COVID 19 | US ഓപ്പൺ റദ്ദു ചെയ്ത് ലോക ബാഡ്മിന്റൺ ഫെഡറേഷൻ

കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ലോകമെങ്ങുമുള്ള എല്ലാ കായിക മാമാങ്കങ്ങളും ഒന്നുകിൽ മാറ്റിവെയ്ക്കുകയോ അല്ലാത്ത പക്ഷം റദ്ദു ചെയ്യുകയോ ചെയ്തിരിക്കുകയാണ്.

News18 Malayalam | news18
Updated: April 28, 2020, 5:23 PM IST
COVID 19 | US ഓപ്പൺ റദ്ദു ചെയ്ത് ലോക ബാഡ്മിന്റൺ ഫെഡറേഷൻ
BWF
  • News18
  • Last Updated: April 28, 2020, 5:23 PM IST
  • Share this:
ക്വാലാലംപുർ: ഇത്തവണത്തെ യു എസ് ഓപ്പൺ റദ്ദു ചെയ്തതായി ലോക ബാഡ്മിന്റൺ ഫെഡറേഷൻ അറിയിച്ചു. ജൂൺ 23 മുതൽ ജൂൺ 28 വരെ കാലിഫോർണിയയിൽ വെച്ച് നടക്കേണ്ടിയിരുന്ന ടൂർണമെന്റാണ് കോവിഡ് 19 കാരണം ഇത്തവണ വേണ്ടെന്ന് വെച്ചത്.

യു എസ് എ ബാഡ്മിന്റണുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചതെന്ന് ലോക ബാഡ്മിന്റൺ ഫെഡറേഷൻ പ്രസ്താവനയിൽ അറിയിച്ചു. നിലവിലെ സാഹചര്യത്തിലെ ആരോഗ്യ, സുരക്ഷ പ്രശ്നങ്ങൾ പരിഗണിച്ചാണ് ടൂർണമെന്റ് മാറ്റി വെയ്ക്കാൻ തീരുമാനിച്ചത്.

You may also like:കാസർഗോട്ടെ കോവിഡ് ബാധിതരുടെ ഡേറ്റ ചോര്‍ച്ച; സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു [NEWS]പാക് ക്രിക്കറ്റ് താരം ഉമർ അക്മലിനെ തള്ളി റമീസ് രാജ [NEWS]നിങ്ങളുടെ വാട്‌സാപ്പില്‍ ഗുഡ്മോണിങ്ങ് ഗുഡ്നൈറ്റ് മെസേജുകളുടെ വരവ് കുറഞ്ഞോ ? [NEWS]

ആഗോളതലത്തതിൽ കോവിഡ് 19 എന്ന മഹാമാരിയോട് പൊരുതുകയാണ്. ഈ സാഹചര്യത്തിൽ ആളുകൾ വീട്ടിൽ തന്നെ ഇരിക്കുന്നതിനാണ് പരിഗണന നൽകുന്നത്. എല്ലാവരും വീടുകളിൽ സുരക്ഷിതരായി ഇരിക്കണമെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

 



കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ലോകമെങ്ങുമുള്ള എല്ലാ കായിക മാമാങ്കങ്ങളും ഒന്നുകിൽ മാറ്റിവെയ്ക്കുകയോ അല്ലാത്ത പക്ഷം റദ്ദു ചെയ്യുകയോ ചെയ്തിരിക്കുകയാണ്.

First published: April 28, 2020, 5:23 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading