഈ ലോകത്തേക്ക് പുതിയ അതിഥിയായി ഹ്യൂഗോ പോൾട്ടൻ ഹെയ്ൻസിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. ഞങ്ങളുടെ ലോകം കൂടുതൽ പ്രകാശമയമായി മാറിയിരിക്കുന്നു'- ഹെയ്ൻസ് ട്വിറ്ററിൽ എഴുതി.
ഓസീസ് ക്രിക്കറ്റിൽ ഇതാദ്യമായല്ല, സ്വവർഗ ദമ്പതികൾക്ക് കുഞ്ഞ് പിറക്കുന്നത്. പേസ് ബോളർ മെഗാൻ ഷൂട്ടിനും ജീവിത പങ്കാളി ജെസ് ഹോളിയോകെയ്ക്കും ഇക്കഴിഞ്ഞ ഓഗസ്റ്റിൽ കുഞ്ഞ് പിറന്നത് വലിയ വാർത്തയായിരുന്നു. 2019ലാ് മെഹാൻ ഷൂട്ടും ജെസ് ഹോളിയോക്കെയും വിവാഹിതരായത്. ഇവരുടെ വിവാഹം ലോകമെമ്പാടും വലിയ വാർത്തയായി മാറിയിരുന്നു.
കോഹ്ലിക്ക് ബ്ലേസർ നൽകാമെങ്കിൽ എന്തുകൊണ്ട് മിതാലിക്കില്ല; ബിസിസിഐക്കെതിരെ വിമർശനവുമായി ആരാധകർ
ഓസ്ട്രേലിയക്കെതിരായ ചരിത്രപരമായ പിങ്ക് ടെസ്റ്റിൽ ഇന്ത്യൻ വനിതാ ടീം ക്യാപ്റ്റൻ മിതാലി രാജിന് ബ്ലേസർ നൽകാതിരുന്ന ബിസിസിഐ നടപടിയെ ചോദ്യം ചെയ്ത് ആരാധകർ. ഇരു രാജ്യങ്ങളും തമ്മിൽ നടക്കുന്ന ഏക ടെസ്റ്റ് പരമ്പരയിലെ മത്സരത്തിൽ സാധാരണ ടോസ് സമയത്ത് ടീം ക്യാപ്റ്റന്മാർ ധരിക്കാറുള്ള ബ്ലേസർ മിതാലി ധരിച്ചിരുന്നില്ല. എന്നാൽ ഓസ്ട്രേലിയയുടെ ക്യാപ്റ്റനായ മെഗ് ലാനിങ് ബ്ലേസർ ധരിച്ചാണ് നിന്നിരുന്നത്. ഇത് ചൂണ്ടിക്കാട്ടിയാണ് ആരാധകർ ബിസിസിഐക്ക് നേരെ വിമർശനം ഉയർത്തുന്നത്. ഇന്ത്യൻ വനിതാ ക്രിക്കറ്റിനോട് ബിസിസിഐ കാണിക്കുന്ന അവഗണനയാണ് ഇതെന്നാണ് അവർ പറയുന്നത്. ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയുടെ പുരുഷ ടീം ക്യാപ്റ്റനായ വിരാട് കോഹ്ലിക്ക് ബ്ലേസർ നൽകുമ്പോൾ എന്തിന് വനിതാ ക്രിക്കറ്റിന് നേരെ ഈ വിവേചനമെന്നാണ് ആരാധകരുടെ ചോദ്യം.
Also read- ഔട്ടല്ലെന്ന് വിധിച്ച് അമ്പയർ; സ്വയം ഔട്ടെന്ന് വിധിച്ച് പൂനം; കയ്യടിച്ച് ക്രിക്കറ്റ് ലോകം
ഇന്ത്യന്‍ വനിതാ ടീമിന്റെ ആദ്യ പിങ്ക് ബോള്‍ ടെസ്റ്റ് ആണ് ഇത്. അത്രയും പ്രാധാന്യമുള്ള മത്സരമായിട്ട് പോലും ബിസിസിഐ അവഗണന തുടര്‍ന്നതിനെ വിമര്‍ശിച്ചാണ് പ്രതികരണം ഉയരുന്നത്. എന്നാല്‍ ബിസിസിഐ ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.