നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ഐപിഎല്ലിനു പിന്നാലെ കരീബിയന്‍ ലീഗില്‍ നിന്നും മല്യ ഔട്ട്; ബാര്‍ബഡോസ് ട്രൈഡന്റിന് ഇനി പുതിയ ഉടമകള്‍

  ഐപിഎല്ലിനു പിന്നാലെ കരീബിയന്‍ ലീഗില്‍ നിന്നും മല്യ ഔട്ട്; ബാര്‍ബഡോസ് ട്രൈഡന്റിന് ഇനി പുതിയ ഉടമകള്‍

  ടീം വാങ്ങാന്‍ തയ്യാറായ ചിലരുമായി ചര്‍ച്ച നടക്കുകയാണെന്നും ഉടന്‍ തന്നെ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നും ഡാമിയന്‍ ഓ

  mallya

  mallya

  • Last Updated :
  • Share this:
   ന്യൂഡല്‍ഹി: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നഷ്ടമായതിനു പിന്നാലെ കരീബിയന്‍ പ്രീമിയര്‍ ലീഗിലെ ബാര്‍ബഡോസ് ട്രൈഡന്റിനെയും വ്യവസായി വിജയ് മല്യക്ക് നഷ്ടമാകുന്നു. വായ്പാ തട്ടിപ്പ് കേസില്‍പ്പെട്ട് ഇംഗ്ലണ്ടില്‍ കഴിയുന്ന മല്യയ്ക്ക് വരുന്ന സീസണില്‍ ബാര്‍ബഡോസ് ടീമില്‍ ഉടമസ്ഥാവകാശം ഉണ്ടാകില്ലെന്ന് സിപിഎല്‍ അധികൃതരാണ് വ്യക്തമാക്കിയത്.

   മല്യ വായ്പാ തട്ടിപ്പ് കേസില്‍ അകപ്പെട്ടതിനു പിന്നാലെ കഴിഞ്ഞ സീസണില്‍ ബാര്‍ബഡോസ് താരങ്ങള്‍ക്ക് തങ്ങളുടെ പ്രതിഫലം മുഴുവന്‍ ലഭിക്കാതിരുന്നത് സിപിഎല്ലില്‍ ചര്‍ച്ചയായിരുന്നു. 'അത് വലിയൊരു തലവേദനായായിരുന്നു. ബാര്‍ബഡോസുമായുള്ള ബന്ധം തന്നെ വളരെ പ്രശ്‌നങ്ങള്‍ നിറഞ്ഞതായിരുന്നു. അതെല്ലാം രണ്ട് മൂന്ന് ആഴ്ചകള്‍ക്കകം ശരിയാകുമെന്നാണ് കരുതുന്നത്.' സിപിഎല്‍ സിഇഒ ഡാമിയന്‍ ഓ പറഞ്ഞു.

   Also Read: പുതു ചരിത്രമെഴുതി സംഗക്കാര; എംസിസിയുടെ തലപ്പത്തെത്തുന്ന ബ്രിട്ടീഷുകാരനല്ലാത്ത ആദ്യ വ്യക്തിയായി ഇതിഹാസം

   ടീം വാങ്ങാന്‍ തയ്യാറായ ചിലരുമായി ചര്‍ച്ച നടക്കുകയാണെന്നും ഉടന്‍ തന്നെ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നും ഡാമിയന്‍ ഓ വ്യക്തമാക്കി. 2016 ലാണ് കരീബിയനെ ടീമിനെ മല്യ സ്വന്തമാക്കുന്നത്. ഇതേ വര്‍ഷം തന്നെ വായ്പാ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് അദ്ദേഹം ഇന്ത്യയില്‍ നിന്നും യുകെയിലേക്ക് കടക്കുകയും ചെയ്തിരുന്നു.

   2017 ലെ സീസണിലും താരങ്ങള്‍ക്ക് പ്രതിഫലം സംബന്ധിച്ച പ്രശ്‌നമുണ്ടായിരുന്നെന്നും 2018 ലെ സീസണിനുശേഷമാണ് പ്രശ്‌നങ്ങല്‍ പരിഹരിക്കാന്‍ ആരംഭിച്ചതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. മല്യക്കുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ തങ്ങളെ ബാധിക്കാന്‍ തുടങ്ങിയതോടെയാണ് ട്രൈഡന്റ്‌സ് മാനേജ്‌മെന്റ് ടീം വാങ്ങാന്‍ മറ്റ് ആളുകളെ തേടാന്‍ തുടങ്ങിയത്. 2018 സെപ്തംബറില്‍ അവസാനിച്ച സീസണിലെ മുഴുവന്‍ ശമ്പളവും കളിക്കാര്‍ക്ക് ഇതു വരെ കൊടുത്ത് തീര്‍ന്നിട്ടില്ല.

   First published:
   )}