നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • 'സോഷ്യല്‍മീഡിയയില്‍ വിമര്‍ശിച്ചതിന് എന്നെ ഉള്‍ഗ്രാമത്തിലേക്ക് സ്ഥലം മാറ്റി'; ബംഗ്ലാദേശ് ക്രിക്കറ്റ് ടീം നായകനെതിരെ ഡോക്ടര്‍

    'സോഷ്യല്‍മീഡിയയില്‍ വിമര്‍ശിച്ചതിന് എന്നെ ഉള്‍ഗ്രാമത്തിലേക്ക് സ്ഥലം മാറ്റി'; ബംഗ്ലാദേശ് ക്രിക്കറ്റ് ടീം നായകനെതിരെ ഡോക്ടര്‍

    സോഷ്യല്‍മീഡയയില്‍ പോസ്റ്റിട്ട് ആഴ്ചകള്‍ക്കകം രംഗാമതി മെഡിക്കല്‍ കോളേജിലേക്കാണ് റെസ്വാളിനെ സ്ഥലം മാറ്റിയത്.

    Mortaza

    Mortaza

    • News18
    • Last Updated :
    • Share this:
      ധാക്ക: സോഷ്യല്‍മീഡിയില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ടീം നായകനും എംപിയുമായ മഷ്‌റഫെ മൊര്‍ത്താസയെ വിമര്‍ശിച്ചതിന്റെ പേരില്‍ തന്നെ ഉള്‍ഗ്രാമത്തിലേക്ക് സ്ഥലം മാറ്റിയതായി ഡോക്ടര്‍. ശിശു വിഭാഗ അര്‍ബുദ വിദഗ്ദനയായ റെസ്വാള്‍ കരീമാണ് തനിക്കെതിരെ പ്രതികാര നടപടി സ്വീകരിച്ചെന്ന വിമര്‍ശനവുമായി രംഗത്തെത്തിയത്.

      സോഷ്യല്‍മീഡയയില്‍ പോസ്റ്റിട്ട് ആഴ്ചകള്‍ക്കകം രംഗാമതി മെഡിക്കല്‍ കോളേജിലേക്കാണ് റെസ്വാളിനെ സ്ഥലം മാറ്റിയത്. 'എന്നെ രംഗാമതിയിലേക്ക് സ്ഥലംമാറ്റിയിരിക്കുകയാണ്. ക്യാന്‍സര്‍ ചികിത്സയ്ക്കുള്ള യാതൊരു സൗകര്യങ്ങളും ഇല്ലാത്തിടത്തേക്കാണ് ഈ സ്ഥലം മാറ്റം. ഇത് ശരിയായ നടപടിയായി തോന്നുന്നില്ല' ഡോക്ടര്‍ പറഞ്ഞു.

      Also Read: 'പൊരുതി വീണു' ഇംഗ്ലണ്ട് ലോകകപ്പില്‍ ഇന്ത്യക്ക് ആദ്യ തോല്‍വി; 'ഇംഗ്ലീഷ്' ജയം 31 റണ്‍സിന്

      എന്നാല്‍ സ്ഥമാറ്റ ഉത്തരവില്‍ ഒപ്പുവെച്ച ആരോഗ്യവിഭാഗം ഡെപ്യൂട്ടി സെക്രട്ടറി ഇത് ഭരണതല തീരുമാനം മാത്രമാണെന്നാണ് പറയുന്നത്. ഒരുതരത്തിലുള്ള ശിക്ഷാരീതിയല്ലാ ഇതെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ രാജ്യത്തെ ഭറണപാര്‍ട്ടി അംഗവും പാര്‍ലമെന്റ് അംഗവുമായ മൊര്‍ത്താസ ഒരു സര്‍ക്കാര്‍ ആശുപത്രി സന്ദര്‍ശിച്ചതിനു പിന്നാലെയായിരുന്നു വിവാദങ്ങള്‍ ആരംഭിക്കുന്നത്.

      ആശുപത്രി സന്ദര്‍ശിച്ച മൊര്‍ത്താസ നിരവധി ഡോക്ടര്‍മാര്‍ അവധിയിലാണെന്ന കണ്ടെത്തിയതോടെ ഇവരെ വിമര്‍ശിച്ച് സോഷ്യല്‍മീഡിയയില്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് റെസ്വാല്‍ മൊര്‍ത്താസയെ വിമര്‍ശിക്കുന്നതും ട്രാന്‍സ്ഫര്‍ ചെയ്യപ്പെടുന്നതും. ക്രിക്കറ്റ് ടീം നായകനും എംപിയുമായ മൊര്‍ത്താസയ്‌ക്കെതിരെ സംസാരിച്ചതാണ് നടപടിയ്ക്ക കാരണമെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്.

      First published:
      )}