നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • NZ vs BAN | ഒരു പന്തിൽ ഏഴ് റൺസ്; ബംഗ്ലാദേശിന്റെ ഫീൽഡിങ്ങിൽ ചിരിയാടാക്കാനാവാതെ കാണികൾ കാണികൾ

    NZ vs BAN | ഒരു പന്തിൽ ഏഴ് റൺസ്; ബംഗ്ലാദേശിന്റെ ഫീൽഡിങ്ങിൽ ചിരിയാടാക്കാനാവാതെ കാണികൾ കാണികൾ

    ബംഗ്ലാ ബൗളർ എബാദത്ത് ഹൊസൈൻ എറിഞ്ഞ പന്ത് കിവീസ് ബാറ്റർ വിൽ യങ്ങിന്‍റെ ബാറ്റില്‍ തട്ടി സ്ലിപ്പിലേക്ക് പോയതിൽ നിന്നുമായിരുന്നു നാടകീയ രംഗങ്ങൾക്ക് ആരംഭമായത്.

    Image: Twitter

    Image: Twitter

    • Share this:
      ന്യൂസിലൻഡും ബംഗ്ലാദേശും (New Zealand vs Bangladesh) തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റിന്റെ  (Second Test) ആദ്യ ദിനം വേദിയായത് നാടകീയ രംഗങ്ങൾക്ക്. മത്സരത്തിനിടെ ഫീൽഡിങ്ങിൽ ബംഗ്ലാദേശ് താരങ്ങൾക്ക് പറ്റിയ ഒരു കൂട്ടം അബദ്ധങ്ങൾ കണ്ടു നിന്ന കാണികളിൽ ചിരി പടർത്തുകയായിരുന്നു. ഒരു പന്തിൽ ഏഴ് റൺസ് നൽകിയ ബംഗ്ലാദേശ് താരങ്ങളുടെ ഫീൽഡിങ് ആണ് കാണികളെ പൊട്ടിച്ചിരിപ്പിച്ചത്.

      ആദ്യദിനത്തിൽ ഉച്ചഭക്ഷണത്തിന് ശേഷമുള്ള ആദ്യ ഓവറിലെ അവസാന പന്തിലായിരുന്നു ഫീൽഡിലെ അബദ്ധങ്ങളുടെ ഘോഷയാത്ര അരങ്ങേറിയത്. ബംഗ്ലാ ബൗളർ എബാദത്ത് ഹൊസൈൻ എറിഞ്ഞ പന്ത് കിവീസ് ബാറ്റർ വിൽ യങ്ങിന്‍റെ ബാറ്റില്‍ തട്ടി സ്ലിപ്പിലേക്ക് പോയതിൽ നിന്നുമായിരുന്നു നാടകീയ രംഗങ്ങൾക്ക് ആരംഭമായത്. യങ്ങിന്റെ ബാറ്റിൽ തട്ടി ഫസ്റ്റ് സ്ലിപ് ഫീല്‍ഡറുടെ നേര്‍ക്ക് പോയ പന്തിനെ ഇടത്തോട്ടുള്ള ഒരു മുഴുനീള ഡൈവിംഗിലൂടെ സെക്കന്‍ഡ് സ്ലിപ് ഫീല്‍ഡര്‍ കൈപ്പിടിയിലാക്കാൻ ശ്രമിച്ചെങ്കിലും പന്ത് ഫീല്‍ഡറുടെ കയ്യിൽ തട്ടിയ ശേഷം ഫൈൻ ലെഗ് ബൗണ്ടറിയിലേക്ക് പോയി. ഇതിനിടെ ടോം ലാഥമും വില്‍ യങ്ങും മൂന്ന് റൺസ് ഓടി പൂർത്തിയാക്കുകയും ചെയ്തു. ബൗണ്ടറിയിലേക്ക് പോയ പന്തിനെ തടഞ്ഞിട്ട ബംഗ്ലാ താരം ടാസ്കിൻ അഹ്മദ് പന്ത് ബൗളറുടെ എൻഡിലേക്ക് എറിഞ്ഞെങ്കിലും ഇവിടെ ഉണ്ടായിരുന്ന രണ്ട് ഫീൽഡർമാർക്കും പന്ത് കൈപ്പിടിയിലൊതുക്കാൻ കഴിഞ്ഞില്ല. തുടർന്ന് ബൗണ്ടറിയിലേക്ക് പാഞ്ഞ പന്തിനെ തടയാൻ ബൗളറായ എബാദത്ത് ഹൊസൈൻ ഓടിയെങ്കിലും താരത്തിന് പന്തിനെ തടുക്കാൻ കഴിഞ്ഞില്ല. പന്ത് ബൗണ്ടറില്‍ തൊട്ടതോടെ നാല് റണ്‍സ് കൂടി ന്യൂസിലന്‍ഡിന്‍റെ അക്കൗണ്ടിലേക്ക് എത്തുകയായിരുന്നു.


      ക്രൈസ്റ്റ് ചര്‍ച്ചില്‍ നടക്കുന്ന മത്സരത്തിന്റെ ആദ്യ ദിനത്തിൽ കളി അവസാനിപ്പിക്കുമ്പോൾ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലൻഡ് 349-1 എന്ന അതിശക്തമായ നിലയിലാണ്. 278 പന്തില്‍ 186 റണ്‍സുമായി ക്യാപ്റ്റൻ ടോം ലാഥവും 148 പന്തില്‍ 99 റണ്‍സുമായി ഡെവോൺ കേണ്‍വെയുമാണ് ക്രീസില്‍. 114 പന്തില്‍ 54 റണ്‍സെടുത്ത വില്‍ യങ്ങിന്റെ വിക്കറ്റാണ് അവർക്ക് നഷ്ടമായത്. ഷൊരീഫുള്‍ ഇസ്ലാമിനാണ് വിക്കറ്റ്.

      Also read- ഇതിന് വേണ്ടി ആയിരുന്നോ റിവ്യൂ എടുത്തത്; സമൂഹ മാധ്യമങ്ങളിൽ ചിരി പടർത്തി ബംഗ്ലാദേശിന്റെ ഡിആർഎസ് അപ്പീൽ

      രണ്ട് മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യത്തെ മത്സരത്തിൽ ജയിച്ച ബംഗ്ലാദേശ് പരമ്പരയിൽ 1-0 ന് മുന്നിലാണ്. ഈ മത്സരത്തിൽ ജയം നേടാൻ കഴിഞ്ഞില്ലെങ്കിൽ ബംഗ്ലാദേശിന് മുന്നിൽ പരമ്പര അടിയറവ് വെക്കേണ്ട അവസ്ഥയാണ് ന്യൂസിലൻഡിന് മുന്നിലുള്ളത് എന്നതിനാൽ ഇതിൽ ജയിച്ച് പരമ്പര സമനിലയിലാക്കാനാകും അവർ ലക്ഷ്യമിടുന്നത്.
      Published by:Naveen
      First published: