ജക്കാര്‍ത്ത: ഇന്തോനേഷ്യൻ മാസ്റ്റേഴ്സ് ബാഡ്മിന്റണിൽ ഇന്ത്യയുടെ സൈന നെഹ്വാളിന് ഇന്ന് ഫൈനൽ പോരാട്ടം. സ്പെയിന്റെ കരോലിന മാരിനാണ് ഫൈനലിൽ സൈനയുടെ എതിരാളി. സെമിയിൽ ചൈനയുടെ ഹി ബിംഗ് ജിയാവോയെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ തോൽപിച്ചാണ് സൈന ഫൈനലിൽ കടന്നത്. ആദ്യ ഗെയിം നഷ്ടമായ ശേഷമാണ് കരോലിന മാരിനും സെമിയിൽ ജയിച്ചത്. ടൂർണമെന്റിൽ സൈന എട്ടാം സീഡും മാരിൻ അഞ്ചാം സീഡുമാണ്. ഇരുവരും അവസാനം ഏറ്റുമുട്ടിയ പതിനൊന്ന് മത്സരങ്ങളിൽ ആറിലും ജയം സ്പാനിഷ് താരത്തിനായിരുന്നു. കഴിഞ്ഞ ആഴ്ച നടന്ന മലേഷ്യൻ മാസ്റ്റേഴ്സ് ബാഡ്മിന്റൺ സെമിയിൽ സൈനയെ കരോലിന മാരിൻ തോൽപിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.