• HOME
  • »
  • NEWS
  • »
  • sports
  • »
  • തൊപ്പി ഊരിയെടുത്തത് ഇഷ്ടമായില്ല; നിയന്ത്രണം വിട്ട് ആരാധകനെ തല്ലി ക്രിക്കറ്റ് താരം ഷാക്കീബ് അല്‍ ഹസന്‍, വീഡിയോ

തൊപ്പി ഊരിയെടുത്തത് ഇഷ്ടമായില്ല; നിയന്ത്രണം വിട്ട് ആരാധകനെ തല്ലി ക്രിക്കറ്റ് താരം ഷാക്കീബ് അല്‍ ഹസന്‍, വീഡിയോ

സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്

  • Share this:

    ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് തന്‍റെ തലയിലെ തൊപ്പി ഊരിയെടുത്ത ആരാധകനെ തല്ലി ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷാക്കീബ് അല്‍ ഹസന്‍. ചത്തോഗ്രമിലെ ചത്തോഗ്രമിലെ സാഹുർ അഹമ്മദ് ചൗധരി സ്റ്റേഡിയത്തിന് സമീപമായിരുന്നു സംഭവം. ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി20 മത്സരത്തിനു ശേഷമുള്ള ഒരു പരിപാടിക്കിടെ തടിച്ചുകൂടിയ ആളുകള്‍ക്കിടയില്‍ നിന്ന് ഒരു ആരാധകന്‍ താരത്തിന്‍റെ തലയില്‍ ഇരുന്ന തൊപ്പി ഊരിയെടുക്കുകയായിരുന്നു.

    Also Read-അച്ഛന്റെ ടീമിനെതിരെ മകന്റെ ബാറ്റിങ് വെടിക്കെട്ട്; 41 പന്തിൽ 97 റൺസ്; ആഘോഷ വീഡിയോ വൈറൽ

    ഇതില്‍ പ്രകോപിതനായ ഷാക്കീബ് തൊപ്പി തിരിച്ചുവാങ്ങിയ ശേഷം അതേ തൊപ്പി ഉപയോഗിച്ച് ആരാധകനെ നേരിട്ടു. കനത്തസുരക്ഷാ ക്രമീകരണങ്ങള്‍ക്കിടയിലാണ് ആരാധകര്‍ ബംഗ്ലാദേശ് നായകനെ വളഞ്ഞത്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

    ആദ്യ ട്വന്റി20യിൽ ബംഗ്ലദേശ് ആറു വിക്കറ്റിന് ഇംഗ്ലണ്ടിനെ തോൽപിച്ചിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് ആറു വിക്കറ്റ് നഷ്ടത്തിൽ 156 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 12 പന്തുകൾ ബാക്കി നിൽക്കെ ബംഗ്ലാദേശ് വിജയത്തിലെത്തി. അർധ സെഞ്ചറി നേടിയ നജ്മുൽ ഹുസെയ്ൻ ഷാന്റോ (30 പന്തിൽ 51)യാണ് ബംഗ്ലദേശിന്റെ ടോപ് സ്കോറർ. 24 പന്തിൽ 34 റൺസെന്ന ബംഗ്ലദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസനും മികച്ച പ്രകടനം നടത്തി.

    Published by:Arun krishna
    First published: