നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • ഒരൊറ്റ രാത്രികൊണ്ട് ബിഹാറിലെ ബാര്‍ബര്‍ കോടിപതി; ഐപിഎല്‍ 'ഡ്രീം ഇലവന്‍' മത്സരത്തില്‍ നേടിയത് ഒരു കോടി

    ഒരൊറ്റ രാത്രികൊണ്ട് ബിഹാറിലെ ബാര്‍ബര്‍ കോടിപതി; ഐപിഎല്‍ 'ഡ്രീം ഇലവന്‍' മത്സരത്തില്‍ നേടിയത് ഒരു കോടി

    ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ 'ഡ്രീം ഇലവന്‍' മത്സരത്തിലൂടെ നേടിയത് ഒരു കോടി രൂപയാണ്.

    image: Twitter

    image: Twitter

    • Share this:
      പട്‌ന: ഒരൊറ്റ രാത്രി കൊണ്ട് കോടീശ്വരനായി മാറിയിരിക്കുകയാണ് ബിഹാറിലെ മധുബനിയില്‍ നിന്നുള്ള ബാര്‍ബര്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ 'ഡ്രീം ഇലവന്‍' മത്സരത്തിലൂടെ നേടിയത് ഒരു കോടി രൂപയാണ്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള മത്സരത്തിന്റെ ഡ്രീം ഇലവനെ തെരഞ്ഞെടുത്താണ് അശോക് എന്ന ബാര്‍ബര്‍ വിജയിച്ചത്.

      അശോക് തെരഞ്ഞെടുത്ത താരങ്ങള്‍ മികച്ച പ്രകടനം കാഴ്ചവെച്ചതോടെ മത്സരം അവസാനിച്ചപ്പോള്‍ മത്സരാര്‍ഥികളില്‍ നിന്ന് ഏറ്റവും കൂടുതല്‍ പോയിന്റ് ലഭിക്കുകയായിരുന്നു. രണ്ട് ദിവസത്തിനുള്ളില്‍ 70 ലക്ഷം രൂപ അക്കൗണ്ടിലെത്തുമെന്ന് ഡ്രീം ഇലവന്‍ അധികൃതര്‍ അറിയിച്ചതായി അശോക് പറയുന്നു.

      മധുബാനിയിലെ അന്ധര്‍തണ്ടി ബ്ലോക്കിലെ നാനൂര്‍ ചൗക്കിലാണ് അശോകിന്റെ ബാര്‍ബര്‍ ഷോപ്പ്. വര്‍ഷങ്ങളായി ഡ്രീം ഇലവന്‍ കളിക്കാറുണ്ടെന്ന് അശോക് വ്യക്തമാക്കി.

      മത്സരത്തില്‍ രവീന്ദ്ര ജഡേജയുടെ വെടിക്കെട്ട് പ്രകടനത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ രണ്ട് വിക്കറ്റ് ജയം നേടി ചെന്നൈ സൂപ്പര്‍ കിങ്സ്. തുടക്കത്തില്‍ മിന്നിയ ശേഷം തുടരെ വിക്കറ്റുകള്‍ നഷ്ടപ്പെട്ട് തോല്‍വിയിലേക്ക് നീങ്ങിയ ചെന്നൈയെ ജഡേജയുടെ വെടിക്കെട്ട് പ്രകടനമാണ് രക്ഷിച്ചെടുത്തത്.

      Also Read-IPL 2021| ചെന്നൈയെ രക്ഷിച്ച് ജഡേജ; ത്രില്ലർ പോരിൽ കൊൽക്കത്തയ്‌ക്കെതിരെ രണ്ട് വിക്കറ്റ് ജയം; പ്ലേഓഫ് ഉറപ്പിച്ചു

      അവസാന പന്ത് വരെ നീണ്ട് നിന്ന ആവേശപ്പോരാട്ടത്തില്‍ ദീപക് ചാഹറാണ് ചെന്നൈയുടെ വിജയറണ്‍ നേടിയത്. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും വിജയക്കുതിപ്പ് തുടര്‍ന്ന ചെന്നൈ 16 പോയിന്റ് നേടി പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തെത്തുകയും ഒപ്പം പ്ലേഓഫ് യോഗ്യത ഉറപ്പിക്കുകയും ചെയ്തു.

      പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ 19ാം ഓവറില്‍ രണ്ട് സിക്സും രണ്ട് ഫോറും ഉള്‍പ്പെടെ 22 റണ്‍സ് നേടിയാണ് ജഡേജ കളിയുടെ ഗതി മാറ്റിയത്. അവസാന ഓവറില്‍ നരെയ്ന്‍ ജഡേജയേയും കറനേയും പുറത്താക്കി സൂപ്പര്‍ ഓവറിലേക്ക് കളി നേടിയെടുക്കാന്‍ നോക്കിയെങ്കിലും നരെയ്ന്റെ സമ്മര്‍ദ്ദ തന്ത്രത്തില്‍ വീഴാതെ സിംഗിള്‍ നേടിക്കൊണ്ട് ചെന്നൈയ്ക്ക് വിജയം സമ്മാനിക്കുകയായിരുന്നു. സ്‌കോര്‍: കൊല്‍ക്കത്ത 20 ഓവറില്‍ ആറിന് 171. ചെന്നൈ 20 ഓവറില്‍ എട്ടിന് 172.
      Published by:Jayesh Krishnan
      First published:
      )}