• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ബാഴ്സയെ വിറപ്പിച്ച് റയൽ; 'എൽ ക്ലാസിക്കോ'യിൽ സമനില

ബാഴ്സലോണയുടെ തട്ടകത്തിൽ നടന്ന മത്സരം 1-1 എന്ന നിലയിലാണ് അവസാനിച്ചത്

news18
Updated: February 7, 2019, 7:22 AM IST
ബാഴ്സയെ വിറപ്പിച്ച് റയൽ; 'എൽ ക്ലാസിക്കോ'യിൽ സമനില
News18
news18
Updated: February 7, 2019, 7:22 AM IST
ബാഴ്സലോണ: കോപ ഡെൽ റേ സെമി ഫൈനലിൽ ഇന്ന് നടന്ന എൽ ക്ലാസികോ സമനിലയിൽ അവസാനിച്ചു. ബാഴ്സലോണയുടെ തട്ടകത്തിൽ നടന്ന മത്സരം 1-1 എന്ന നിലയിലാണ് അവസാനിച്ചത്. പരിക്ക് കാരണം മെസ്സിയെ പുറത്ത് ഇരുത്തിയാണ് ബാഴ്സലോണ തുടങ്ങിയത്. തുടക്കത്തിൽ റയൽ മാഡ്രിഡിന്റെ വേഗതയ്ക്ക് മുന്നിൽ പതറിയ ബാഴ്സ ആറാം മിനിട്ടിൽ ഗോൾ വഴങ്ങി. ലുകാസ് വാസ്കസാണ് റയൽ മാഡ്രിഡിനായി ഗോൾ നേടിയത്.

'വീണ്ടും പടിക്കല്‍ കലമുടച്ചു'; രണ്ടു ഗോളിന് മുന്നില്‍ നിന്നിട്ടും സമനില വഴങ്ങി ബ്ലാസ്‌റ്റേഴ്‌സ്

ആദ്യ പകുതിയിൽ സ്വന്തം കാണികളുടെ മുന്നിൽ ഗോൾ മടക്കാൻ കറ്റാലൻ ക്ലബിന് സാധിച്ചില്ല. രണ്ടാം പകുതിയിൽ 57 മിനുട്ടിൽ മാൽകോം ആണ് ബാഴ്സലോണയ്ക്കു വേണ്ടി ഗോൾ മടക്കിയത്. പരുക്ക് വകവയ്ക്കാതെ 63 മിനുട്ടിൽ മെസ്സിയെ കളത്തിൽ ഇറക്കിയെങ്കിലും വിജയ ഗോൾ നേടാൻ ബാഴ്സലോണയ്ക്ക് കഴിഞ്ഞില്ല.

First published: February 7, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...