നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • ICC World cup 2019: ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടു വിക്കറ്റ് നഷ്ടം; ആട്ടിമറി ജയത്തിലേക്ക് പന്തെറിഞ്ഞ് ബംഗ്ലാദേശ്

    ICC World cup 2019: ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടു വിക്കറ്റ് നഷ്ടം; ആട്ടിമറി ജയത്തിലേക്ക് പന്തെറിഞ്ഞ് ബംഗ്ലാദേശ്

    ബംഗ്ലാദേശിനെ തോൽപ്പിക്കാൻ ഇനി 25 ഓവറിൽ 196 റൺസ് കൂടി ദക്ഷിണാഫ്രിക്കയ്ക്ക് വേണം

    South Africa's Aiden Markram plays a shot during the 2019 Cricket World Cup group stage match between South Africa and Bangladesh at The Oval in London on June 2, 2019. (Photo by Ian KINGTON / AFP) / RESTRICTED TO EDITORIAL USE

    South Africa's Aiden Markram plays a shot during the 2019 Cricket World Cup group stage match between South Africa and Bangladesh at The Oval in London on June 2, 2019. (Photo by Ian KINGTON / AFP) / RESTRICTED TO EDITORIAL USE

    • Share this:
      ഓവൽ: ലോകകപ്പിൽ ബംഗ്ലാദേശ് ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം തേടി ബാറ്റുചെയ്യുന്ന ദക്ഷിണാഫ്രിക്കയ്ക്ക് 102 റൺസ് എടുക്കുന്നതിനിടെ രണ്ടു വിക്കറ്റുകൾ നഷ്ടമായി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 25 ഓവറിൽ രണ്ടിന് 135 റൺസ് എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. ബംഗ്ലാദേശിനെ തോൽപ്പിക്കാൻ ഇനി 25 ഓവറിൽ 196 റൺസ് കൂടി ദക്ഷിണാഫ്രിക്കയ്ക്ക് വേണം.

      ഓപ്പണമാരായ ക്വിന്‍റൻ ഡികോക്ക്(23), എയ്ഡൻ മർക്രാം(45) എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. മർക്രാമിനെ ഷാകിബ് അൽ ഹസൻ പുറത്താക്കിയപ്പോൾ ഡികോക്ക് റണ്ണൌട്ടാകുകയായിരുന്നു. 37 റൺസോടെ നായകൻ ഫാഫ് ഡുപ്ലെസിസും മൂന്ന് റൺസോടെ ഡേവിഡ് മില്ലറുമാണ് ക്രീസിൽ ബംഗ്ലാദേശിനുവേണ്ടി ഷാകിബ് അൽ ഹസൻ ഒരു വിക്കറ്റെടുത്തു.

      ICC World cup 2019: തകർത്തടിച്ച് ബംഗ്ലാദേശ്; ദക്ഷിണാഫ്രിക്കയ്ക്ക് 331 റൺസ് വിജയലക്ഷ്യം

      നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ബംഗ്ലാദേശ് നിശ്ചിത 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 330 റൺസെടുക്കുകയായിരുന്നു. 78 റൺസെടുത്ത മുഷ്ഫിഖർ റഹ്മാനും 75 റൺസെടുത്ത ഷാകിബ് അൽ ഹസനുമാണ് ബംഗ്ലാ നിരയിൽ തിളങ്ങിയത്. അവസാന ഓവറുകളിൽ ആഞ്ഞടിച്ച മഹമ്മദുല്ലയും(പുറത്താകാതെ 44) മൊസാദെക് ഹൊസെയ്നും(26) ചേർന്നാണ് ബംഗ്ലാദേശ് സ്കോർ 330ൽ എത്തിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി ആൻഡിലെ ഫുൽക്കവായോ, ക്രിസ് മോറിസ്, ഇമ്രാൻ താഹിർ എന്നിവർ മൂന്നു വിക്കറ്റ് വീതമെടുത്തു.
      First published:
      )}