• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഒടുവില്‍ പടിക്കല്‍ കലമുടച്ച് ബാര്‍സ; ലെവാന്തെയോട് ഞെട്ടിക്കുന്ന തോല്‍വി

news18
Updated: May 14, 2018, 5:10 PM IST
ഒടുവില്‍ പടിക്കല്‍ കലമുടച്ച് ബാര്‍സ; ലെവാന്തെയോട് ഞെട്ടിക്കുന്ന തോല്‍വി
news18
Updated: May 14, 2018, 5:10 PM IST
സ്പാനിഷ് ലീഗില്‍ ബാര്‍സലോണയുടെ സ്വപ്‌നക്കുതിപ്പിന് തടയിട്ട് ലെവാന്തെ. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ അഞ്ചിനെതിരെ നാലു ഗോളുകള്‍ക്ക് 15-ാം സ്ഥാനക്കാരായ ലെവാന്തെ ബാര്‍സയെ അട്ടിമറിച്ചത്.

തോല്‍വിയറിയാതെ സീസണ്‍ പൂര്‍ത്തിയാക്കുകയെന്ന റെക്കോര്‍ഡിന് ഒരു മത്സരം മാത്രം അവശേഷിക്കെയാണ് ബാര്‍സയുടെ തോല്‍വി. തുടര്‍ച്ചയായ 43 മല്‍സരങ്ങള്‍ക്കുശേഷമാണ് ബാര്‍സ സ്പാനിഷ് ലീഗില്‍ പരാജയമറിയുന്നത്.

ലെവാന്തെയ്ക്കായി ഘാന താരം ഇമ്മാനുവല്‍ ബോട്ടെങ്ങും ബാര്‍സയ്ക്കായി ഫിലിപ്പെ കുടീഞ്ഞോയും ഹാട്രിക്ക് നേടി. എനിസ് ബാര്‍ദിയുടെ ഇരട്ടഗോളുകളും ലെവാന്തെയുടെ വിജയത്തില്‍ നിര്‍ണായകമായി.
9, 30, 49 മിനിറ്റുകളിലായിരുന്നു ഇമ്മാനുവല്‍ ബോട്ടെങ്ങിന്റെ ഗോളുകള്‍. 38, 59, 64 മിനിറ്റുകളിലാണ് കുടീഞ്ഞോ ഗോളുകള്‍ നേടിയത്. ലൂയി സുവാരസിന്റെ വകയായിരുന്നു ബാര്‍സയുടെ ശേഷിക്കുന്ന ഗോള്‍. സൂപ്പര്‍താരം ലയണല്‍ മെസിയില്ലാതെയാണ് ബാര്‍സ ഇറങ്ങിയത്.

തോറ്റെങ്കിലും 37 മല്‍സരങ്ങളില്‍നിന്ന് 90 പോയിന്റുമായി സ്പാനിഷ് ലീഗ് കിരീടം നേരത്തെ തന്നെ ബാര്‍സ ഉറപ്പിച്ചതാണ്. 78 പോയിന്റുമായി അത്ലറ്റിക്കോ മഡ്രിഡ് രണ്ടാമതും 75 പോയിന്റോടെ റയല്‍ മഡ്രിഡ് മൂന്നാമതുമാണ്. ബാര്‍സ പരിശീലകന്‍ ഏണസ്റ്റോ വല്‍വെര്‍ദെയുടെ സീസണിലെ ആദ്യ തോല്‍വിയാണിത്.
First published: May 14, 2018
കൂടുതൽ കാണുക അടുത്തത് വാര്‍ത്തകള്‍