• HOME
  • »
  • NEWS
  • »
  • sports
  • »
  • ICC World cup 2019: തകർത്തടിച്ച് ബംഗ്ലാദേശ്; ദക്ഷിണാഫ്രിക്കയ്ക്ക് 331 റൺസ് വിജയലക്ഷ്യം

ICC World cup 2019: തകർത്തടിച്ച് ബംഗ്ലാദേശ്; ദക്ഷിണാഫ്രിക്കയ്ക്ക് 331 റൺസ് വിജയലക്ഷ്യം

ഷാകിബ് അൽ ഹസൻ(75), മുഷ്ഫിഖർ റഹ്മാൻ(78) എന്നിവരുടെ തകർപ്പൻ അർദ്ധസെഞ്ച്വറികളാണ് ബംഗ്ലാദേശിന് മികച്ച സ്കോർ സമ്മാനിച്ചത്

Bangladesh's Shakib Al Hasan (R) is watched by South Africa's Quinton de Kock as he plays a shot during the 2019 Cricket World Cup group stage match between South Africa and Bangladesh at The Oval in London on June 2, 2019. (Photo by Ian KINGTON / AFP) / RESTRICTED TO EDITORIAL USE

Bangladesh's Shakib Al Hasan (R) is watched by South Africa's Quinton de Kock as he plays a shot during the 2019 Cricket World Cup group stage match between South Africa and Bangladesh at The Oval in London on June 2, 2019. (Photo by Ian KINGTON / AFP) / RESTRICTED TO EDITORIAL USE

  • News18
  • Last Updated :
  • Share this:
    ഓവൽ: ലക്ഷ്യബോധമില്ലാതെയുള്ള ദക്ഷിണാഫ്രിക്കക്കാരുടെ പന്തേറ്, ബാറ്റിങ്ങിനെ അനുകൂലിക്കുന്ന സാഹചര്യം പരമാവധി മുതലെടുത്ത് ബംഗ്ലാ ബാറ്റ്സ്മാൻമാർ. ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 331 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 330 റൺസെടുത്തു. ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ബംഗ്ലാദേശിന്‍റെ ഏറ്റവും ഉയർന്ന ടീം സ്കോറാണിത്. ഷാകിബ് അൽ ഹസൻ(75), മുഷ്ഫിഖർ റഹ്മാൻ(78) എന്നിവരുടെ തകർപ്പൻ അർദ്ധസെഞ്ച്വറികളാണ് ബംഗ്ലാദേശിന് മികച്ച സ്കോർ സമ്മാനിച്ചത്. അവസാന ഓവറുകളിൽ ആഞ്ഞടിച്ച മഹമ്മദുല്ലയും മൊസദ്ദേക്കുമാണ് ബംഗ്ലാദേശിന്‍റെ സ്കോർ 300 കടത്തിയത്.

    ബംഗ്ലാദേശിനുവേണ്ടി മികച്ച തുടക്കമാണ് ഓപ്പണർമാർ നൽകിയത്. ദക്ഷിണാഫ്രിക്കയുടെ മുൻനിര ബൌളർമാരെ തച്ചുതകർത്ത് മുന്നേറിയെങ്കിലും തമീം ഇഖ്ബാലിനും സൌമ്യ സർക്കാരിനും അധികനേരം തുടരാനായില്ല. ഓപ്പണിങ്ങ് വിക്കറ്റിൽ ഇരുവരും ചേർന്ന് 75 റൺസ് കൂട്ടിച്ചേർത്തു. പിന്നീട് ക്രീസിൽ ഒത്തുചേർന്ന ഷാകിബും മുഷ്ഫിഖറും ചേർന്നാണ് ബംഗ്ലാദേശിന് മികച്ച അടിത്തറ ഒരുക്കിയത്. ദക്ഷിണാഫ്രിക്കൻ ബൌളർമാരെ അനായാസം നേരിട്ട ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 132 റൺസാണ് കൂട്ടിച്ചേർത്തത്.

    പാകിസ്ഥാനുവേണ്ടി കളിക്കുന്നതിനിടെ പ്രണയം തലയ്ക്കുപിടിച്ചു; ഇമ്രാൻ താഹിർ ദക്ഷിണാഫ്രിക്കയിലേക്ക് കുടിയേറിയത് ഇങ്ങനെ

    കൂറ്റൻ സ്കോറിലേക്ക് കുതിക്കുകയായിരുന്ന ബംഗ്ലാദേശിനെ അൽപ്പമെങ്കിലും തടുത്തത് ഇമ്രാൻ താഹിറും ഫെലുക്കുവായോയും ചേർന്ന് ആയിരുന്നു. ഷാകിബിനെ താഹിറും മുഷ്ഫിഖറിനെ ഫെലുക്കുവായോയും പുറത്താക്കി. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി ഇമ്രാൻ താഹിർ, ആൻഡിലെ ഫെലുക്കുവായോ, ക്രിസ് മോറിസ് എന്നിവർ രണ്ടു വിക്കറ്റ് വീതമെടുത്തു.

    ഇംഗ്ലണ്ടിനെതിരായ ഉദ്ഘാടന മത്സരത്തിൽ കളിച്ച ഹാഷിം ആംല ഈ കളിയിൽ കളിക്കുന്നില്ല. പകരം ക്രിസ് മോറിസ് ടീമിലെത്തിയിട്ടുണ്ട്. ഡേവിഡ് മില്ലറും ടീമിലുണ്ട്. അതേസമയം പരുക്ക് ഭേദമാകാത്ത ഡെയ്ൽ സ്റ്റെയ്ൻ ഇന്നും ടീമിൽ ഇടംനേടിയിട്ടില്ല.
    First published: