HOME » NEWS » Sports » BARCA DISAPPOINT DROP POINTS IN MUST WIN GAME AGAINST ATLETICO MADRID 1 INT NAV

ഗോൾരഹിത സമനിലയിൽ അവസാനിച്ച് ബാഴ്സയും അത്ലറ്റികോ മാഡ്രിഡും, കിരീടപ്പോരാട്ടം കനക്കുന്നു, റയലിന് കിരീട പ്രതീക്ഷ

കളി ജയിച്ചാൽ ഒന്നാം സ്ഥാനം നേടാൻ കഴിയുമായിരുന്ന ബാഴ്സക്ക് സുവർണാവസരമാണ് നഷ്ടമായത്. ബാഴ്സ 75 പോയിൻ്റുമായി റയലിനെ മറികടന്ന് രണ്ടാം സ്ഥാനത്തേക്ക് കയറി.

News18 Malayalam | news18-malayalam
Updated: May 8, 2021, 10:52 PM IST
ഗോൾരഹിത സമനിലയിൽ അവസാനിച്ച് ബാഴ്സയും അത്ലറ്റികോ മാഡ്രിഡും, കിരീടപ്പോരാട്ടം കനക്കുന്നു, റയലിന് കിരീട പ്രതീക്ഷ
messi
  • Share this:
ലാലിഗയിലെ കിരീടാവകാശി ആരെന്ന് അറിയാൻ ആരാധകർക്ക് ഇനിയും കാത്തിരിക്കേണ്ടി വരും. നിർണായകമായ മത്സരത്തിൽ ബാഴ്‌സിലോണയും അത്ലറ്റികോ മാഡ്രിഡും ഓരോ പോയിൻ്റ് പങ്കിട്ട് സമനിലയിൽ പിരിഞ്ഞു. അത്ലറ്റികോ 77പോയിൻ്റുമായി ഒന്നാം സ്ഥാനത്ത് തന്നെ തുടരുന്നു. ബാഴ്സ 75 പോയിൻ്റുമായി റയലിനെ മറികടന്ന് രണ്ടാം സ്ഥാനത്തേക്ക് കയറി. എന്നാൽ നാളെ സെവിയയുമായി മത്സരമുള്ള റയലിന് ജയിച്ചാൽ ഒന്നാം സ്ഥാനത്ത് എത്താം മത്സരം സമനിലയിൽ അവസാനിച്ചാലും റയൽ ബാഴ്സയെ മറികടക്കും. നാളെ റയൽ ജയിച്ചാൽ അവർക്ക് കിരീട സാധ്യത കൂടുകയും ചെയ്യും. കളി ജയിച്ചാൽ ഒന്നാം സ്ഥാനം നേടാൻ കഴിയുമായിരുന്ന ബാഴ്സക്ക് സുവർണാവസരമാണ് നഷ്ടമായത്.

മെസ്സിയും സുവാരസും നേർക്കുനേർ വരുന്ന പോരാട്ടമായും പേരെടുത്ത മത്സരത്തിൽ ഗോൾ മാത്രം അകന്നു നിന്നു. ഇരു ടീമുകളും ഇന്ന് വളരെ കരുതലോടെയാണ് മത്സരത്തെ സമീപിച്ചത്. പരാജയം ഇരു ടീമുകളുടെയും ലീഗ് പ്രതീക്ഷ ഇല്ലാതാക്കും എന്നത് കൊണ്ട് തന്നെ രണ്ടു ടീമുകളും പ്രതിരോധത്തിലൂന്നിയ കളിയാണ് പുറത്തെടുത്തത്. ആദ്യ പകുതിയിൽ അവസരങ്ങൾ വിരളമായിരുന്നു. മെസ്സിയുടെ ഒരു ഒറ്റയ്ക്കുള്ള കുതിപ്പായിരുന്നു ബാഴ്സലോണയുടെ ഏറ്റവും മികച്ച അവസരം. സമർത്ഥമായി അത് തടഞ്ഞ അത്ലറ്റികോ ഗോളി ഒബ്ലാക് തൻ്റെ ടീമിനെ കാത്തു. ആദ്യ പകുതിയിൽ നിറം മങ്ങിയ ബാഴ്സ രണ്ടാം പകുതിയിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. എന്നാൽ അത്ലറ്റികോ പ്രതിരോധം ഉറച്ച് നിന്നതോടെ മെസ്സിയും കൂട്ടരും നടത്തിയ ശ്രമങ്ങൾ ഗോളാവാതെ അവസാനിച്ചു.

മറുവശത്ത്, സുവാരസിനെ മുന്നിൽ നിർത്തി കളിച്ച അത്ലറ്റിക്കോയ്ക്കും അധികം അവസരങ്ങൾ സൃഷ്ടിക്കാനായില്ല. അവസരങ്ങൾ സൃഷ്ടിച്ചപ്പോഴൊക്കെ മറുവശത്ത് ടെർ സ്റ്റേഗനും നല്ല സേവുകളുമായി ബാഴ്സയുടെ വല കാത്തു.

മത്സരത്തിൽ 69ആം മിനുട്ടിൽ അരാഹുവോയിലൂടെ ബാഴ്സ വലകുലുക്കിയെങ്കിലും ലൈൻ റഫറി ഓഫ് സൈഡ് വിളിച്ചു. ആക്രമണം ശക്തമാക്കാൻ അത്ലറ്റിക്കോ മാഡ്രിഡ് ജാവോ ഫെലിക്സിനെയും ബാഴ്സ ഡെംബലയെയും ഇറക്കിയെങ്കിലും കാര്യം ഇരുവർക്കും കളിയിൽ വലിയ ചലനമുണ്ടക്കാൻ കഴിഞ്ഞില്ല. 90ആം മിനുട്ടിൽ കിട്ടിയ ഫ്രീകിക്ക് എടുത്ത മെസ്സിയുടെ ഷോട്ട് വളരെ ചെറിയ വ്യത്യാസത്തിനാണ് പുറത്തേക്ക് പോയത്. കളിയുടെ അവസാന നിമിഷത്തിൽ അത്ലറ്റിക്കോയ്ക്ക് ഒരു കോർണർ കിട്ടിയെങ്കിലും അവർക്ക് അത് ഗോളാക്കാൻ കഴിഞ്ഞില്ല.

സമനിലയിൽ അവസാനിച്ച മത്സരത്തിൽ ബാഴ്സക്ക് വേണ്ടി തൻ്റെ 50ആം മത്സരം കളിക്കാൻ ഇറങ്ങിയ പെഡ്രി ബാഴ്‌സക്കായി ഈ നേട്ടത്തിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ കളിക്കാരനായി. പെഡ്രി ഈ നേട്ടത്തിൽ എത്താൻ മറികടന്നത് സാക്ഷാൽ മെസ്സിയെയാണ്. മെസ്സി ബാഴ്‌സ ജഴ്‌സിയിൽ തൻ്റെ 50ആം മത്സരം കളിക്കുമ്പോൾ താരത്തിന് 19 വയസ്സും ഏഴു മാസവുമായിരുന്നു പ്രായം. പെഡ്രിക്ക് 18 വയസ്സും അഞ്ച് മാസവുമാണ് പ്രായം. ഈ റെക്കോർഡിൽ തലപ്പത്ത്. ഉള്ളത് ബാഴ്സയുടെ മുൻ താരമായ സ്പാനിഷ് ഫുട്ബോളർ ബോജനാണ്. 18 വയസ്സും വെറും മൂന്ന് ദിവസവും പ്രായമുള്ളപ്പോളാണ്. ബോജാൻ ഈ നേട്ടം സ്വന്തമാക്കിയത്. തൻ്റെ 50ആം മത്സരത്തിൽ ഇറങ്ങിയ പെഡ്രി മികച്ച പ്രകടനമാണ് കാഴചവെച്ചത് കളം നിറഞ്ഞു കളിച്ച താരം അത്ലറ്റിക്കോ താരങ്ങളുടെ കാലിൽ നിന്ന് സമർത്ഥമായി പന്ത് റാഞ്ചിയെടുക്കുന്നതിലും തൻ്റെ ടീമംഗങ്ങൾക്ക് പന്ത് എത്തിച്ചു കൊടുക്കുന്നതിലും മികച്ചു നിന്നു

അതേസമയം, ഈ സമനില ഇരുടീമുകൾക്കും തിരിച്ചടി ആണ്. നാളെ നടക്കുന്ന മത്സരത്തിൽ റയൽ മാഡ്രിഡ് സെവിയയെ തോൽപ്പിച്ചാൽ റയൽ ലീഗിൽ ഒന്നാം സ്ഥാനത്ത് എത്തും. ഇപ്പോൾ 77 പോയിന്റുമായി അത്ലറ്റിക്കോ മാഡ്രിഡ് ഒന്നാം സ്ഥാനത്തും 75 പോയിന്റുമായി ബാഴ്സിലോണ രണ്ടാമതുമാണ്. റയൽ മാഡ്രിഡിന് 74 പോയിൻ്റാണുള്ളതെങ്കിലും അവർ ഒരു മത്സരം കുറവാണ് കളിച്ചിട്ടുള്ളത്. ഇനി റയലിന് നാലു മത്സരങ്ങളും ബാഴ്സക്കും അത്ലറ്റിക്കോ മാഡ്രിഡിനും മൂന്ന് മത്സരങ്ങളുമാണ് ലീഗിൽ ബാക്കിയുള്ളത്. ഇനിയുള്ള മത്സരങ്ങൾ എല്ലാം മൂന്ന് ടീമുകൾക്കും വളരെ അധികം നിർണായകമാണ്. അതുകൊണ്ട് തന്നെ ഏതെങ്കിലും ഒരു മത്സരത്തിൽ തോൽവി സംഭവിച്ചാൽ അവർ കിരീടപ്പോരാട്ടത്തിൽ നിന്നും പുറത്താകും

Summary- Barca-Atleti match ends in goalless draw, Atletico Madrid keeps a narrow lead in the league
Published by: Anuraj GR
First published: May 8, 2021, 10:21 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories