• HOME
  • »
  • NEWS
  • »
  • sports
  • »
  • ICC World cup 2019: ബംഗ്ലാദേശിന് രണ്ട് വിക്കറ്റ് നഷ്ടമായി; പിടിമുറുക്കി ദക്ഷിണാഫ്രിക്ക

ICC World cup 2019: ബംഗ്ലാദേശിന് രണ്ട് വിക്കറ്റ് നഷ്ടമായി; പിടിമുറുക്കി ദക്ഷിണാഫ്രിക്ക

ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്യുന്ന ബംഗ്ലാദേശ് ഒടുവിൽ വിവരം ലഭിക്കുമ്പോൾ 15 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 88 റൺസ് എന്ന നിലയിലാണ്

South Africa Team

South Africa Team

  • Share this:
    ഓവൽ: ലോകകപ്പിലെ നിർണായക മത്സരത്തിൽ ബംഗ്ലാദേശിനെതിരെ പിടിമുറുക്കി ദക്ഷിണാഫ്രിക്ക. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്യുന്ന ബംഗ്ലാദേശ് ഒടുവിൽ വിവരം ലഭിക്കുമ്പോൾ 15 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 88 റൺസ് എന്ന നിലയിലാണ്.

    ബംഗ്ലാദേശിനുവേണ്ടി ഓപ്പണർമാർമാരായ തമിം ഇഖ്ബാലും സൌമ്യ സർക്കാരും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഒരവസരത്തിൽ 8.1 ഓവറിൽ 60 റൺസ് എന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക.

    ICC World cup 2019: ആദ്യ കളിയിൽ ഇന്ത്യ നായകനില്ലാതെ ഇറങ്ങുമോ? പരിശീലനത്തിനിടെ കോഹ്ലിക്ക് പരിക്ക്

    എന്നാൽ തമീം ഇഖ്ബാലും സർക്കാരും പുറത്തായതോടെ 12.4 ഓവറിൽ രണ്ടിന് 81 എന്ന നിലയിലായി ദക്ഷിണാഫ്രിക്ക. തമീമിനെ ആൻഡിലെ ഫെലുക്കുവായോയും സൌമ്യ സർക്കാരിനെ ക്രിസ് മോറിസുമാണ് പുറത്താക്കിയത്.

    ദക്ഷിണാഫ്രിക്കൻ ടീമിൽനിന്ന് ഹാഷിം ആംലയെ ഒഴിവാക്കി. പകരം ക്രിസ് മോറിസ് ടീമിലെത്തിയിട്ടുണ്ട്. ഡേവിഡ് മില്ലറും ടീമിലുണ്ട്. അതേസമയം പരുക്ക് ഭേദമാകാത്ത ഡെയ്ൽ സ്റ്റെയ്ൻ ഇന്നും കളിക്കുന്നില്ല.
    First published: