ICC World cup 2019, Ban vs SA: ഷാകിബിനും മുഷ്ഫിഖറിനും അർദ്ധസെഞ്ച്വറി; ബംഗ്ലാദേശ് മികച്ച സ്കോറിലേക്ക്
ICC World cup 2019, Ban vs SA: ഷാകിബിനും മുഷ്ഫിഖറിനും അർദ്ധസെഞ്ച്വറി; ബംഗ്ലാദേശ് മികച്ച സ്കോറിലേക്ക്
ഒടുവിൽ വിവരം ലഭിക്കുമ്പോൾ 33 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 207 റൺസ് എന്ന നിലയിലാണ് ബംഗ്ലാദേശ്
Bangladesh's Shakib Al Hasan (R) is watched by South Africa's Quinton de Kock as he plays a shot during the 2019 Cricket World Cup group stage match between South Africa and Bangladesh at The Oval in London on June 2, 2019. (Photo by Ian KINGTON / AFP) / RESTRICTED TO EDITORIAL USE
ഓവൽ: കരുത്തരായ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ലോകകപ്പ് പോരാട്ടത്തിൽ ബംഗ്ലാദേശ് പിടിമുറുക്കുന്നു. വെറ്ററൻ താരങ്ങളായ ഷാകിബ് അൽ ഹസന്റെയും(67) മുഷ്ഫിഖർ റഹ്മാന്റെയും(69) മികച്ച ബാറ്റിങ് പ്രകടനത്തിന്റെ പിൻബലത്തിൽ ബംഗ്ലാദേശ് കൂറ്റൻ സ്കോറിലേക്ക് കുതിക്കുന്നു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 33 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 207 റൺസ് എന്ന നിലയിലാണ് ബംഗ്ലാദേശ്. മൂന്നാം വിക്കറ്റിൽ മുഷ്ഫിഖർ റഹ്മാനും ഷാകിബ് അൽ ഹസനും ചേർന്ന് പുറത്താകാതെ 132 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്യുകയായിരുന്നു ബംഗ്ലാദേശ്. തമിം ഇഖ്ബാൽ(16), സൌമ്യ സർക്കാർ(42) എന്നിവരുടെ വിക്കറ്റുകളാണ് ബംഗ്ലാദേശിന് നഷ്ടമായത്. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും ചേർന്ന് 75 റൺസ് കൂട്ടിച്ചേർത്തു. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി ആൻഡിലെ ഫുൽക്കവായോ, ക്രിസ് മോറിസ് എന്നിവർ ഓരോ വിക്കറ്റ് വീതമെടുത്തു.
ദക്ഷിണാഫ്രിക്കൻ ടീമിൽനിന്ന് ഹാഷിം ആംലയെ ഒഴിവാക്കി. പകരം ക്രിസ് മോറിസ് ടീമിലെത്തിയിട്ടുണ്ട്. ഡേവിഡ് മില്ലറും ടീമിലുണ്ട്. അതേസമയം പരുക്ക് ഭേദമാകാത്ത ഡെയ്ൽ സ്റ്റെയ്ൻ ഇന്നും കളിക്കുന്നില്ല.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.