• HOME
  • »
  • NEWS
  • »
  • sports
  • »
  • Euro Cup| മാധ്യമപ്രവർത്തകൻ്റെ ചോദ്യത്തിൽ പ്രകോപിതനായി ബെയ്ൽ, അഭിമുഖത്തിനിടെ ഇറങ്ങിപ്പോയി

Euro Cup| മാധ്യമപ്രവർത്തകൻ്റെ ചോദ്യത്തിൽ പ്രകോപിതനായി ബെയ്ൽ, അഭിമുഖത്തിനിടെ ഇറങ്ങിപ്പോയി

മത്സരശേഷം ബിബിസി റിപ്പോർട്ടർ താരത്തോട് ദേശീയ ടീമിലെ ഭാവിയെ കുറിച്ച് ചോദിച്ചപ്പോഴാണ് താരം പ്രകോപിതനായി ഇറങ്ങിപ്പോയത്. 

Gareth_Bale

Gareth_Bale

  • Share this:


യൂറോ കപ്പിൽ ഇന്നലെ നടന്ന പ്രീക്വാർട്ടർ മത്സരത്തിൽ ഡെന്മാർക്കിനെതിരെ തോൽവി വഴങ്ങിതിന് ശേഷം നടന്ന അഭിമുഖത്തിൽ മാധ്യമപ്രവർത്തകൻ ഉന്നയിച്ച ചോദ്യത്തിൽ പ്രകോപിതനായി അഭിമുഖം പൂർത്തിയാക്കാതെ ഇറങ്ങിപ്പോയി വെയ്ൽസ് നായകനായ ഗാരെത് ബെയ്ൽ. മത്സരശേഷം ബിബിസി റിപ്പോർട്ടർ താരത്തോട് ദേശീയ ടീമിലെ ഭാവിയെ കുറിച്ച് ചോദിച്ചപ്പോഴാണ് താരം പ്രകോപിതനായി ഇറങ്ങിപ്പോയത്. 

96 മത്സരങ്ങളിൽ വെയ്ൽസിന് വേണ്ടി ബുട്ടണിഞ്ഞ ബെയ്ലിന് തൻ്റെ ദേശീയ ടീമിനൊപ്പമുള്ള അവസാന മൽസരമാണോ ഇതെന്ന ചോദ്യത്തിന് പ്രതികരണം പോലും നൽകാതെയാണ് താരം ഇറങ്ങിപ്പോയത്. 2006 മുതൽ വെയ്ൽസ് ജേഴ്‌സിയിൽ കളിക്കുന്ന താരം ക്ലബ്ബ് ഫുട്ബോളിലെ സൂപ്പർ താരങ്ങളിൽ ഒരാളാണ്. ഇംഗ്ലീഷ് ക്ലബ്ബായ ടോട്ടനത്തിൽ കളിച്ചുകൊണ്ടിരുന്ന ബെയ്ലിനെ 2013ൽ സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡ് താരത്തെ സ്വന്തമാക്കിയത് അന്നത്തെ റെക്കോർഡ് ട്രാൻസ്ഫർ തുകക്കായിരുന്നു. ദേശീയ ജെഴ്സിയിൽ ഇതുവരെ 33 ഗോളുകൾ നേടിയ താരം കഴിഞ്ഞ യൂറോ കപ്പിൽ ടീമിനെ സെമി ഫൈനൽ വരെയെത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിരുന്നു. 

അതേസമയം ഡെൻമാർക്കിനെതിരായ മത്സരം തങ്ങൾ ആഗ്രഹിച്ചതു പോലെയല്ല മുന്നോട്ടു പോയതെന്ന് ബെയ്ൽ പറഞ്ഞു. മികച്ച രീതിയിൽ തന്നെയാണ് തുടങ്ങിയതെങ്കിലും കളിയിൽ ഡെന്മാർക്ക് ലീഡ് നേടിയതോടെ അവരുടെ കയ്യിൽ നിന്ന് മത്സരം കൈവിട്ടുപോയെന്നും താരം പറഞ്ഞു. പക്ഷേ മത്സരത്തിൽ തൻ്റെ ടീം കാണിച്ച പോരാട്ടവീര്യത്തിൽ താൻ സന്തുഷ്ടാനാണെന്നും വെയ്ൽസ് ക്യാപ്റ്റൻ പറഞ്ഞു.

Also read- Euro Cup|യൂറോ കപ്പ്: അവിസ്മരണീയം ഡെന്മാർക്ക്! വെയ്ൽസിനെ നാല് ഗോളിന് തകർത്ത് ഡെന്മാർക്ക് ക്വാർട്ടറിൽ

സംഭവത്തില്‍ വെയ്ല്‍സ് പരിശീലകനായ റോബര്‍ട്ട് പേജ് ബെയ്ലിൻ്റെ പ്രവൃത്തിയെ ന്യായീകരിച്ച് രംഗത്ത് വന്നു. മാധ്യമപ്രവർത്തകൻ്റെ ചോദ്യത്തെ വിമർശിക്കാനും പേജ് മറന്നില്ല. തോല്‍വിയുടെ നിരാശയിൽ നിൽക്കുന്ന ഒരു താരത്തോട് എന്തിനാണ് ഇത്തരം അനാവശ്യ ചോദ്യങ്ങൾ ഉന്നയിക്കുന്നത് എന്നതാണ് വെയ്ൽസ് പരിശീലകൻ ചോദിച്ചത്. വൈകാരികമായ ഒരു അവസ്ഥയില്‍ ബെയ്ല്‍ ചോദ്യത്തോട് പ്രതികരിച്ച രീതിയെ താന്‍ അനുകൂലിക്കുന്നു. വളരെ മികച്ച രീതിയിൽ തന്നെയാണ് തൻ്റെ ടീം കളിച്ചതെന്നും ലഭിച്ച അവസരങ്ങൾ അവർക്ക് മുതലാക്കാൻ കഴിയാതെ പോയതാണ് തിരിച്ചടിയായത്.  എന്നാല്‍, അത് ഒരു തെറ്റായി കാണുന്നില്ലെന്നും റോബര്‍ട്ട് പേജ് വ്യക്തമാക്കി.

ഡെൻമാർക്കിനെതിരായ മത്സരത്തിൽ കാസ്പർ ഡോൾബർഗിന്റെ ഇരട്ടഗോളുകളും ജോക്കിം മെയ്ൽ, ബ്രാത്വെയ്റ്റ് എന്നിവർ നേടിയ ഗോലുകളുമാണ് വെയ്ൽസിനെ മത്സരത്തിൽ തകർത്ത് കളഞ്ഞത്. അവരുടെ സൂപ്പർ താരമായ ക്രിസ്റ്റ്യന്‍ എറിക്‌സനുള്ള സമർപ്പണമെന്നോണം ഓരോ മത്സരത്തിലും ഡെന്മാര്‍ക്ക് തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ നേടിയ വമ്പന്‍ ജയവും ബെൽജിയത്തിനെതിരെ പുറത്തെടുത്ത പോരാട്ടവും ഡെന്മാർക്കിൻ്റെ മികവ് തെളിയിക്കുന്നതാണ്. ക്വാർട്ടറിലേക്ക് മുന്നേറിയ അവർക്ക് കൂടുതൽ കടുപ്പമേറിയ വെല്ലുവിളിയാകും കാത്തിരിക്കുന്നത്Summary

Gareth Bale quits interview after the reporter asks him about his Wales future
Published by:Naveen
First published: