• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Budget 2019
  • Live TV

128 വര്‍ഷത്തെ ചരിത്രം എറിഞ്ഞിട്ട് ബംഗ്ലാദേശ്


Updated: December 2, 2018, 1:13 PM IST
128 വര്‍ഷത്തെ ചരിത്രം എറിഞ്ഞിട്ട് ബംഗ്ലാദേശ്

Updated: December 2, 2018, 1:13 PM IST
ധാക്ക: ക്രിക്കറ്റ് ലോകത്തെ 128 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തിരുത്തി ബംഗ്ലാദേശ്. വിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലാണ് ബംഗ്ലാ കടുവകള്‍ അപൂര്‍വ്വ റെക്കോര്‍ഡ് സ്വന്തമാക്കിയത്. വിന്‍ഡീസിന്റെ അഞ്ച് മുന്‍നിര താരങ്ങള്‍ പുറത്തായപ്പോള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യ അഞ്ച് ബാറ്റ്‌സ്മാന്മാരെ ബൗള്‍ഡ് ചെയ്ത് പുറത്താക്കുന്ന ടീമെന്ന ഖ്യാതിയാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്.

ബംഗ്ലാദേശിന്റെ ഒന്നാമിന്നിങ്സ് സ്‌കോറായ 508 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടരുന്നതിനിടയിലാണ് വിന്‍ഡീസിന് അഞ്ച് മുന്‍നിര താരങ്ങളെ നഷ്ടമായത്. ക്രൈഗ് ബ്രാത്‌വൈറ്റ്, കീറണ്‍ പവല്‍, സുനില്‍ ആംബ്രിസ്, റോസ്റ്റണ്‍ ചേസ് എന്നിവരാണ് മത്സരത്തില്‍ സ്റ്റംപ് തെറിച്ച് പുറത്തായത്. 1890 ന് ശേഷമുള്ള ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ സംഭവമാണിത്.

നഥാന്‍ മക്കല്ലം മരിച്ചെന്ന് വ്യാജ വാര്‍ത്ത
Loading...

മെഹ്ദി ഹസന്‍ മിറാസ് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ഷാക്കിബ് ഉല്‍ ഹസനാണ് രണ്ട് വിക്കറ്റ് വീഴ്ത്തിയത്. ആദ്യ ഓവറിലെ അവസാന പന്തില്‍ ക്യാപ്റ്റന്‍ ബ്രാത്വെയ്റ്റിനെ ഷാക്കിബ് പുറത്താക്കിയ ഹസന്‍ ആറാം ഓവറിലെ മൂന്നാം പന്തില്‍ കീറണ്‍ പവലിനെ (4)യും തിരിച്ചയക്കുകയായിരുന്നു. ഒമ്പതാം ഓവറില്‍ ഷാക്കിബിന്റെ പന്തില്‍ ആംബ്രിസും (7) പുറത്തായി.

'ഞങ്ങളുടെ തന്തയ്ക്കും തള്ളക്കും വിളിച്ചിട്ട് കാര്യമില്ല'


പിന്നാലെയെത്തിയ ചേസിനെ അക്കൗണ്ട് തുറക്കും മുമ്പ് മെഹ്ദി ഹസന്‍ പുറത്താക്കി. മെഹ്ദി എറിഞ്ഞ 12-ാം ഓവറിലെ അവസാന പന്തില്‍ ഷായ് ഹോപ്പും (10) ബൗള്‍ഡായി പുറത്താവുകയായിരുന്നു.

First published: December 2, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍