• HOME
  • »
  • NEWS
  • »
  • sports
  • »
  • IPL 2022 | ഐപിഎല്‍ കാണാന്‍ മുംബൈയിലേക്കു പോകണം; ഇന്ത്യയിലേക്കു 'നുഴഞ്ഞുകയറി' ബംഗ്ലദേശ് യുവാവ്

IPL 2022 | ഐപിഎല്‍ കാണാന്‍ മുംബൈയിലേക്കു പോകണം; ഇന്ത്യയിലേക്കു 'നുഴഞ്ഞുകയറി' ബംഗ്ലദേശ് യുവാവ്

ഇന്ത്യയിലേക്ക് കടന്ന മുഹമ്മദ് ഇബ്രാഹിമിനെ ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ പിടികൂടി

  • Share this:
    മുംബൈ: ഐപിഎല്‍(IPL) കാണാന്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറി ബംഗ്ലദേശ്(Bangladesh) യുവാവ്. ബംഗ്ലദേശിലെ നാരായണ്‍ഗഞ്ച് ജില്ലയില്‍ പൂര്‍വ ചന്ദ്പൂര്‍ സ്വദേശിയായ 31 വയസ്സുകാരനായ മുഹമ്മദ് ഇബ്രാഹിം ആണ് ഇനുന്ത്യയിലേക്ക് എത്തിയത്. വെള്ളിയാഴ്ച വൈകിട്ട് ബംഗാളിലെ നോര്‍ത്ത് 24പര്‍ഗാനസിന് സമീപത്തെ രാജ്യാന്തര അതിര്‍ത്തി വഴിയാണ് ഇയാള്‍ ഇന്ത്യയിലെത്തിയത്.

    ഇന്ത്യയിലേക്ക് കടന്ന മുഹമ്മദ് ഇബ്രാഹിമിനെ ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ പിടികൂടി. താനൊരു ക്രിക്കറ്റ് ആരാധകനാണെന്നും ഐപിഎല്‍ കാണാന്‍ മുംബൈയിലേക്കു പോകുകയാണെന്നും ഇയാള്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞു. അതിര്‍ത്തി കടക്കുന്നതിനായി 5,000 ബംഗ്ലദേശി ടാക്ക ഏജന്റിനു നല്‍കിയാണ് മുഹമ്മദ് ഇബ്രാഹിമിന്റെ സാഹസം.

    Also Read-Sports 18 | കായികപ്രേമികൾക്ക് സന്തോഷവാർത്ത; സ്‌പോര്‍ട്‌സ് 18 ചാനലുമായി viacom

    ഇന്ത്യ ഇയാളെ ബംഗ്ലദേശിലേക്കു തന്നെ മടക്കി അയച്ചു. ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ ബോര്‍ഡര്‍ ഗാര്‍ഡ് ബംഗ്ലദേശ് ഉദ്യോഗസ്ഥര്‍ക്കാണ് മുഹമ്മദ് ഇബ്രാഹിമിനെ കൈമാറിയത്.

    അതേസമയം ഐപിഎല്ലില്‍ ഇന്ന് ഐപിഎല്ലില്‍ ഇന്നത്തെ ആദ്യ മത്സരത്തില്‍ പഞ്ചാബ് കിംഗ്സ്, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടും. രണ്ടാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നേരിടും. അഞ്ച് കളിയില്‍ നാലും ജയിച്ച് ഹാര്‍ദിക്കും സംഘവും എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ആദ്യ നാല് കളിയും തോറ്റെങ്കിലും അതിശക്തമായി വിജയവഴിയില്‍ തിരിച്ചെത്തിയ ആത്മവിശ്വാസത്തിലാണ് ചെന്നൈ ഇറങ്ങുക.

    Also Read-IPL 2022 |'ബാംഗ്ലൂര്‍ കിരീടം നേടാതെ വിവാഹം കഴിക്കില്ല'; വൈറലായി RCB ആരാധിക

    വൈകിട്ട് മൂന്നരയ്ക്ക് മുംബൈയിലെ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് ഇന്നത്തെ ആദ്യ മത്സരം തുടങ്ങുക. അവസാന മൂന്ന് കളിയും ജയിച്ചാണ് ഹൈദരാബാദ് ഇറങ്ങുന്നത്. പഞ്ചാബും അഞ്ച് മത്സരങ്ങളില്‍ മൂന്നില്‍ ജയിച്ചു. പോയിന്റ് പട്ടികയില്‍ പഞ്ചാബ് അഞ്ചും ഹൈദരാബാദ് ഏഴും സ്ഥാനങ്ങളിലാണ്.
    Published by:Jayesh Krishnan
    First published: