ബിര്‍മിങ്ഹാം: ലോകകപ്പില്‍ നാളെ തങ്ങളുടെ എട്ടാം മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും സെമിയിലേക്ക് മുന്നേറാന്‍ ഇന്ത്യക്ക് ഒരുജയം മതിയെങ്കില്‍ സാധ്യതകള്‍ നിലനിര്‍ത്താന്‍ ബംഗ്ലാദേശിന് നാളെ ജയം അനിവാര്യമാണ്. സാഹചര്യത്തിനനുസരിച്ച് കളിക്കുമെന്നും ഇന്ത്യയ്ക്കെതിരെ തന്ത്രം തയ്യാറാണെന്നുമാണ് ബംഗ്ലാ ബൗളിങ്ങ് പരിശീലകന് കോട്നി വാല്‍ഷ് പറഞ്ഞു.
മത്സരം ആരംഭിച്ചാല്‍ സാഹചര്യം എന്താണെന്ന് നോക്കി കളിക്കുമെന്നാണ് ബംഗ്ലാ പരിശീലകന് പറയുന്നത്. ന്യൂ ബോളില്‍ വിക്കറ്റ് നേടുന്നതാണ് ഇന്ത്യക്കെതിരെ നിര്‍ണായകമാവുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ബിര്‍മിങ്ഹാമിലെ വിക്കറ്റില്‍ എന്താണ് സംഭവിക്കുകയെന്ന് കണ്ടറിയണം. ടേണ്‍ ലഭിച്ചാല്‍ അത് തങ്ങള്‍ക്ക് പ്രയോജനപ്പെടും. സ്പിന്നര്‍മാരെ ഉപയോഗിച്ച് തുടക്കത്തിലെ വിക്കറ്റ് വീഴ്ത്താന്‍ സഹായകമാകും.' വാല്‍ഷ് പറയുന്നു.
സ്പിന്നര്‍ വിക്കറ്റെടുക്കുന്നതാകും നിര്‍ണായകമെന്ന് പറഞ്ഞ വാല്‍ഷ. ന്യൂ ബോളില്‍ സ്വിങോ മൂവ്മെന്റോ ലഭിച്ചാല്‍ പേസര്‍മാരും അത് പ്രയോജനപ്പെടുത്തേണ്ടതുണ്ടെന്നും ന്യൂ ബോളിലെ പ്രകടനം നിര്‍ണായകമാണെന്നും കൂട്ടിച്ചേര്‍ത്തു. ന്യൂബോളില്‍ മികച്ച പ്രകടനം നടത്താന്‍ തങ്ങളുടെ പേസര്‍മാരെല്ലാം തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.