ഓവല്‍: ലോകകപ്പിലെ ഇന്നത്തെ രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ന്യൂസിലന്‍ഡിന് 245 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശ് 49.2 ഓവറില്‍ 244 ന് ഓള്‍ഔട്ടാവുകയായിരുന്നു. 64 റണ്‍സ് നേടിയ ഷാകിബ് അല്‍ ഹസ്സനാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറര്‍.
68 പന്തുകള്‍ നേരിട്ട ഷാകിബ് ഏഴ് ഫോറുകള്‍ ഉള്‍പ്പെടെയാണ് 64 റണ്‍സെടുത്തത്. ടീം അംഗങ്ങളില്‍ നിന്ന് കാര്യമായ പിന്തുണ ലഭിക്കാത്തതാണ് ബംഗ്ലാദേശിന് കൂറ്റന്‍ സ്കോര്‍ നേടാന്‍ കഴിയാതെ പോയത്. തമീം ഇഖ്ബാല്‍ (24), സൗമ്യ സര്‍ക്കാര്‍ (25), മുഷ്ഫിഖുര്‍ റഹീം (19), മുഹമ്മദ് മിഥുന് (26), മഹ്മുദുള്ള (20), മൊസദെക് ഹുസൈന് (11), മുഹമ്മദ് സൈഫുദീന്‍ (29) എന്നിങ്ങനെയാണ് മറ്റ് ബംഗ്ലാ താരങ്ങളുടെ സ്കോര്‍.
Also Read: രാഹുലും വീണു; ഇന്ത്യക്ക് ജയിക്കാന്‍ 108 പന്തില്‍ 89 റണ്‍സ്
കിവീസിനായി മാറ്റ് ഹെന്റി നാല് വിക്കറ്റുകള്‍ നേടിയപ്പോള്‍ ട്രെന്റ് ബോള്‍ട്ട് രണ്ടെണ്ണം സ്വന്തമാക്കി. നേരത്തെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശ് ദക്ഷിണാഫ്രിക്കയേയും കിവീസ് ശ്രീലങ്കയേയുമായിരുന്നു തോല്‍പ്പിച്ചിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.