HOME » NEWS » Sports » BARBORA KREJCIKOVA WILL FACE ANASTASIA PAVLYUCHENKOVA IN THE FINAL OF FRENCH OPEN

ഫ്രഞ്ച് ഓപ്പണ്‍ വനിതാ വിഭാഗത്തില്‍ വന്‍ അട്ടിമറികള്‍, കലാശപ്പോരില്‍ റഷ്യന്‍ താരം പവ്‌ല്യുചെങ്കോവയും, ചെക്ക് താരം ക്രേസിക്കോവയും നേര്‍ക്കുനേര്‍

ഫ്രഞ്ച് ഓപ്പണ്‍ വനിതാ വിഭാഗം സിംഗിള്‍സിന്റെ ഫൈനല്‍ പോരാട്ടത്തില്‍ റഷ്യന്‍ താരം അനസ്താസിയ പവ്‌ല്യുചെങ്കോവയും ചെക്ക് താരം ബാര്‍ബൊറ ക്രേസിക്കോവയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടും. വെള്ളിയാഴ്ച വൈകീട്ട് ആറ് മണിക്കാണ് മത്സരം. ആദ്യമായാണ് രണ്ട് താരങ്ങളും ഒരു ഗ്രാന്‍സ്ലാം ഫൈനലില്‍ എത്തുന്നത്.

News18 Malayalam | news18-malayalam
Updated: June 11, 2021, 10:15 AM IST
ഫ്രഞ്ച് ഓപ്പണ്‍ വനിതാ വിഭാഗത്തില്‍ വന്‍ അട്ടിമറികള്‍, കലാശപ്പോരില്‍ റഷ്യന്‍ താരം പവ്‌ല്യുചെങ്കോവയും, ചെക്ക് താരം ക്രേസിക്കോവയും നേര്‍ക്കുനേര്‍
ഫ്രഞ്ച് ഓപ്പണ്‍ വനിതാ വിഭാഗം സിംഗിള്‍സിന്റെ ഫൈനല്‍ പോരാട്ടത്തില്‍ റഷ്യന്‍ താരം അനസ്താസിയ പവ്‌ല്യുചെങ്കോവയും ചെക്ക് താരം ബാര്‍ബൊറ ക്രേസിക്കോവയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടും. വെള്ളിയാഴ്ച വൈകീട്ട് ആറ് മണിക്കാണ് മത്സരം. ആദ്യമായാണ് രണ്ട് താരങ്ങളും ഒരു ഗ്രാന്‍സ്ലാം ഫൈനലില്‍ എത്തുന്നത്.
  • Share this:
ഇത്തവണത്തെ ഫ്രഞ്ച് ഓപ്പണ്‍ വനിതാ വിഭാഗം സിംഗിള്‍സിന്റെ ഫൈനല്‍ പോരാട്ടത്തില്‍ റഷ്യന്‍ താരം അനസ്താസിയ പവ്‌ല്യുചെങ്കോവയും ചെക്ക് താരം ബാര്‍ബൊറ ക്രേസിക്കോവയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടും. വെള്ളിയാഴ്ച വൈകീട്ട് ആറ് മണിക്കാണ് മത്സരം. ആദ്യമായാണ് രണ്ട് താരങ്ങളും ഒരു ഗ്രാന്‍സ്ലാം ഫൈനലില്‍ എത്തുന്നത്. സ്ലൊവേനിയന്‍ താരം ടമാര സിഡാന്‍സെകിനെ രണ്ടു സെറ്റിനുള്ളില്‍ കീഴടക്കിയായിരുന്നു പവ്‌ല്യുചെങ്കോവയുടെ വിജയം. സ്‌കോര്‍ 7-5, 6-3. ലോകറാങ്കിങ്ങില്‍ 85ആം റാങ്കുകാരിയായ സിഡാന്‍സെക്ക് മികച്ച പ്രകടനം കാഴചവെച്ചെങ്കിലും ഒരു മണിക്കൂറും 34 മിനിറ്റുമെടുത്ത മത്സരത്തില്‍ താരം അടിയറവ് പറയുകയായിരുന്നു.

അമ്പതിലധികം മത്സരത്തിന് ശേഷം ഫൈനലിലെത്തിയ പവ്‌ല്യുചെങ്കോവ തന്റെ 52ആം മത്സരത്തിലാണ് ആദ്യമായി ഫൈനലിലെത്തുന്നത്. 2015ലെ യു എസ് ഓപ്പണ്‍ റണ്ണര്‍ അപ്പായ റോബോര്‍ട്ട വിന്‍സ്‌കിയുടെ പേരിലെ റെക്കോര്‍ഡാണ് താരം തകര്‍ത്തത്. ഒരു ഗ്രാന്‍സ്ലാമിന്റെ ഫൈനലിലെത്താന്‍ വിന്‍സിക്ക് 44 മത്സരങ്ങള്‍ കളിക്കേണ്ടി വന്നിരുന്നു. മരിയ ഷറപ്പോവയ്ക്ക് ശേഷം ആറു വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു ഗ്രാന്‍സ്ലാം ഫൈനല്‍ കളിക്കുന്ന റഷ്യന്‍ താരം കൂടിയാണ് പവ്‌ല്യുചെങ്കോവ.

മറ്റൊരു സെമിയില്‍ ഗ്രീക്ക് താരം മരിയ സക്കറിയെ മൂന്ന് സെറ്റുകളില്‍ മറികടന്നുകൊണ്ടാണ് ബാര്‍ബൊറ ക്രേസിക്കോവ ഫൈനലില്‍ പ്രവേശിച്ചത്. സ്‌കോര്‍ 7-5, 4-6, 9-7. ക്രേസിക്കോവ അട്ടിമറിയിലൂടെയാണ് സെമിയില്‍ പ്രവേശിച്ചത്. ക്വാര്‍ട്ടറില്‍ അമേരിക്കന്‍ ടീനേജ് സെന്‍സേഷന്‍ കോക്കോ ഗൗഫിനെ കീഴടക്കിയാണ് ബാര്‍ബോറ സെമിയിലെത്തിയത്. 7-6 (8-6), 6-3 എന്ന സകോറിനായിരുന്നു ബാര്‍ബോറയുടെ വിജയം. 1981ന് ശേഷം ഫ്രഞ്ച് ഓപ്പണ്‍ സെമിയിലെത്തുന്ന ചെക്ക് റിപബ്ലിക്കുകാരിയാണ് ബാര്‍ബോറ.

ഇത്തവണത്തെ ഫ്രഞ്ച് ഓപ്പണിന്റെ വനിതാ വിഭാഗം ക്വാര്‍ട്ടര്‍ പോരാട്ടങ്ങളില്‍ വമ്പന്‍ അട്ടിമറികളാണ് നടന്നത്. സെമി ഫൈനല്‍ ലൈന്‍ അപ്പ് ആയപ്പോള്‍തന്നെ ആദ്യ 16 സീഡുകാരില്‍ എല്ലാവരും പുറത്തായിരുന്നു. കഴിഞ്ഞ സീസണില്‍ അപ്രതീക്ഷിത കുതിപ്പുമായി ഫ്രഞ്ച് ഓപ്പണ്‍ കിരീടത്തില്‍ മുത്തമിട്ട പോളണ്ടുകാരി ഇഗ സ്വിയറ്റക്കിനെ പുറത്താക്കിക്കൊണ്ടാണ് ഗ്രീക്ക് താരം മരിയ സക്കറി സെമിയില്‍ എത്തിയത്. നിലവിലെ ചാമ്പ്യനും എട്ടാം സീഡ് താരവുമായ ഇഗ സ്വിയറ്റക്കിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സക്കറി തോല്‍പ്പിച്ചത്. 6-4, 6-4 എന്ന സ്‌കോറിനായിരുന്നു 17ആം സീഡുകാരി സക്കറിയുടെ ജയം. ആദ്യമായിട്ടാണ് സക്കറി ഒരു ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റിന്റെ സെമി ഫൈനലിലെത്തിയത്.

ലോക ഒന്നാം നമ്പര്‍ താരം ഓസ്ട്രേലിയയുടെ ആഷ്ലി ബാര്‍ട്ടിയായിരുന്നു ഫ്രഞ്ച് ഓപ്പണിലെ ടോപ് സീഡ്. പരിക്കിനെ തുടര്‍ന്ന് താരം രണ്ടാം റൗണ്ടില്‍ പിന്‍മാറിയിരുന്നു. ലോക രണ്ടാം നമ്പര്‍ ജപ്പാന്റെ നവോമി ഒസാക്കയുടെ പിന്‍മാറ്റമായിരുന്നു ഈ സീസണിലെ ഏറ്റവും വലിയ വാര്‍ത്ത. ആദ്യ മല്‍സരത്തിന് ശേഷം മാധ്യമങ്ങളെ കാണാത്തതിന് താരത്തിന് പിഴ വിധിച്ചിരുന്നു. തുടര്‍ന്ന് താരം പിന്‍മാറുകയായിരുന്നു. റാങ്കിങില്‍ നാലാം സ്ഥാനത്തുള്ള 23കാരി ആര്യനാ സെബലെന്‍ങ്കെ മൂന്നാം റൗണ്ടില്‍ തോറ്റ് പുറത്തായി. അമേരിക്കയുടെ മുന്‍ ലോക ഒന്നാം നമ്പര്‍ താരം സെറീന വില്യംസ് പ്രീ ക്വാര്‍ട്ടറില്‍ പുറത്തായിരുന്നു. കസാഖിസ്താന്റെ എലേന റിബാക്കിനയാണ് സെറീനയെ തോല്‍പ്പിച്ചത്. ഇങ്ങനെ ഒട്ടേറെ അട്ടിമറികള്‍ക്ക് ശേഷം ഇന്ന് വൈകീട്ട് റോളണ്ട് ഗരോസില്‍ അനസ്താസിയ പവ്‌ല്യുചെങ്കോവയും ബാര്‍ബൊറ ക്രേസിക്കോവയും പ്രഥമ കിരീടം ലക്ഷ്യമിട്ടിറങ്ങുകയാണ്.
Published by: Sarath Mohanan
First published: June 11, 2021, 10:15 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories