HOME » NEWS » Sports » BANGLADESH GOES TOP OF ICC WORLD CUP SUPER LEAGUE POINT TABLE AFTER THE CLINCH OF SERIES AGAINST SRILANKA INT SAR

ശ്രീലങ്കയ്‌ക്കെതിരായ പരമ്പര സ്വന്തമാക്കി ബംഗ്ലാദേശ്; ലോകകപ്പ് സൂപ്പർ ലീഗിൽ ഒന്നാമതെത്തി

ബംഗ്ലാദേശ്​ ഇതാദ്യമായാണ്​ ലങ്ക​ക്കെതിരെ ഏതെങ്കിലുമൊരു ഫോര്‍മാറ്റില്‍ പരമ്പര സ്വന്തമാക്കുന്നത്​.

News18 Malayalam | news18-malayalam
Updated: May 26, 2021, 12:20 PM IST
ശ്രീലങ്കയ്‌ക്കെതിരായ പരമ്പര സ്വന്തമാക്കി ബംഗ്ലാദേശ്; ലോകകപ്പ് സൂപ്പർ ലീഗിൽ ഒന്നാമതെത്തി
Bangladesh vs Sri Lanka
  • Share this:
ബംഗ്ലാദേശിനെതിരെ രണ്ടാം ഏകദിനത്തില്‍ കൂറ്റന്‍ തോല്‍വിയേറ്റ് വാങ്ങി ശ്രീലങ്ക. മുൻ നായകൻ മുഷ്ഫിഖുര്‍ റഹിമിന്റെ സെഞ്ച്വറിക്കരുത്തിലാണ് ബംഗ്ലാദേശ് 246 റണ്‍സെന്ന ഭേദപ്പെട്ട സ്കോറിലേക്ക് എത്തിയത്. എന്നാൽ മറുപടി ബാറ്റിങ്ങിൽ ശ്രീലങ്കയ്ക്ക് ആകെ നേടാനായത് 40 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സ് മാത്രമാണ്. ഇതോടെ മൂന്നു മൽസരങ്ങളടങ്ങിയ പരമ്പര ബംഗ്ലാദേശ് സ്വന്തമാക്കിയിരിക്കുന്നു. മറ്റൊരു നേട്ടം കൂടി ബംഗ്ലാദേശ് ഈ വിജയത്തോടെ സ്വന്തമാക്കിയിട്ടുണ്ട്. ലോകകപ്പ് സൂപ്പർ ലീഗിൽ നിലവിൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് ബംഗ്ലാദേശ്.

ഇന്നലെ നടന്ന മത്സരത്തിൽ മൂന്ന് തവണ മഴ വില്ലനായി എത്തിയിരുന്നു. 40 ഓവറില്‍ 245 റണ്‍സായി ലക്ഷ്യം പുനര്‍നിര്‍ണയിച്ചെങ്കിലും ലങ്കക്ക്​ 9​ വിക്കറ്റ്​ നഷ്​ടത്തില്‍ 141 റണ്‍സെടുക്കാനാണ്​ സാധിച്ചത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തിക്കൊണ്ട് ശ്രീലങ്കൻ ബോളർമാർ സമ്മർദത്തിലാക്കിയിരുന്നു. 15 റൺസ് സ്കോർബോർഡിൽ ചേരുമ്പോഴേക്കും രണ്ട് ബാറ്റ്സ്മാന്മാർ കൂടാരം കയറി. എന്നാൽ ആദ്യ ഏകദിനത്തിലും തകർപ്പൻ ബാറ്റിങ് കാഴ്ച വെച്ച മുഷ്ഫിഖുര്‍ റഹിം ഇന്നലെയും ടീമിന്റെ രക്ഷകനായി എത്തുകയായിരുന്നു. 127 പന്തുകളിൽ 10 ബൗണ്ടറികൾ അടക്കം 125 റൺസാണ് താരം അടിച്ചു കൂട്ടിയത്. ശ്രീലങ്കയ്ക്ക് വേണ്ടി ചമീര, സണ്ടകൻ എന്നിവർ മൂന്ന് വീതം വിക്കറ്റുകൾ നേടി.

Also Read- ICCയുടെ ഹാൾ ഓഫ് ഫെയ്മിൽ വഖാർ യൂനിസ് ഇന്ത്യക്കാരൻ; തെറ്റ് ചൂണ്ടിക്കാട്ടി ആരാധകർ; ട്രോൾ മഴ

മറുപടി ബാറ്റിങ്ങിൽ ശ്രീലങ്കൻ ടീമിൽ ആർക്കും തന്നെ ധീരമായ ചെറുത്ത് നിൽപ്പ് നടത്താൻ സാധിച്ചില്ല. ഏഴ് ബൗണ്ടറികളും നാല് സിക്സറുകളുമാണ് ശ്രീലങ്കൻ ഇന്നിങ്സിൽ ആകെ പിറന്നത്. 24 റൺസ് നേടിയ ഓപ്പണർ ഗുണതിലകയാണ് ശ്രീലങ്കയുടെ ടോപ് സ്കോറർ. ബംഗ്ലാദേശിന് വേണ്ടി മുസ്താഫിസുർ റഹ്‌മാൻ, എം ഹസ്സൻ എന്നിവർ മൂന്ന് വീതം വിക്കറ്റുകൾ നേടി. മുഷ്‌ഫിഖുർ റഹിം ആണ് കളിയിലെ താരം.

ബംഗ്ലാദേശ്​ ഇതാദ്യമായാണ്​ ലങ്ക​ക്കെതിരെ ഏതെങ്കിലുമൊരു ഫോര്‍മാറ്റില്‍ പരമ്പര സ്വന്തമാക്കുന്നത്​. നിലവിൽ ഐ സി സി ലോകകപ്പ് സൂപ്പർ ലീഗിൽ ഒന്നാം സ്ഥാനത്താണ് ബംഗ്ലാദേശ്. ശ്രീലങ്കയ്ക്കെതിരെ 103 റണ്‍സ് വിജയും പരമ്പരയും സ്വന്തമാക്കിയ ബംഗ്ലാദേശിന് എട്ട് മത്സരങ്ങളില്‍ നിന്ന് 50 പോയിന്റാണുള്ളത്. 5 മത്സരങ്ങള്‍ ടീം വിജയിച്ചപ്പോള്‍ 3 എണ്ണത്തില്‍ ടീം പരാജയം ഏറ്റുവാങ്ങി. രണ്ട് മുതല്‍ നാല് വരെ സ്ഥാനങ്ങളില്‍ യഥാക്രമം ഇംഗ്ലണ്ട്, പാക്കിസ്ഥാന്‍, ഓസ്ട്രേലിയ എന്നീ ടീമുകളാണ്. മൂന്ന് ടീമുകള്‍ക്കും 40 പോയിന്റാണുള്ളത്. ന്യൂസിലൻഡ്, അഫ്ഗാനിസ്ഥാന്‍, വെസ്റ്റീന്‍ഡീസ് എന്നിവര്‍ 30 പോയിന്റ് വീതം നേടി അഞ്ച് മുതല്‍ ഏഴ് വരെയുള്ള സ്ഥാനങ്ങളില്‍ നിൽക്കുമ്പോൾ ഇന്ത്യ 29 പോയിന്റുമായി എട്ടാം സ്ഥാനത്താണ്.
Published by: Rajesh V
First published: May 26, 2021, 12:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories