ഇന്റർഫേസ് /വാർത്ത /Sports / Ballon d'Or | ബാലണ്‍ ഡി ഓർ ആര് നേടും; മെസ്സി, ബെൻസിമ, ലെവൻഡോവ്‌സ്‌കി എന്നിവർ മുന്നിൽ - റിപ്പോർട്ട്

Ballon d'Or | ബാലണ്‍ ഡി ഓർ ആര് നേടും; മെസ്സി, ബെൻസിമ, ലെവൻഡോവ്‌സ്‌കി എന്നിവർ മുന്നിൽ - റിപ്പോർട്ട്

നവംബര്‍ 29നാണ് ബാലൺ ഡി ഓര്‍ പ്രഖ്യാപനം. 2020ലെ കോവിഡ് ലോകത്തെ നിശ്ചലമാക്കിയതിനെ തുടര്‍ന്ന് ബാലൺ ഡി ഓര്‍ നല്‍കിയിരുന്നില്ല.

നവംബര്‍ 29നാണ് ബാലൺ ഡി ഓര്‍ പ്രഖ്യാപനം. 2020ലെ കോവിഡ് ലോകത്തെ നിശ്ചലമാക്കിയതിനെ തുടര്‍ന്ന് ബാലൺ ഡി ഓര്‍ നല്‍കിയിരുന്നില്ല.

നവംബര്‍ 29നാണ് ബാലൺ ഡി ഓര്‍ പ്രഖ്യാപനം. 2020ലെ കോവിഡ് ലോകത്തെ നിശ്ചലമാക്കിയതിനെ തുടര്‍ന്ന് ബാലൺ ഡി ഓര്‍ നല്‍കിയിരുന്നില്ല.

  • Share this:

ഫുട്ബോൾ ലോകത്തെ മികച്ച താരം ആരാകുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് ഫുട്ബോൾ ലോകം. ഫ്രഞ്ച് ഫുട്ബോൾ മാസികയായ ഫ്രാൻസ് ഫുട്ബോളാണ് ലോകത്തെ മികച്ച ഫുട്‍ബോളർക്ക് ബാലൺ ഡി ഓർ പുരസ്‌കാരം നൽകുന്നത്. ഈ വര്‍ഷത്തെ ബാലൺ ഡി ഓര്‍ പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുക്കാനുള്ള 30 അംഗ അന്തിമ പട്ടിക ഫ്രാന്‍സ് ഫുട്‌ബോള്‍ മാസിക അടുത്തിടെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ആറു തവണ ജേതാവായ പി.എസ്.ജിയുടെ അര്‍ജന്റീന താരം ലയണല്‍ മെസ്സി, അഞ്ചു തവണ ജേതാവായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവര്‍ ഇത്തവണയും പുരസ്‌കാര പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

ഇത്തവണ ഈ പുരസ്‌കാരം നേടുന്നതിനായി കടുത്ത പോരാട്ടമാണ് നടക്കുന്നത്. ഇതിൽ മെസ്സിയും ബെൻസിമയും ലെവൻഡോവ്‌സ്‌കിയുമാണ് എന്നിവർക്കാണ് കൂടുതൽ സാധ്യതയെന്നാണ് ഫ്രാൻസിൽ നിന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഫ്രഞ്ച് മാധ്യമമായ ലെക്വിപെ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്‌ മെസ്സി, ബെന്‍സിമ, ലെവൻഡോവ്‌സ്‌കി എന്നീ താരങ്ങള്‍ക്ക് അനുകൂലമായാണ് വോട്ടിംഗ് പുരോഗമിക്കുന്നത്. ബാലൺ ഡി ഓറിന് ഏറ്റവുമധികം സാധ്യത കല്‍പ്പിക്കപ്പെടുന്ന മൂന്ന് താരങ്ങള്‍ ഇവരാണ്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, എംബാപ്പെ, ജോര്‍ഗീഞ്ഞോ, കാന്റെ എന്നിവര്‍ ഇവര്‍ക്ക് പിന്നിലായാണ് ഇടം നേടുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് ഈ വര്‍ഷത്തെ ബാലൺ ഡി ഓര്‍ പുരസ്കാരത്തിനായുള്ള 30 പേരുടെ അന്തിമ പട്ടിക ഫ്രാന്‍സ് ഫുട്ബോള്‍ പ്രഖ്യാപിച്ചത്. 2021ലെ ടീം ട്രോഫികളും വ്യക്തിപരമായ പ്രകടനവും, ഓവറോള്‍ കരിയര്‍ പെര്‍ഫോമന്‍സ്, തുടങ്ങി പല ഘടകങ്ങളാണ് ബാലൺ ഡി ഓറിനായുള്ള മാനദണ്ഡമായി പരിഗണിക്കുന്നത്. ഒക്ടോബര്‍ അവസാനം വരെയാണ് വോട്ടിംഗ് നടക്കുന്നത്. നവംബര്‍ 29നാണ് ബാലൺ ഡി ഓര്‍ പ്രഖ്യാപനം.

30 പേരുടെ പട്ടികയിൽ നിന്ന് ആദ്യ ഘട്ട വോ​ട്ടെടുപ്പിലെ ഫലം പരിശോധിച്ച്‌​ അവസാന പത്തു പേരുടെയും പിന്നാലെ മൂന്ന്​ പേരുടെയും ചുരുക്കപ്പട്ടികയുണ്ടാക്കും. വിവിധ രാജ്യങ്ങളുടെയും ​ക്ലബുകളുടെയും പരിശീലകരും ക്യാപ്​റ്റന്മാരും സ്​പോര്‍ട്​സ്​ ജേര്‍ണലിസ്റ്റുകളും വോട്ടിങ്ങില്‍ പ​ങ്കെുടുക്കും. പൊസിഷണല്‍ വോട്ടിങ്​ സിസ്റ്റമാണ്​ രീതി. ഓരോരുത്തര്‍ക്കും അഞ്ച്​, മൂന്ന്​, ഒന്ന്​ വീതം പോയന്‍റുകളുള്ള മൂന്നു വോട്ടുകള്‍ നല്‍കാം. ആകെ പോയന്‍റുകള്‍ ​കൂട്ടിനോക്കിയാണ്​ ജേതാവിനെ കണ്ടെത്തുന്നത്​.

Also read- Ballon d'Or | ഏഴാം തവണയും മെസ്സി നേടുമോ? ബേലന്‍ ഡി ഓര്‍ പുരസ്‌കാരത്തിനുള്ള അവസാന 30 അംഗ പട്ടിക പ്രഖ്യാപിച്ചു

ഫ്രാൻസ് ഫുട്ബോൾ പ്രസിദ്ധീകരിച്ച് 30 പേരുടെ ചുരുക്കപ്പട്ടിക :

ഗോള്‍ക്കീപ്പര്‍: ജിയാന്‍ലൂജി ഡൊന്നാറുമ്മ (പിഎസ്ജി)

പ്രതിരോധം: ലിയോനാര്‍ഡോ ബൊനുച്ചി (യുവന്റസ്), ജോര്‍ജിയോ ചില്ലിനി (യുവന്റസ്), സീസര്‍ ആസ്പിലികെറ്റ (ചെല്‍സി), റൂബന്‍ ഡയസ് (മാഞ്ചസ്റ്റര്‍ സിറ്റി)

മിഡ്ഫീല്‍ഡര്‍മാര്‍: കന്റെ (ചെല്‍സി), മേസണ്‍ മൗണ്ട് (ചെല്‍സി), നിക്കോളോ ബാരെല്ല (ഇന്റര്‍ മിലാന്‍), ബ്രൂണോ ഫെര്‍ണാണ്ടസ് (മാഞ്ചസ്റ്റര്‍ യുണൈറ്റഡ്), പെഡ്രി (ബാഴ്‌സലോണ), ലൂക്ക മോഡ്രിച്ച് (റയല്‍ മാഡ്രിഡ്), കെവിന്‍ ഡി ബ്രൂയിന്‍ (മാഞ്ചസ്റ്റര്‍ സിറ്റി) ജോര്‍ജിനോ (ചെല്‍സി). ഫില്‍ ഫോഡന്‍ (മാഞ്ചസ്റ്റര്‍ സിറ്റി)

ഫോര്‍വേഡുകള്‍: റിയാദ് മഹ്‌റെസ് (മാഞ്ചസ്റ്റര്‍ സിറ്റി), എര്‍ലിംഗ് ഹാലാന്‍ഡ് (ബൊറൂസിയ ഡോര്‍ട്ട്മുണ്ട്), ഹാരി കെയ്ന്‍ (ടോട്ടന്‍ഹാം), കരിം ബെന്‍സേമ (റയല്‍ മാഡ്രിഡ്), റഹീം സ്റ്റെര്‍ലിംഗ് (മാഞ്ചസ്റ്റര്‍ സിറ്റി), ലയണല്‍ മെസ്സി ((പിഎസ്ജി), നെയ്മര്‍ (പിഎസ്ജി), ലൗട്ടാരോ മാര്‍ട്ടിനെസ് (ഇന്റര്‍ മിലാന്‍), ലെവന്‍ഡോവ്‌സ്‌കി (ബയേണ്‍ മ്യൂണിക്ക്), മുഹമ്മദ് സലാ (ലിവര്‍പൂള്‍), റൊമേലു ലുകാകു (ചെല്‍സി), ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (മാഞ്ചസ്റ്റര്‍ യുണൈറ്റഡ്), കിലിയന്‍ എംബാപ്പെ (പിഎസ്ജി).

First published:

Tags: Ballon d'Or, Lionel messi, Robert Lewandowski